scorecardresearch
Latest News

Top New Highlights: മലയാളികള്‍ യാത്രാബുദ്ധിമുട്ടില്‍, കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പ്രാവര്‍ത്തികമാക്കാനാകുന്നില്ല: എം.വി. ഗോവിന്ദന്‍

കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം’ ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Top New Highlights: മലയാളികള്‍ യാത്രാബുദ്ധിമുട്ടില്‍, കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പ്രാവര്‍ത്തികമാക്കാനാകുന്നില്ല: എം.വി. ഗോവിന്ദന്‍

Top New Highlights: മലയാളികള്‍ വലിയ യാത്രാബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കെ റെയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാല്‍ പ്രസ്തുത സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം’ ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

തീവ്രവാദം മൂലം ഇന്ത്യയോളം ദുരിതം അനുഭവിച്ച രാജ്യമില്ല: വിദേശകാര്യ മന്ത്രി

ഒരു രാജ്യവുമായി ചര്‍ച്ച നടത്താനുള്ള ഉപകരണമായി തീവ്രവാദത്തെ കാണില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു സൈപ്രസിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മോദി സർക്കാരിന്റെ നയങ്ങളിൽ ഏറ്റവും വ്യക്തമായിട്ടുള്ളത് നിര്‍ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ല എന്നതാണ്. തീവ്രവാദം മൂലം ഇന്ത്യയോളം ദുരിതം അനുഭവിച്ച രാജ്യമില്ല. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം വേണം. എന്നാല്‍ അതിനായി തീവ്രവാദത്തെ ന്യായീകരിക്കുക എന്ന നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല”അദ്ദേഹം പറഞ്ഞു.

Live Updates
20:31 (IST) 31 Dec 2022
പോപ്പ് ബനഡിക്ട് പതിനാറാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

പോപ്പ് ബനഡിക്ട് പതിനാറാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിന് നല്‍കിയ സേവനങ്ങളുടെ പേരില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. പോപ്പിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും മോദി ട്വിറ്ററ്റില്‍ കുറിച്ചു. ജീവിതം മുഴുവന്‍ സഭയ്ക്കും ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്നതിനും വേണ്ടി ചെലവഴിച്ച മഹത്വ്യക്തിയായിരുന്നു ബനഡിക്ട് പതിനാറാമനെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

18:38 (IST) 31 Dec 2022
മലയാളികള്‍ യാത്രാബുദ്ധിമുട്ടില്‍, കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പ്രാവര്‍ത്തികമാക്കാനാകുന്നില്ല: എം.വി. ഗോവിന്ദന്‍

മലയാളികള്‍ വലിയ യാത്രാബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കെ റെയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാല്‍ പ്രസ്തുത സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം' ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

17:02 (IST) 31 Dec 2022
കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം: മുഖ്യമന്ത്രി

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം.

ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത് . അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം . കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. മുഖ്യമന്ത്രി പിണറായി വിജയന്‍ഏവർക്കും പുതുവത്സരാശംസകൾ നേര്‍ന്നു

16:24 (IST) 31 Dec 2022
എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ (95) കാലം ചെയ്തു. വാര്‍ധക്യ സഹചമായ അസുഖത്തെ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വെച്ചായിരുന്നു അന്ത്യം. 2005 മുതല്‍ 2013വരെ കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്. Readmore

13:45 (IST) 31 Dec 2022
ഷുക്കൂര്‍ വധക്കേസ്: കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്

പി.കെ.കുഞ്ഞാലികുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി.പി.ഹരീന്ദ്രന് എതിരെ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

13:44 (IST) 31 Dec 2022
കത്ത് വിവാദം: മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകള്‍ ഫോറൻസിക് പരിശോധനയ്ക്ക്

കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് നൽകി. ഡി ആർ അനിലിന്‍റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് നൽകി.

11:37 (IST) 31 Dec 2022
സിപിഎമ്മിന്റെ പച്ചക്കൊടി; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സജി ചെറിയാന്റെ സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും തീരുമാനിക്കുക.

സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനെ അവഹേളിച്ചില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

10:36 (IST) 31 Dec 2022
തീവ്രവാദം മൂലം ഇന്ത്യയോളം ദുരിതം അനുഭവിച്ച രാജ്യമില്ല: വിദേശകാര്യ മന്ത്രി

രു രാജ്യവുമായി ചര്‍ച്ച നടത്താനുള്ള ഉപകരണമായി തീവ്രവാദത്തെ കാണില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു സൈപ്രസിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മോദി സർക്കാരിന്റെ നയങ്ങളിൽ ഏറ്റവും വ്യക്തമായിട്ടുള്ളത് നിര്‍ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ല എന്നതാണ്. തീവ്രവാദം മൂലം ഇന്ത്യയോളം ദുരിതം അനുഭവിച്ച രാജ്യമില്ല. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം വേണം. എന്നാല്‍ അതിനായി തീവ്രവാദത്തെ ന്യായീകരിക്കുക എന്ന നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല”അദ്ദേഹം പറഞ്ഞു.

Web Title: Top news live updates december 31