Top News Highlights: ഇടുക്കി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് ക്രൂരതയെന്നാണ് ലഭിക്കുന്ന വവരം. ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ കൈ കാലുകളില്‍ വയ്ക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങള്‍ക്കറിയാം; കാട്ടാനശല്യത്തില്‍ ഡിസിസി പ്രസിഡന്റ്
കാട്ടാന ആക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങള്‍ക്കറിയാമെന്നും തമിഴ്നാട്ടിലും കര്‍ണാടകയിലും അത്തരം സുഹൃത്തുക്കളുണ്ടെന്നും അവരെ ഇറക്കുമെന്നും സി .പി മാത്യു പറഞ്ഞു.
ഇടുക്കിയിലെ കാട്ടാന ശല്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമവിരുദ്ധമെങ്കിലും വേട്ടക്കാരെ കൊണ്ടുവന്ന് ആനകളെ വെടിവെക്കും. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലാണ് ക്യാമ്പ് ചെയ്യുന്നത്. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുള്ളത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം നാളെകഴിഞ്ഞ് വരുമെന്നാണ് അറിയിച്ചത്. വരുമായിരുന്നെങ്കില്‍ അന്ന് മന്ത്രി ഇവിടെ സന്ദര്‍ശിക്കുമായിരുന്നു, ശശീന്ദ്രനെ എനിക്കറിയാം. പക്ഷേ വന്നില്ല. ഇപ്പോഴും അരുണ്‍ സക്കറിയ സ്ഥലത്തെത്തിയിട്ടില്ല, മാത്യു പറഞ്ഞു.
യോഗ ഗുരു രാംദേവിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് രാജസ്ഥാന്‍ പൊലീസ്. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളുടെ പേരിലാണ് കേസ്. പൊലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രദേശവാസിയായ പതായ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൗഹത്താൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇടുക്കി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് ക്രൂരതയെന്നാണ് ലഭിക്കുന്ന വവരം. ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ കൈ കാലുകളില്‍ വയ്ക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) എക്സിബിഷന്‍ മത്സരത്തിനിടെ തീവ്രാദ ആക്രമണം. മത്സരം നടന്നുകൊണ്ടിരുന്ന നവാബ് അക്ബര്‍ ബുഗ്തി സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, മുന്‍ താരം ഷഹീദ് അഫ്രിദി തുടങ്ങിയ താരങ്ങളെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റി. സ്ഫോടനത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്ക്കുകയും ചെയ്തു.
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം ഗുണ്ടകള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ ഇന്നലെ രാത്രി മുതല്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനലുകള്‍ പിടിയിലായത്. തലസ്ഥാന ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: വാതുവെപ്പ്, ചൂതാട്ടം, അനധികൃത വായ്പാ തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ ഉള്‍പ്പെടെ 232 ആപ്പുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായാണ് റിപോര്‍ട്ടുകള്‍. ലോണ്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ വലിയതോതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലമാണ് നടപടി സ്വീകരിക്കുക.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടത്തണമെന്ന് നിര്‍ദേശിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് ആശുപത്രി രേഖകളടക്കം ഉപയോഗിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
ആ ആശുപത്രിയില്‍ ജനിക്കാത്ത കുഞ്ഞിന്റെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് എന്തിനാണെന്നും കുഞ്ഞിന്റെ വിവരങ്ങളും മറ്റും അന്വേഷിക്കുമെന്നും തുടരന്വേഷണത്തില്‍ കൂടുതല്‍ കുറ്റക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ ആരെല്ലാം ഉള്ളത് എന്നെല്ലാം പരിശോധിക്കണം എന്നെല്ലാം മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Readmore
കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രസ്താവന ഗുരുതരമാണെും വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണെന്നും മന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതു പോലെയാണ് സി.പി. മാത്യുവിന്റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. അനാരോഗ്യത്തെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാട്ടാന ആക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങള്‍ക്കറിയാമെന്നും തമിഴ്നാട്ടിലും കര്‍ണാടകയിലും അത്തരം സുഹൃത്തുക്കളുണ്ടെന്നും അവരെ ഇറക്കുമെന്നും സി .പി മാത്യു പറഞ്ഞു.