Top News Highlights: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ പറഞ്ഞു.
വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തി ഭാരതത്തിന്റെ മതേതരത്വവും അസ്ഥിത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുപോലെ കാണുന്ന കോണ്‍ഗ്രസ് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും പോറല്‍ ഏല്‍പ്പിക്കുന്ന വര്‍ഗീയതയെ എന്നും ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. ഇനിയുമത് തുടരും. എകെ ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പൊതുരാഷ്ട്രീയ ബോധത്തില്‍ നിന്നുള്ളതാണ്. കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടുകളോട് ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന നൂറുശതമാനം ശരിയുമാണത്.കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയതെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മരിച്ചസംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കലക്ടര്‍ കൈമാറിയിരുന്നു. തുടര്‍ന്നാണു വകുപ്പുതല അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ഇന്നലെ പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രില്‍ നടത്തുന്നതിനിടെയാണു കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശി ബിനു സോമന്‍ മുങ്ങിമരിച്ചത്.
ഉസ്‌ബെക്കിസ്ഥാനില്‍ ചുമ സിറപ്പുകള്‍ കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരിയോണ്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മക്സില്‍). മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
അംഗത്വം സസ്‌പെന്‍ഡ് ചെയ്തത് മരുന്ന് നിര്‍മ്മാണ കമ്പനിക്ക് ചില ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് ഫാര്‍മക്സില്‍ അറിയിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ വാണിജ്യ വകുപ്പ് ഫാര്‍മക്സില്‍ മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയില്ലെന്ന് അധികൃതര്‍ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് പറയുന്നു. ഡോക്-1 മാക്‌സ് എന്ന സിറപ്പ് കഴിച്ച് സമര്‍കണ്ടില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് നിര്‍മ്മാതക്കളായ നോയിഡ ആസ്ഥാനമായിട്ടുള്ള മരിയോണ്‍ ബയോടെക്ക് സംശയ നിഴലിലാണ്. റിയല്‍ എസ്റ്റേറ്റിലും ആശുപത്രി മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുുള്ള ഇമെനോക്‌സ് ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമാണിത്. Readmore
ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ പറഞ്ഞു.
വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തി ഭാരതത്തിന്റെ മതേതരത്വവും അസ്ഥിത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. കക്ഷി നേതാക്കളുമായി തദ്ദേശസ്വയം ഭരണമന്ത്രി എംബി രാജേഷ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കത്ത് വിവാദത്തില്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍.അനില്‍ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സിപിഎം അറിയിച്ചു.
ഡി.ആര്‍.അനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയര്‍ക്കെതിരെ അന്വേഷണം തുടരുമെന്നും തദ്ദേശ മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഇതോടെ, കോര്‍പറേഷനു മുന്നിലെ സമരങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കി. മേയര്‍ രാജിവെക്കണമെന്നതായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് കേസുകള്‍ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. ഒന്നില്‍ വിധി വന്നു. മറ്റൊന്ന് കോടതിയുടെ മുന്‍പിലാണ് അത് കോടതിയുടെ തീര്‍പ്പിന് വിടുകയാണെന്ന് എംബി രാജേഷ് പറഞ്ഞു.
കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണമില്ല. ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും തത്കാലം അന്വേഷണം വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം
വിവാദത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ തന്റെ ഭാഗം വിശദീകരിച്ചെന്നാണ് സൂചന. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി. ജയരാജന്‍ തയ്യാറായില്ല. വിവാദങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ എന്നായിരുന്നു ഇ.പിയുടെ മറുപടി. Readmore
2023ലെ യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ ഡിസംബര്‍ മാസങ്ങളില്‍ രണ്ട ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കാറുള്ളത്. രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും. ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
കാര്‍ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലുതു കാല്‍മുട്ടിന്റെ ലിഗമന്റില്‍ കീറല്‍ സംഭവിച്ചതായും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അറിയിച്ചു.
ഇതിനു പുറമെ പന്തിന്റെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവിടങ്ങളില്‍ പരിക്കുകളും മുതുകിൽ ഉരച്ചിലുണ്ടായിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം വച്ചാണ് സംഭവം. പന്ത് ഡ്രൈവ് ചെയ്തിരുന്ന കാർ റോഡിലെ ഡിവൈഡറുകളിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ആദ്യം റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പന്ത് അപകടനില തരണം ചെയ്തു. താരത്തിന്റെ തലയ്ക്കും വലതു കണങ്കാലിന്റെ ലിഗമെന്റിനും പരിക്കേറ്റതായുമാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ പിടിയിലായ ഒരാളുടെ അറസ്റ്റ് രെഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കെപിസിസ അധ്യക്ഷനും എംപിയുമായ കെ സുധാകരനും രമേശ് ചെന്നിത്തല എംഎല്‍എയും യോഗത്തില്‍ പങ്കെടുക്കില്ല.
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങള്‍ ചര്‍ച്ചയാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. ഷുക്കൂര്‍ വധക്കേസ് ഒത്തുതീര്‍പ്പാക്കന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് ആരോപണം ഗൗരവതരമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് സുധാകരന്‍ വ്യക്തത വരുത്തി.