Top News Highlights: കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തിയ പി വി അബ്ദുള്‍ വഹാബ് എംപിയെ തള്ളി മുസ്ലിം ലീഗ്. വഹാബിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രസ്താവനയില്‍ അബ്ദുള്‍ വഹാബിനോട് വിശദീകരണം തേടുമെന്നും സാദിഖലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് വി മുരളീധരന്. കേരളത്തില്‍ വന്നാല്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിക്കുന്നു. മുരളീധരന്റെ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും പി വി അബ്ദുള്‍ വഹാബ് പറഞ്ഞു.
ബഫർസോൺ സമരങ്ങൾക്കിടെ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മൂന്നു ദിവസം നീളുന്നതാണ് യോഗം. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ പ്രായം പരിഗണിച്ച് വിട്ടയക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ 70 പിന്നിട്ട ശോഭരാജ് നേപ്പാളിലെ ജയിലില്‍ കഴിയുകയാണ്.
ജയില്‍ മോചിതനായി 15 ദിവസത്തിനുള്ളില്‍ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിര്‍ദേശിച്ചു. താന്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കൊലപാതകങ്ങള്‍ക്ക് ശോഭരാജ് ‘ബിക്കിനി കില്ലര്‍’ അല്ലെങ്കില്‍ ‘സര്‍പ്പന്റ്’ എന്ന കുപ്രസിദ്ധ പേരില്‍ അറിയപ്പെട്ടു.ഇയാളുടെ ഇരകള്‍ ബിക്കിനി മാത്രം ധരിച്ച് കാണപ്പെടുന്നതും പൊലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇയാളുടെ കഴിവും കാരണമാണ് ഈ വിളിപ്പേരുകള്‍ക്ക് കാരണം.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗ വ്യാപനത്തിന് ഇടവരുത്താതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡില്‍ പഠിച്ച പാഠങ്ങള്‍ നാം വീണ്ടും ശീലമാക്കണം പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. കോവിഡ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ആശങ്കയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.Readmore
സംസ്ഥാനത്ത് ബഫര്‍ സോണുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ ജനങ്ങളെയും ജനങ്ങളുടെ ജീവനോപാധിയെയും ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് മാത്രമെ സുപ്രീം കോടതയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു. ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് മേഖലയില്‍ നിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങള്‍ ബഫര്‍ സോണാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.Readmore

കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തിയ പി വി അബ്ദുള്‍ വഹാബ് എംപിയെ തള്ളി മുസ്ലിം ലീഗ്. വഹാബിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രസ്താവനയില്‍ അബ്ദുള്‍ വഹാബിനോട് വിശദീകരണം തേടുമെന്നും സാദിഖലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് വി മുരളീധരന്. കേരളത്തില്‍ വന്നാല്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിക്കുന്നു. മുരളീധരന്റെ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും പി വി അബ്ദുള്‍ വഹാബ് പറഞ്ഞു.
ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മനുഷ്ക് മാണ്ഡവ്യ. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുലിനും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ചു.
സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി.
പത്തനംതിട്ടയിൽ അഭിഭാഷകയായ കോൺഗ്രസ് വനിത നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്.
ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്വകാര്യ ബസുകള്‍ അമിതനിരക്ക് ഈടാക്കിയാല്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫീൽഡ് സർവേ സർക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവെക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
ലോറി ഇടിച്ചു മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പൂവച്ചൽ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിനാണ് പരുക്കേറ്റത്. രാവിലെ സ്കൂളിന് മുന്നിൽ വെച്ചു സിമന്റ് ലോറി ഇടിക്കുകയായിരുന്നു.
പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. സംസ്ഥാന പാതയിൽ പാലോട് സ്വാമി മുക്കിൽ ഇന്ന് രാവിലെ 7.30 നാണ് അപകടം.