Top News Highlights: എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി. ഒരു കണ്ടെയ്നറില്‍ പുഴുവരിച്ചതും രണ്ടാമത്തേതില്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ കണ്ടെത്തിയത്. ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മത്സ്യം ആന്ധ്രാപ്രദേശില്‍നിന്ന് എത്തിച്ചതാണെന്നാണ് റിപോര്‍ട്ടുകള്‍.
ഞായറാഴ്ച വൈകിട്ടും ഈ കണ്ടെയ്നറില്‍നിന്ന് ചെറുവാഹനങ്ങളിലേക്ക് മീന്‍ കൊണ്ടുപോയിരുന്നെന്നാണ് വിവരം. രണ്ടു കണ്ടെയ്നറില്‍നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. വിഷയത്തില്‍ പൊലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും തുടര്‍ നടപടികള്‍ ആരംഭിച്ചു.
ഇന്ധന സെസ് വര്‍ധനവ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാര്‍ഡുമായെത്തിയായിരുന്നു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. എംഎല്‍എമാര്‍ സഭാകവാടത്തില്‍ നിരാഹര സമരവും നടത്തും. നികുതി വര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മേഴ്‌സി കുട്ടന്‍ രാജിവെച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ശേഷിക്കെയാണ് രാജി.മേഴ്‌സികുട്ടനൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മുഴുവന്‍ സ്റ്റാഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫലിയാണ് പുതിയ പ്രസിഡന്റ്. Readmore
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ കൊണ്ടുപോകാനിരിക്കെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ കഹ്റമന്‍മാരാസ് മേഖലയില്‍ ഉണ്ടായതായി രാജ്യത്തെ ദുരന്ത, അടിയന്തര മാനേജ്മെന്റ് അതോറിറ്റി (എഎഫ്എഡി) അറിയിച്ചു. ഏഴ് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എഎഫ്എഡി പറഞ്ഞു. Readmore
സുപ്രീം കോടതിയില്‍ അഞ്ച് ജഡ്ജിമാരെ കൂടി ലഭിച്ചതോടെ ആകെ ജഡ്ജിമാരുടെ എണ്ണം 32 ആയി. ഇന്ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി വി സഞ്ജയ് കുമാര്‍, അഹ്സനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 2022 ഡിസംബര്‍ 13ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ സ്ഥാനക്കയറ്റം ശിപാര്‍ശ ചെയ്തിരുന്നു.
ഐഎന്‍എസ് വിക്രാന്തില്‍ നാവികസേനയുടെ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങുന്നു.സ്വദേശീയ വിമാനവാഹിനിക്കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുന്നതാണിതെന്നും ആത്മനിര്‍ഭര്‍ഭാരതിന്റെ ചരിത്രപരമായ നാഴികക്കല്ലാണിതെന്നും നേവി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു.

എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി. ഒരു കണ്ടെയ്നറില്‍ പുഴുവരിച്ചതും രണ്ടാമത്തേതില്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ കണ്ടെത്തിയത്. ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മത്സ്യം ആന്ധ്രാപ്രദേശില്‍നിന്ന് എത്തിച്ചതാണെന്നാണ് റിപോര്‍ട്ടുകള്‍.
ബജറ്റില്‍ ഇന്ധന സെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധിച്ച് പ്രതിപക്ഷം. തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനത്തിന് തീയിട്ടു.
ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സത്യം പുറത്തു വരണമെന്ന് ഹൈക്കോടതി. ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരണമെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ആവശ്യം അപക്വമാണെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എന്തിനാണ് ധൃതിപിടിച്ച് ഇത്തരമൊരു ഹർജിയെന്നും കോടതി ചോദിച്ചു. ആരോപണത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം നടത്തുക എന്നത് സർക്കാരിന്റെ കർത്തവ്യമാണെന്നും ആരോപണങ്ങൾ നിയമസംവിധാനത്തെ ബാധിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 76 ആയി ഉയര്‍ന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിറിയയിലും ലെബനനിലും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു വീണു. തുര്‍ക്കിയില്‍ മാത്രം 440 പേര്‍ക്ക് പരുക്കേറ്റതായി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.
സര്‍ക്കാര്‍ അധീനതയിലുള്ള സിറിയിയിലെ പ്രദേശങ്ങളില്‍ 99 പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രിലയത്തെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ 334 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. സിറിയയിലെ വിമത മേഖലകളില്‍ 20 പേരും മരിച്ചിട്ടുണ്ട്. സിറിയയിലും തുര്‍ക്കിയിലുമായി ആകെ മരണം 195 ആയി.
ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാര്‍ഡുമായെത്തിയായിരുന്നു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. എംഎല്‍എമാര്‍ സഭാകവാടത്തില്‍ നിരാഹര സമരവും നടത്തും. നികുതി വര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.