Top News Highlights: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബജറ്റിനെതിരായ പ്രതിഷേധം, യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും
സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്. ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ ഡിസിസികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 7-ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ യുവാവിനെ മർദിച്ച ട്രാഫിക് വാർഡനെതിരെ സര്‍ക്കാര്‍ നടപടി. വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിർത്തി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം. യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സുപ്രീം കോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി വിവരം.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജഡ്ജി അഹ്‌സനുദ്ദീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബര്‍ 13-നു നിയമ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു.
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറുപ്പംപടിയില്‍ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പുണ്ടക്കുഴി സ്വദേശി എൽദോസ് സഞ്ചരിച്ച മാരുതി ആള്‍ട്ടൊ കാറിനാണ് തീപിടിച്ചത്.
വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ എല്‍ദോസ് കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്ന്.
ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം കാട്ടിയ ശ്രദ്ധ പിൽക്കാല ഗായകർക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാർഡും വിവിധ സംസ്‌ഥാനങ്ങളുടെ അവാർഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകർക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വോഡഫോൺ ഐഡിയയുടെ (വിഐ) പലിശ കുടിശികയായ 16,000 കോടി രൂപ (2 ബില്യൺ ഡോളർ) ഓഹരിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അനുമതി നൽകി. ഇതോടെ ടെലിക്കോം കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയാകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു.
പ്രശസ്‌ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. അന്ത്യം ചെന്നൈയിലെ വസതിയിൽ. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചത്.വീട്ടിൽ കുഴഞ്ഞു വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഒറ്റയ്‌ക്കായിരുന്നു താമസം. വീണ് തലയ്ക്കു പരിക്കേറ്റിറ്റുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അനുകൂല വിധി സമ്പാദിക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് ഹൈക്കോടതിയില്‍. തനിക്കെതിരെ കേസെടുക്കാന്‍ അന്വേഷണത്തില്‍ പ്രാഥമിക തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും കേസെടുക്കാന്‍ കരണമില്ലെന്നും സൈബി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച പരിഗണിക്കും.
സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വര്‍ധനയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്റെ ചോദ്യം.
മ്യൂസിയം ജംങ്ഷനിൽ വീണ്ടും സ്ത്രീക്കു നേരെ അതിക്രമം. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം.
ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിൽ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ലഭിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഇത്തവണ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചതെങ്കിലും 50.85 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
തിരുവനന്തപുരം വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ. അറസ്റ്റിലായ ഒന്നാം പ്രതി അടിമലത്തുറ സ്വദേശി സിൽവയ്യൻ ആന്റണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റ് നാല് പ്രതികൾ ഒളിവിലാണ്.