Top News Highlights: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതേതര രാജ്യത്ത് മാതാധിഷ്ഠിത പൗരത്വം കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. രാജ്യത്തിന്റെ ഒരുമയെ തകര്‍ക്കാനുള്ള ശ്രമമാണ്, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിന് തുരങ്കം വയ്ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
ശബരിമലയിൽ തിരക്ക് കൂടി, ഇന്ന് ഒരു ലക്ഷത്തിലേറെ ഭക്തരെത്തും
മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ തിരക്ക് വർധിച്ചു. തിരക്കേറുന്ന സമയങ്ങളിൽ പമ്പ് മുതൽ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ ദശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരമാണ് ശബരിമലയിൽ എത്തുക.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്. ബഫര്‍ സോണ്‍, കെ റെയില്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഡിസംബര്‍ 27, 28 തീയതികളില്‍ സിപിഎം പോളിറ്റ് ബ്യൂറൊ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതേതര രാജ്യത്ത് മാതാധിഷ്ഠിത പൗരത്വം കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. രാജ്യത്തിന്റെ ഒരുമയെ തകര്‍ക്കാനുള്ള ശ്രമമാണ്, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിന് തുരങ്കം വയ്ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
മദ്യപാനികള്‍ക്ക് മക്കളെ വിവാഹം കഴിച്ചു നല്‍കരുതെന്ന ആഹ്വാനവുമായി കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ. മദ്യപാനികള്‍ക്ക് ആയുസ് വളരെ കുറവാണെന്നും ലംഭുവ അസംബ്ലി മണ്ഡലത്തിൽ ഡി അഡിക്ഷനെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിജീവിതത്തിലെ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ വിശദീകരണം.
“എംപിയായിരുന്ന എനിക്കും എംഎല്‍എയായിരുന്ന എന്റെ ഭാര്യക്കും മദ്യപാനിയായിരുന്ന ഞങ്ങളുടെ മകന്റെ ജീവന് രക്ഷിക്കാനായില്ല. അപ്പോള്‍ ഒരു സാധാരണക്കാരനെങ്ങനെ സാധിക്കും. എന്റെ മകന് ആകാശ് കിഷോറിന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അവനെ ഡി അഡിക്ഷന് സെന്ററില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതയുണ്ടായി. അവന് മദ്യപാനശീലം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ആറ് മാസത്തിന് ശേഷം വിവാഹം കഴിപ്പിച്ചു. പക്ഷെ അവന് വീണ്ടും മദ്യപിച്ചു. അത് അവന്റെ മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഒക്ടോബര്‍ 19-ന് ആകാശ് ഈ ലോകത്തോട് വിടപറഞ്ഞു. അവന്റെ മകന് രണ്ട് വയസ് ആകുന്നതെയുള്ളു,” കേന്ദ്ര മന്ത്രി പറഞ്ഞു.
സിനിമ, ഡോക്യുമെന്ററി സംവിധായകന് കെ പി ശശി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. ശശിയുടെ 'ഇലയും മുള്ളും' എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീകളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയായിരുന്നു 'ഇലയും മുള്ളും'.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ഇന്ന് ശ്രീലങ്കയിലെ ട്രിങ്കോമാലീ വഴി കരയിൽ പ്രവേശിച്ച് തുടർന്ന് കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുക.
വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന മുന്നറിയിപ്പുമായി പി.ജയരാജൻ. വ്യക്തിതാൽപര്യം പാർട്ടി താൽപര്യത്തിന് കീഴ്പ്പെടണം. ഇത് ഓരോ പാർട്ടി അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയാണ്. പാർട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ അംഗവും സ്വീകരിക്കേണ്ടതെന്ന് കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ ജയരാജൻ പറഞ്ഞു.
സമൂഹത്തിലെ ജീർണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ആ മതനിരപക്ഷേതയുടെ സ്വത്വം ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവരാണ് സിപിഎം പ്രവര്ത്തകന്മാര്. അതില്‍ വ്യതിചലനമുണ്ടെങ്കില്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കും. തിരുത്താൻ ആവശ്യപ്പെടും. എന്നിട്ടും തിരുത്താത്തവർക്ക് സിപിഎമ്മിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നാളെ മുതല്‍ സംസ്ഥാനത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരത്തെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ എം.എല്‍.എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും അന്വേഷണം. എം.എല്‍.എ ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റിനും കോഫീ ഹൗസ് ജീവനക്കാരനായ സി.ഐ.ടി.യു നേതാവിനും തട്ടിപ്പില്‍ പങ്കെന്ന് വ്യക്തമായതോടെയാണിത്
വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ വർക്കല പൊലീസിന്റെ പിടിയിലായി. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരാണ് അറസ്റ്റിലായത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി.ജയരാജനെതിരായ അനധികൃത്ത സ്വത്ത് ആരോപണത്തിൽ കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് വിവരം തേടിയതെന്നാണ് റിപ്പോർട്ടുകൾ. Read More
കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നും,സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
വടകര മാർക്കറ്റ് റോഡിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
വിദേശത്ത് നിന്നും കടത്തിയ സ്വർണം, കൊച്ചി നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ പിടികൂടി. ഒരു കിലോ സ്വർണവുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു
ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്സി ജോലി നിഷേധിച്ചു. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷം പല്ലിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടത്.
ക്രിസ്മസ് ദിനത്തിൽ പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം. നാല് പേർ മരിച്ചു. കൊല്ലം കോഴിക്കോട് ജില്ലകളിലുണ്ടായ അപകടത്തിൽ നാല് യുവാക്കളാണ് മരിച്ചത്. കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.