Top News Highlights: ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാമര്‍ശങ്ങളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല. പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികളോട് നല്ല നിലപാടാണ് സി.പി.എമ്മിനുള്ളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷുക്കൂര്‍ വധക്കേസില്‍ ഇടപെട്ടെന്ന ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി
ഷുക്കൂര്‍ വധക്കേസില്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ടെന്ന ആരോപണങ്ങള്‍ തള്ളി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. “ആരോപണത്തിന് പിന്നില്‍ എന്തൊക്കെയോ ഉണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ചില ഊഹാപോഹങ്ങള്‍ ഉണ്ട്. നിയമപരമായി തന്നെ നേരിടും,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്‌ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്‌ലോട്ട് അവതരിപ്പിക്കുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 2023 ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രസിദ്ധീകരച്ചു. വിശദമായ ബോര്‍ഡ് ഷീറ്റ് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in. ല്‍ ലഭ്യമാണ്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, 2023-ലെ സിബിഎസ്ഇ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷകള്‍ – 2023 ഫെബ്രുവരി 15 മുതല്‍ ആരംഭിച്ച് മാര്‍ച്ച് 21, ന് അവസാനിക്കും. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് അവസാനിക്കും.
2022ല്‍ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷകള്‍ നടത്തിയതെങ്കില്‍ ഇത്തവണ സിബിഎസ്ഇ ഒറ്റ ബോര്‍ഡ് പരീക്ഷകളായാണ് നടത്തുന്നത്. രാവിലെ 10.30ന് പരീക്ഷകള്‍ ആരംഭിക്കും. മിക്ക പരീക്ഷകളും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും ഉച്ചയ്ക്ക് 1:30 ന് അവസാനിക്കുന്നതുമാണ്, ചിലത് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും 12:30 ന് അവസാനിക്കുന്നതുമാണ്.
ബ്രഹ്‌മോസ് മിസൈലിന്റെ ദൂരപരിധി കൂടിയ വിപുലീകൃത ആകാശപ്പതിപ്പ് വ്യോമസേന വിജകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധവിമാനത്തില്‍നിന്നായിരുന്നു വിക്ഷേപണം.
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായിരുന്ന കപ്പല്‍ ലക്ഷ്യമിട്ടായിരുന്നു വിമാനത്തില്‍നിന്നു മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. Readmore
ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാമര്‍ശങ്ങളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല. പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു. മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികളോട് നല്ല നിലപാടാണ് സി.പി.എമ്മിനുള്ളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കേരളം. ബീഹാറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ വിശാഖ്, അബ്ദു റഹീം എന്നിവരും കേരളത്തിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരളം 2-0 ന് മുന്നിട്ട് നിന്നു. സന്തോഷ് ട്രോഫിയില്‍ കേരളം ഇക്കുറി നേടുന്ന രണ്ടാമത്തെ ജയമാണ് ഇത്. നേരത്തെ രാജസ്ഥാനെതിരായ അദ്യ മത്സരത്തിലും കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. Readmore
നഴ്‌സിംഗ് കൗണ്‍സിലില്‍ ഒരു അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രജിസ്‌ട്രേഷന്‍, റിന്യൂവല്‍, റെസിപ്രോകല്‍ രജിസ്‌ട്രേഷന്‍ ഇവ ഒന്നിനും കാലതാമസമരുത്. 1953ലെ ആക്ടില്‍ തന്നെ ചില ഭേദഗതി വരുത്തേണ്ടതുണ്ട്. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാന്‍ പറ്റുന്ന തരത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കും. ഇതിനുള്ള സോഫ്റ്റുവെയര്‍ തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ആദ്യമായി കേരള നഴ്‌സസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു.ിന്യൂവല്‍, വെരിഫിക്കേഷന്‍, റെസിപ്രോകല്‍ രജിസ്‌ട്രേഷന്‍, അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള അപേക്ഷകളാണ് പോരായ്മകള്‍ കാരണം തീര്‍പ്പാക്കാനുള്ളത്. ഇതില്‍ ആദ്യഘട്ടമായി റിന്യൂവലിനുള്ള 315 അപേക്ഷകളാണ് നഴ്‌സിംഗ് കൗണ്‍സില്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇതുകൂടാതെ നഴ്‌സിംഗ് കൗണ്‍സിലില്‍ വിവിധ വിഭാഗങ്ങളിലായി ആകെ 2000ത്തോളം അപേക്ഷകളാണ് നിലവിലുള്ളത്. ഈ അപേക്ഷകള്‍ ഘട്ടം ഘട്ടമായി അദാലത്ത് നടത്തി പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ജനുവരി ഒന്ന് മുതല്‍ ചൈനയടക്കം ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ പരിശോധനാ ഫലങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു. ചൈനയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. Readmore
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍. കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് നില്‍ക്കുന്നതായാണ് ടി പി ഹരീന്ദ്രന്‍ പ്രതികരിച്ചത്.
ഷുക്കൂര്‍ വധക്കേസില്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ടെന്ന ആരോപണങ്ങള്‍ തള്ളി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. “ആരോപണത്തിന് പിന്നില്‍ എന്തൊക്കെയോ ഉണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ചില ഊഹാപോഹങ്ങള്‍ ഉണ്ട്. നിയമപരമായി തന്നെ നേരിടും,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ വിവിധ വിഷയങ്ങളിലായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരിപ്പിക്കുന്ന മൗനമാണെന്ന് സതീശന്‍ പറഞ്ഞു.
“ജയരാജനെതിരായ ആരോപണം 2019-ല്‍ അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒളിപ്പിച്ച് വച്ചു. ഇപ്പോള്‍ എല്ലാ പുറത്ത് വന്നിരിക്കുകയാണ്. തുടര്‍ ഭരണം കിട്ടിയതിന്റെ ജീര്‍ണത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുകയാണ്,” സതീശന്‍ വ്യക്തമാക്കി.
ഭാരത് ജോഡൊ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ മാര്‍ഗനിര്‍ദേശപ്രകാരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുലിന്റെ സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസ് ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
2020 മുതല്‍ രാഹുല്‍ ഗാന്ധി 113 തവണ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും കേന്ദ്രം പറയുന്നു. ഭാരത് ജോഡൊ യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നും കേന്ദ്രം ആരോപിച്ചു.
കേരള സ്‌പെയ്‌സ് പാര്‍ക്കിനെ കെ-സ്‌പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍ – കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1955 പ്രകാരമാണ് റജിസ്റ്റര്‍ ചെയ്യുക. നിര്‍ദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ശമ്പള സ്‌കെയിലില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും.
ഐ ടി പാര്‍ക്കുകള്‍/ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ / കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവിടങ്ങളില്‍ അധികമുള്ളതോ ദീര്‍ഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്‌പെയ്‌സ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പരിഗണിക്കും. ടെക്‌നോപാര്‍ക്കിന്റെ ഭൂമിയില്‍ നിന്ന് 18.56 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട സ്‌പെയ്‌സ് പാര്‍ക്ക് സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്‌പെയ്‌സ് പാര്‍ക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കും.
രാജ്യത്ത് 2023 ജനുവരിയോടെ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ തരംഗങ്ങളിലെ പാറ്റേണുകള്‍ പരിശോധിച്ച ശേഷമാണ് നിരീക്ഷണം. എന്നാല്‍ മരണനിരക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടാന്‍ സാധ്യതയില്ല. നിലവില്‍ ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്.
“കഴിഞ്ഞ മൂന്ന് തരംഗങ്ങളില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കേസുകളില്‍ വര്‍ധനവ് ഉണ്ടായതിന് 10 ദിവസത്തിന് ശേഷമാണ് യൂറോപ്പിലേക്ക് എത്തിയത്. മറ്റൊരു പത്ത് ദിവസത്തിനുള്ളില്‍ അമേരിക്കയിലും കോവിഡ് കൂടിയ 30-35 ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് വ്യാപനം എത്തുന്നത്. അതിനാല്‍ ജനുവരിയില്‍ കടുത്ത ജാഗ്രത ആവശ്യമാണ്,” ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബ്രിട്ടണിലെ കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട മലയാളി യുവതി അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. ഇതിനാവശ്യമായ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടണിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതനുസരിച്ചായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക.
ഡിസംബര്‍ 15-നായിരുന്നു അഞ്ജുവിനേയും മക്കളേയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. ബ്രിട്ടണില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജു. സാജുവിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ജുവിനെ വീടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം മരണപ്പെടുകയായിരുന്നു.