Top News Highlights: ബഫര്‍ സോണ്‍ വിഷയത്തില്‍ എരുമേലിയില്‍ വന്‍ പ്രതിഷേധം. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ മുതല്‍ വലിയ പ്രതിഷേധമാണ് എരുമേലി എയ്ഞ്ചല്‍ വാലി പ്രദേശത്ത് ഉയരുന്നത്. പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികള്‍ ചേര്‍ന്ന് വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫീസിന് മുന്നില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. അയ്യായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ ഉപഗ്ര സര്‍വേയില്‍ ഏയ്ഞ്ചല്‍വാലിയിലെ പതിനൊന്നും പന്ത്രണ്ടും വാര്‍ഡുകള്‍ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
കാത്തിരിപ്പിന് വിരാമം; കൂറ്റന്‍ യന്ത്രഭാഗങ്ങളുമായി ട്രെയിലറുകള്‍ താമരശ്ശേരി ചുരം കയറി
താമരശ്ശേരി ചുരംവഴിയുള്ള ട്രെയ്ലറുകളുടെ തുടര്‍യാത്ര വിജയം. ചുരം കയറിയാല്‍ ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയില്‍ തടഞ്ഞിട്ട ട്രെയ്ലറുകള് മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങള്‍ ഏര്‍പെടുത്തി ചുരം കയറാന്‍ അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ 2.10 ടെ ട്രെയലറുകള്‍ ചുരം കയറി എത്തി. ട്രെയലറുകള്‍ ചുരം കയറുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ട്രെയ്ലറുകള് കയറുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്റഫിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസില്‍ദാര്‍ സി. സുബൈര്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ രാജീവ് കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയര്‍ ആന്റ് റെസ്ക്യു ഫോഴ്സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെ.എസ്. ഇ ബി. അധികൃതരും ചുരത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.
നെസ്ലെ കമ്പനിക്കു പാല്പൊടിയും മറ്റും നിര്‍മിക്കാന്‍ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി കര്‍ണാടകത്തിലെ നഞ്ചന്‍കോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകള്‍ സെപ്റ്റംബര്‍ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞത്.
എന്‍ ഡി ടി വി സ്ഥാപകരായ പ്രണോയ് റോയും ഭാര്യ രാധിക റോയും കമ്പനിയിലെ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിനു വില്‍ക്കുന്നു. ശേഷിക്കുന്ന 32.26 ശതമാനം ഓഹരികളില്‍ 27.26 ശതമാനം അദാനി ഗ്രൂപ്പിനു വില്‍ക്കുമെന്ന് ഇരുവരും അറിയിച്ചു.
സ്ഥാപകരുടെ പിന്തുണയുള്ള ഒരു കമ്പനിയെ ആദ്യം വാങ്ങുകയും പിന്നീട് ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്നു കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കുകയും ചെയ്തതോടെ ന്യൂ ഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡി(എന്‍ഡിടിവി)ന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി അദാനി ഗ്രൂപ്പ് മാറിയതിനെ തുടര്‍ന്നാണിത്.
ഫ്രാന്‍സിലെ പാരിസിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മരണം. സെന്‍ട്രല്‍ പാരീസിലുള്ള കുര്‍ദിഷ് സാംസ്കാരിക കേന്ദ്രത്തിലും സമീപമുള്ള കുര്‍ദിഷ് കഫെയിലുമാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ വംശീയ ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വേരിഫിക്കേഷന് നടപടികള്‍ പൂര്ത്തിയായല് കാപ്പന് ജയില്‍ മോചിതനായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വേരിഫിക്കേഷന് നടപടികള്‍ പൂര്ത്തിയായല് കാപ്പന് ജയില്‍ മോചിതനായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ സിക്കിമിലുള്ള സെമ എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നതെന്ന് സൈന്യം സ്ഥിരീകരിച്ചു.
“2022 ഡിസംബർ 23-ന് വടക്കൻ സിക്കിമിലെ സെമയിൽ സൈനിക ട്രക്ക് റോഡപകടത്തിൽപ്പെട്ട് 16 ജവാന്മാര്ക്ക് ജീവൻ നഷ്ടപ്പെട്ടു,” ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകിയതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിരുപാധികം ക്ഷമ ചോദിച്ചു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനപ്പൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. രജിസ്ട്രേഷന് വകുപ്പ് കണ്ടെത്തിയ വസ്തുക്കള്‍ ജനുവരി 15 ന് അകം കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ബഫര്‍ സോണ്‍ വിഷയത്തില്‍ എരുമേലിയില്‍ വന്‍ പ്രതിഷേധം. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ മുതല്‍ വലിയ പ്രതിഷേധമാണ് എരുമേലി എയ്ഞ്ചല്‍ വാലി പ്രദേശത്ത് ഉയരുന്നത്. പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികള്‍ ചേര്‍ന്ന് വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫീസിന് മുന്നില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. അയ്യായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ ഉപഗ്ര സര്‍വേയില്‍ ഏയ്ഞ്ചല്‍വാലിയിലെ പതിനൊന്നും പന്ത്രണ്ടും വാര്‍ഡുകള്‍ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറിലായി. ചികില്‍സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറില്‍ ചുമന്നാണ് താഴെയെത്തിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ലിഫ്റ്റ് കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മുകളിലത്തെ നിലയില്‍ എത്തിച്ചത് ചുമന്നാണ്.
താമരശ്ശേരി ചുരംവഴിയുള്ള ട്രെയ്ലറുകളുടെ തുടര്‍യാത്ര വിജയം. ചുരം കയറിയാല്‍ ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയില്‍ തടഞ്ഞിട്ട ട്രെയ്ലറുകള് മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങള്‍ ഏര്‍പെടുത്തി ചുരം കയറാന്‍ അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ 2.10 ടെ ട്രെയലറുകള്‍ ചുരം കയറി എത്തി. ട്രെയലറുകള്‍ ചുരം കയറുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ട്രെയ്ലറുകള് കയറുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.