Top News Highlights: തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജനെതിരെ വിജിലൻസിൽ പരാതി. റിസോര്‍ട്ടിനായി മുന്‍മന്ത്രിയെന്ന നിലയില്‍ സ്വാധീനം ചെലുത്തിയെന്നും ആന്തൂർ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും കാട്ടിയാണ് പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന പരാതിയിലെ പ്രധാന ആവശ്യം.
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയാണ് വിദ്യാർഥിനി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തുകയായിരുന്നു. തിരികെ കോഴിക്കോട് പോകാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച രണ്ട് പേർ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു. അതിനുശേഷം പെൺകുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏല്‍പ്പിക്കുകയും കോഴിക്കോടേക്ക് വരുന്ന വഴി ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) രണ്ട് കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന് കേന്ദ്ര സര്‍ക്കാരിന് സൗജന്യമായി വാഗ്ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 410 കോടി രൂപയുടെ ഡോസുകള്‍ സൗജന്യമായി നല്‍കാമെന്ന് അറിയിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവണ്മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംങ് ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായാണ് റിപോര്‍ട്ട്. Readmore
ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. നേരത്തേ പ്രസിദ്ധീകരിച്ചിരുന്ന ഭൂപത്തില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനത്തിനും ഓരോ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്ള പരാതികള്‍ ജനുവരി 7 മുതല്‍ നല്‍കാം. esztforest@kerala.gov.in എന്ന ഇ മെയിലിലാണ് പരാതിയും വിശദാംശങ്ങളും അറിയിക്കേണ്ടത്.
സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുള്ള സമിതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് അധ്യക്ഷനായുള്ള സമിതിയുടെ കാലാവധിയാണ് നീട്ടിയത്. ഡിസംബര്‍ 30ന് അവസാനിക്കുമായിരുന്ന കമ്മീഷന്റെ കാലാവധി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. സമിതിയുടെ കാലാവധി നീട്ടാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.Readmore
സോളാര്‍ പീഡന കേസില്‍ സിബിഐ കുറ്റമുക്തനാക്കിയതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണ ഫലത്തെപറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ താനടക്കമുള്ളവരെ പ്രതിയാക്കി സി ബി ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ എല്ലാവരെയും സി ബി ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. Readmore
ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ശനിയാഴ്ച ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയില്‍ നിരവധി തവണ വീഴ്ചയുണ്ടായതായി കത്തില്‍ കെ.സി. വേണുഗോപാല്‍ ആരോപിക്കുന്നു. തിരക്കു നിയന്ത്രിക്കുന്നതിലും ഇസഡ്+ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നതില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളണമെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു. Readmore
ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന മുന്‍ സിഎംപി നേതാവ് അഡ്വ. ടിപി ഹരിചന്ദ്രന്റെ ആരോപണം അസംബന്ധമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. 2012ലാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത്. അന്ന് ഈ വക്കീല്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുത്തു, വകുപ്പ് ചേര്‍ത്തുകൊടുത്തു എന്നൊക്കെ പറയുന്നു. അന്ന് അതിന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തായിരുന്നോ അദ്ദേഹം ഉണ്ടായിരുന്നത്? അദ്ദേഹത്തിന് അന്ന് നീതിന്യായ സംവിധാനത്തില്‍ എന്തു പങ്കാണ് ഉണ്ടായിരുന്നത്? പൊലീസിന് റിമാന്‍ഡ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുക്കേണ്ടത് ഒരു സ്വകാര്യ അഭിഭാഷകനാണോ? പൊലീസിന്റെ അധികാരം സ്വയം എടുക്കാന്‍ അദ്ദേഹം ഗവര്‍ണമെന്റ് പ്ലീഡര്‍ ആയിരുന്നോ?' പിഎംഎ സലാം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് ഹീരാബെൻ മോദിയെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലേക്ക് തിരിക്കും.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാൻ ദേശീയ നേതൃത്വത്തിൻ്റെ നിർദേശം. പരസ്യ ചേരി തിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദേശം നല്കി.
സോളാര്‍ പീഡന കേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡൽഹിയിൽ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കാന്‍ ഒരു ആലോചനയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. സുധാകരനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
സോളാര്‍ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത്. പൊലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വൈദേകം റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജനെതിരെ വിജിലൻസിൽ പരാതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ സ്വാധീനം ചെലുത്തിയെന്നും ആന്തൂർ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും കാട്ടിയാണ് പരാതി.
ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഞാൻ ബിൽ കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങൾ സംസ്ഥാനത്തിന് മാത്രമായി നിയമ നിർമാണം പറ്റില്ല. കേന്ദ്രത്തിന്റെ അനുമതി വേണം. ഈ അഭിപ്രായം കൂടി പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ച് തന്നെയാണ് ആയുർവേദ റിസോർട്ടിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് നടപടി എടുക്കാഞ്ഞതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സംഗീത (17) ആണ് കൊല്ലപ്പെട്ടത്. സംഗീതയുടെ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി വീടിനു പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എ.പി.അബ്ദുള്ളക്കുട്ടിയെയും സിബിഐ കുറ്റവിമുക്തരാക്കി. തിരുവനന്തപുരം സിജെഎം കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ നൽകി. Read More