scorecardresearch
Latest News

Top News Highlights: പോക്സൊ കേസില്‍ നടപടിയുമായി സിപിഎം; വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറിയെ നീക്കി

16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്താത്തതിലാണ് നടപടി

Top News Highlights: പോക്സൊ കേസില്‍ നടപടിയുമായി സിപിഎം; വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറിയെ നീക്കി

Top News Highlights: തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സൊ നടപടിയുമായി സിപിഎം. ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്ത് നിന്ന് നീക്കി താക്കീത് നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരം താഴ്ത്തുകയും ചെയ്തു. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്താത്തതിലാണ് നടപടി.

Live Updates
21:02 (IST) 27 Dec 2022
ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് പരിസമാപ്തി

ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങൾ തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂർവമായി വർധിച്ച മണ്ഡലകാല തീർഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്.

20:11 (IST) 27 Dec 2022
ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ രണ്ട് എസ്.ഐമാർക്ക് സസ്പെൻഷൻ

മണ്ണ് മാഫിയയിൽ നിന്ന് ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ രണ്ട് എസ്.ഐമാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി , അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും  ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ഇവർക്കെതിരായി റൂറൽ എസ്.പിക്ക് ലഭിച്ച പരാതിയിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്നാഥ് നടത്തിയ പ്രാഥമികന്വേഷണത്തെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

18:30 (IST) 27 Dec 2022
പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ മൈസൂരുവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനും മരുമകള്‍ക്കുമൊപ്പം കാറിലാണ് പ്രഹ്ലാദ് മോദി യാത്ര ചെയ്തത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

16:56 (IST) 27 Dec 2022
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

16:09 (IST) 27 Dec 2022
ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഈ വിഷയത്തില്‍ പി.ബിയില്‍ ഒരു ചര്‍ച്ച ഇല്ലെന്നും എം.വി.ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. Readmore

14:52 (IST) 27 Dec 2022
ശബരിമല: മണ്ഡല മഹോത്സവം ഇന്ന് അവസാനിക്കും; മകരവിളക്ക് ജനുവരി 14-ന്

ശബരിമലയില്‍ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയോടെ നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡല പൂജ നടന്നത്. പൂജയ്ക്ക് ശേഷം ഒന്നരയോടെ നടയടച്ചു.

മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കിക്ക് സന്നിധാനത്തു ഭക്തിനിര്‍ഭരമായ വരവേല്‍പ്പായിരുന്നു ലഭിച്ചത്. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബുവും സന്നിധാനത്തെത്തിയിരുന്നു.

https://malayalam.indianexpress.com/kerala-news/sabarimala-festival-season-ends-today-makaravilak-on-january-14th-735684/

13:44 (IST) 27 Dec 2022
കേരളത്തിലെ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി; കേന്ദ്ര നേതാക്കളെ കണ്ട് പിണറായി

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറൊ യോഗം ഇന്ന് ആരംഭിക്കും. കേരളത്തിലെ ഉള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പിബി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

12:58 (IST) 27 Dec 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് ഉപഹാരം സമ്മാനിച്ചു. കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങല്‍ ലഭ്യമായിട്ടില്ല.

12:00 (IST) 27 Dec 2022
ഇപി ജയരാജനെതിരായ ആരോപണം ഗൗരവമുള്ളത്, അന്വേഷണം വേണം: കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ ആദ്യം നടത്തിയ പ്രതികരണത്തില്‍ വിശദീകരണവും കുഞ്ഞാലിക്കുട്ടി നല്‍കി.

10:47 (IST) 27 Dec 2022
ഇപിക്കെതിരായ ആരോപണം: പിബി യോഗം ഇന്ന്, അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറൊ യോഗം ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പിബി ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇന്നും നാളെയുമായാണ് പിബി യോഗം.

ഇപിക്കെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പിബി പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആരോപണങ്ങളില്‍ അന്വേഷണം വേണോ വേണ്ടയോ എന്നതില്‍ അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിക്ക് വിടാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനോട് കേന്ദ്ര കമ്മിറ്റി വിവരം തേടിയെന്നും സ്ഥിരികീരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

10:01 (IST) 27 Dec 2022
പോക്സൊ കേസില്‍ നടപടിയുമായി സിപിഎം; വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറിയെ നീക്കി

തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സൊ നടപടിയുമായി സിപിഎം. ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്ത് നിന്ന് നീക്കി താക്കീത് നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരം താഴ്ത്തുകയും ചെയ്തു. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്താത്തതിലാണ് നടപടി.

Web Title: Top news live updates december 27