scorecardresearch
Latest News

Top News Highlights: കത്ത് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം

നഗരസഭയിലേക്കുള്ള താത്കാലിക നിയമനത്തിന് മുന്‍ഗണന പട്ടിക ആവശ്യപ്പെട്ട് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ നല്‍കിയെന്ന് പറയപ്പെടുന്ന കത്താണ് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്

Top News Highlights: കത്ത് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം

Top News Highlights: തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരായിരിക്കും അന്വേഷിക്കുക. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിയമനത്തിന് മുന്‍ഗണന പട്ടിക ആവശ്യപ്പെട്ട് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയെന്ന് പറയപ്പെടുന്ന കത്താണ് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതി; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റേതാണ് നടപടി. കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് കൊപ്പത്തില്‍ വീട്ടില്‍ എം.സുനില്‍ കുമാറിനെ (46) ആണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം കോര്‍പറേഷന് നാണക്കേടുണ്ടാക്കി എന്നു പരിഗണിച്ചാണ് എംഡി ബിജു പ്രഭാകറിന്റെ നടപടി.

പൂവാര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവമുണ്ടായത്. ബസ് കയറാനെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം നടന്ന അന്നു തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം പൂവാര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി, അന്വേഷണം നടത്തി എംഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട ജീവനക്കാരന്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.

Live Updates
20:46 (IST) 24 Dec 2022
കത്ത് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം

തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരായിരിക്കും അന്വേഷിക്കുക. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിയമനത്തിന് മുന്‍ഗണന പട്ടിക ആവശ്യപ്പെട്ട് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയെന്ന് പറയപ്പെടുന്ന കത്താണ് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്.

20:11 (IST) 24 Dec 2022
വിഎച്ച്എസ്ഇ സ്കൂളുകളില്‍ ഇനി ശനിയാഴ്ച അവധി; പ്രവര്‍ത്തന ദിവസങ്ങള്‍ അഞ്ചാക്കി ചുരുക്കി

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രതിവാര പ്രവര്‍ത്തന ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി കുറച്ചു. പൊതുവിദ്യാലയങ്ങളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമായിട്ടുള്ള ഏകവിഭാഗം വിച്ച്എസ്ഇയാണ്. ആറ് ദിവസത്തെ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ആറ് ദിവസത്തെ ക്ലാസ് മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയം കുറയ്ക്കുന്നതായും നിരീക്ഷണമുണ്ട്. പുതുക്കിയ വിഎച്ച്എസ്ഇ ദേശീയ നൈപുണ്യ ചട്ടക്കൂട് കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറില്‍ നിന്ന് 600 മണിക്കൂറാക്കി കുറച്ചു. എന്നിരുന്നാലും സംസ്ഥാനത്ത് ആറ് ദിവസം ക്ലാസ് എന്ന നയം തുടര്‍ന്നിരുന്നു.

19:33 (IST) 24 Dec 2022
ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: രാഹുല്‍ ഗാന്ധി

രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാന്‍ ബി ജെ പി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷം പടര്‍ത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഇതു പ്രധാനമന്ത്രി മോദിയുടേതല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണെന്നും അദ്ദേഹം കറുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്ര ചെങ്കോട്ടയില്‍ എത്തിയഷേം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു രാഹുല്‍ ഗാന്ധി. ഹരിയാനയില്‍നിന്ന് ഇന്നു രാവിലെയാണു യാത്ര ഡല്‍ഹി അതിര്‍ത്തിയിലെത്തിയത്.

18:42 (IST) 24 Dec 2022
സംസ്ഥാനത്ത് മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിവരം.

26-12-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

17:34 (IST) 24 Dec 2022
ലോകപ്രസിദ്ധമായ കശ്മീരി കുങ്കുമപ്പൂവ് ലാബില്‍ വിരിയിച്ച് ഗവേഷകര്‍; അപൂര്‍വ നേട്ടം

ലോകപ്രസിദ്ധമായ കശ്മീരി കുങ്കുമപ്പൂവ് നിയന്ത്രിത അന്തരീക്ഷത്തില്‍ വിരിയിപ്പിച്ച് വെള്ളായണി കാര്‍ഷിക കോളജ്. ‘ചുവന്ന സ്വര്‍ണം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളില്‍ ഒന്നാണ് കശ്മീരി കുങ്കുമപ്പൂവ്.

കോളജിലെ പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്‌മിതാ ഭാസി നേതൃത്വം നൽകിയ പഠനത്തിന്റെ ഭാഗമായാണ് കുങ്കുമപ്പൂവ് പരീക്ഷണശാലയിൽ നിയന്ത്രിത അന്തരീക്ഷത്തിൽ വിരിയിച്ചത്.

16:23 (IST) 24 Dec 2022
വ്യക്തിപരമായ ആക്ഷേപത്തിനുള്ളതല്ല കമ്മിറ്റി, തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികം: പി ജയരാജന്‍

സി പി എം കേന്ദ്രകമ്മിറ്റിയംഗവും എല്‍ ഡി എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്.

തന്റേതായി പുറത്തുവന്ന ആരോപണം പൂര്‍ണമായി തള്ളാതെയായിരുന്നു പി ജയരാജന്റെ പിന്നീടുള്ള പ്രതികരണം. വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല, പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കതിരെയുള്ള തെറ്റു തിരുത്തല്‍ രേഖ ചർച്ച ചെയ്യാനാണു സംസ്ഥാന സമിതി ചേർന്നതെന്നു ജയരാജൻ പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

14:55 (IST) 24 Dec 2022
‘ഇപിക്ക് അനധികൃത സ്വത്ത്, ആയുര്‍വേദ റിസോര്‍ട്ട്’; ആരോപണം നിഷേധിക്കാതെ പി. ജയരാജന്‍

സി പി എം കേന്ദ്രകമ്മിറ്റിയംഗവും എല്‍ ഡി എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്. എന്നാല്‍ തന്റേതായി പുറത്തുവന്ന ആരോപണം പൂര്‍ണമായി തള്ളാതെയാണ് ഇ പി ജയരാജന്റെ പ്രതികരണം. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കതിരെയുള്ള തെറ്റ് തിരുത്തല്‍ രേഖയാണ് സംസ്ഥാന സമിതി ചര്‍ച്ച ചെയ്തതെന്നും വ്യക്തികള്‍ക്ക് എതിരെയല്ല തെറ്റായ പ്രവണതകള്‍ക്ക് എതിരെയാണ് ആരോപണമെന്നാണ് ജയരാന്റെ പ്രതികരണം. ഇ പി ക്കെതിരെയുള്ള ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേറഹം. എന്നാല്‍ പുറത്ത് വന്ന വാര്‍ത്ത നിഷേധിക്കാതെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Readmore

13:36 (IST) 24 Dec 2022
ഗര്‍ഭസ്ഥ ശിശുവിന്റെ മരണം : മൂവാറ്റുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ആരോപണ ഉന്നയിച്ച കുടുംബത്തിന്റെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍മാരടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

11:53 (IST) 24 Dec 2022
ഏകീകൃത കുര്‍ബാന: സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം

ഏകീകൃത കുര്‍ബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേക്ക് തള്ളിക്കയറി. കുര്‍ബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു. അള്‍ത്താരയിലെ വിളക്കുകളും നിലത്തിട്ട് തകര്‍ത്തു.

11:19 (IST) 24 Dec 2022
സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതി; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റേതാണ് നടപടി. കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് കൊപ്പത്തില്‍ വീട്ടില്‍ എം.സുനില്‍ കുമാറിനെ (46) ആണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം കോര്‍പറേഷന് നാണക്കേടുണ്ടാക്കി എന്നു പരിഗണിച്ചാണ് എംഡി ബിജു പ്രഭാകറിന്റെ നടപടി.

Web Title: Top news live updates december 24