Top News Highlights: കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡന വിവരം പറഞ്ഞത്. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽവച്ച് യുവതി പിടിയിലായത്. പൊലീസ് വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് കരിപ്പൂരിൽ വച്ച് പീഡനത്തിന് ഇരയായതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയത്.
തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണിലെ പതിനൊന്നാം റൗണ്ട് മത്സരത്തില്‍ ഒഡിഷ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. സൊറയ്ഷാം സന്ദീപാണ് (86′) വിജയഗോള്‍ നേടിയത്. സീസണിലെ ഏഴാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മഞ്ഞപ്പട മൂന്നാം സ്ഥാനത്തെത്തി.
കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കടലില്‍ കുളിക്കാനിറങ്ങിയവരാണ് തിരയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി.
ചില പ്രത്യേക ആഖ്യാനങ്ങള്‍ക്കു മാത്രം യോജിച്ചതും ആളുകള്‍ക്കിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചതുമായ ചരിത്രം രാജ്യത്ത് പഠിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസ സംരക്ഷണത്തിനായി ജീവന് ത്യജിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സോരാവര്‍ സിങ്ങിനും ഫത്തേ സിങ്ങിനും ആദ്യ ‘വീര്‍ ബല് ദിവസ്’ പരിപാടിയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
”സാഹിബ്സാദുകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നവരാണ്. അത്തരം ചരിത്രമുള്ള ഒരു രാജ്യം ആത്മവിശ്വാസം കൊണ്ട് നിറയണം. നിര്‍ഭാഗ്യവശാല്‍, ചരിത്രത്തിന്റെ പേരില്‍ നമ്മെ അപകര്‍ഷതാബോധത്തിലേക്കു നയിക്കുന്ന ചില വിവരണങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്,”പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കു നയിക്കാന്‍ ഭൂതകാലത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങളില്‍നിന്നു നാം സ്വതന്ത്രരാകണമെന്നും അദ്ദേഹം പറഞ്ഞു.
2022-23 സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ രാജസ്ഥാന്റെ ഗോള്‍ വല നിറച്ച് കേരളത്തിന് വിജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം രാജസ്ഥാനെ തകര്‍ത്തത്. വിഘ്നേഷ് (12′,20′), നരേഷ് (23′,36′), റിസ്വാന് (54′,81′) എന്നിവര്‍ ഇരട്ടഗോള്‍ നേടി. നിജൊ ഗില്‍ബേര്‍ട്ടാണ് (6′) മറ്റൊരു സ്കോറര്‍.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അമ്പപ്പിക്കുന്നതാണെന്ന് പ്രതിപരക്ഷ നേതാവ് വി ഡി സതീശന്. അനധികൃത സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നതെന്നും സതീശന് പറഞ്ഞു.
“ഉയര്‍ന്നിരിക്കുന്നതെല്ലാം ഗുരുതര ആരോപണങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ക്കപ്പുറം മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാവർക്കും ഇക്കാര്യങ്ങള്‍ അറിയാം. സിപിഎമ്മിന്റെ കാര്യം വരുമ്പോള്‍ കേന്ദ്ര ഏജന്‍സികളും മൗനം പാലിക്കുന്നു,” സതീശന് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചു. നാളെ രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ബഫർസോൺ, കെ റെയിൽ വിഷയങ്ങൾ ചർച്ചയാകും.
കെ റെയിലിന്റെ അനുമതി വേഗത്തിലാക്കുക, ബഫർസോണിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക, വായ്പാ പരിധി ഉയർത്തുക എന്നതടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും. കെ റെയിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അന്ന് സാങ്കേതിക തടസങ്ങൾ പരിഹരിക്കണമെന്ന നിർദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. അതുകഴിഞ്ഞാൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കാനുള്ള അനുമതി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു.
തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് അപകടം.
സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന്റെ മൃതദേഹം ഐവർ മഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിനുശേഷമായിരുന്നു മൃതദേഹം സംസ്കരിച്ചത്.
ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ഈ ആരോപണങ്ങൾ ഇ.പി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
കോവിഡ് കാലത്തിന് ശേഷം എത്തുന്ന കലോത്സവത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്. ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക് എത്തുന്നത്. ജനുവരി 3 മുതൽ 7 വരെയാണ് കലോത്സവം.
ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിന്റെ മരണം കൊലപാതകമോ അപകടമരണമോ അല്ല ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ.
ചാൻസലർ ബില്ലിൽ നിയമോപദേശം തേടാൻ ഗവർണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാനാകില്ലെന്നാണ് രാജ് ഭവൻ നിലപാട്.
സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെതിരെ പരാതി. ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി.ജയരാജന് ബന്ധമുണ്ടെന്നും ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നുമാണ് പരാതികളിലെ പ്രധാന ആവശ്യം. Read More
എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ സന്നദ്ധത അറിയിച്ചതായി സൂചന. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. സാമ്പത്തിക ആരോപണത്തെ തുടർന്നാണ് ഈ നടപടിയെന്നും സൂചനയുണ്ട്. പാർട്ടി പദവികൾ ഒഴിയാനും സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്. Read More