Top News Highlights: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ കരയിലുള്ള തീവ്ര ന്യൂനമർദത്തിന്റെ സ്വാധീന ഫലമായാണ് മഴ ലഭിക്കുക.
തിരുവനന്തപുരത്ത് വീണ്ടും പെണ്‍കുട്ടിക്കുനേരെ ആക്രമണം
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും പെൺകുട്ടിക്കുനേരെ ആക്രമണം. മ്യൂസിയം-വെള്ളയമ്പലം റോഡിൽവച്ച് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പേയാട് സ്വദേശി മനുവാണ് അറസ്റ്റിലായത്.
നിര്‍ണായകമായ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള നീക്കമെന്ന നിലയില്‍ അദാനി ഗ്രൂപ്പിനെതിരായ അക്കൗണ്ടിംഗ് തട്ടിപ്പ്, ഓഹരി കൃത്രിമം എന്നീ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അല്ലെങ്കില്‍ സുപ്രീം കോടതിയുടെ നേതൃത്വത്തിലോ ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലോ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. Readmore
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പങ്കെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി. ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇ.ഡി. പറയുന്നു.
ആവശ്യമില്ലാതിരുന്നിട്ടും ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ഡല്‍ഹിയിലെ അപ്പോളോ ആശുപത്രി തന്നെ നിര്‍ബന്ധിച്ചതായി എഴുത്തുകാരി തസ്ലീമ നസ്രീന്‍. തസ്ലീമ ട്വിറ്ററില്‍ നടത്തിയ ആരോപണം ആശുപത്രി നിഷേധിച്ചു.
കാല്‍മുട്ട് വേദനയുമായി ആശുപത്രിയിലെത്തിയ തന്നോട് എക്സ്-റേ, സിടി ഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ കള്ളം പറയുകയും പകരം മൊത്തം ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്തതായി തസ്ലീമ ജനുവരി 31 നു ട്വീറ്റുകളുടെ പരമ്പരയില്‍ ആരോപിച്ചു.
സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.01 ശതമാനം വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ നെഗറ്റിവ് ആയിരുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ മികച്ച തിരിച്ചുവരവ് നടത്തിയതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വച്ചു.
തൃശൂര്‍ ഗണേശമംഗലത്ത് അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു. ഗണേശമംഗലം സ്വദേശി ജയരാജനാണ് (60) അറസ്റ്റിലായത്.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ കരയിലുള്ള തീവ്ര ന്യൂനമർദത്തിന്റെ സ്വാധീന ഫലമായാണ് മഴ ലഭിക്കുക.
സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.
പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്കുസമീപം ഇന്നു രാവിലെയായിരുന്നു അപകടം. Read More
പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നു. രണ്ടാഴ്ച മുമ്പ് 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.
തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി. പുല്ലറക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്.
സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മേയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.