Top News Live Updates: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് സാധ്യത. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കശ്മീരില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരില്‍ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ സൈനപോര മേഖലയിലെ മുന്ജ് മാര്‍ഗില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ പിന്നീട് ഏറ്റുമുട്ടലായി മാറുകയായിരുന്നു. സുരക്ഷാ സേനയുമായുള്ള വെടിവയ്പില്‍ മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് പ്രമുഖര്‍. മസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ് ആലഞ്ചേരി, ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, വെള്ളാപ്പള്ളി നടേശൻ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ, ഡോ. തിയോഡേഷ്യസ് മാർതോമ, സ്വാമി ശുഭാംഗാനന്ദ, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ. മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, എം.വി. ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.
ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് സാമ്പിളുകളുടെ ജീനോം ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
”ജപ്പാന്, അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത്, വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനു പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിങ് ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (ഇന്‍സകോഗ്) ശൃംഖല വഴി നടത്തേണ്ടത് അത്യാവശ്യമാണ്,”സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് സാധ്യത. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
സംസ്ഥാനത്ത് 5 ജി സേവനങ്ങള്‍ ആരംഭിച്ചു. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് ജിയോയുടെ സേവനങ്ങള്‍ ലഭ്യമാകുക. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു. കേരളത്തില്‍ 6,000 കോടി രൂപയാണ് 5 ജി നെറ്റ്വര്‍ക്കിനായി ജിയൊ നിക്ഷേപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ഡിസംബര്‍ അവസാനത്തോടെ 5 ജി സേവനങ്ങള്‍ ലഭ്യമാകുമെന്നും ജിയോ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജനുവരിയോടെയും 5 ജി ലഭിക്കും. 2023 അവസാനത്തോടെ സംസ്ഥാനത്തെ എല്ലാം താലൂക്കുകളിലും മേഖലകളിലും 5 ജി എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജിയൊ.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍ രാത്രി 9.30നു ശേഷം ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള വിജ്ഞാപനത്തെ ന്യായീകരിക്കാന്‍ വിചിത്ര വാദങ്ങളുമായി ആരോഗ്യ സര്‍വകലാശാല. 18 വയസാകുമ്പോള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം തേടുകയെന്നതു സമൂഹത്തിനു യോജിച്ചതും നല്ലതുമായിരിക്കില്ലെന്നും ഇരുപത്തി അഞ്ചാം വയസിലാണു പക്വത പൂര്‍ണമായി കൈവരികയെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ സമപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അതേസമയം, മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ സമയക്രമം സംബന്ധിച്ച് ഈ മാസം ആറിനു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ട്യാ സ്വാഗതാര്‍ഹമാണെന്നും ഉടന്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 9.30നു ശഷം ഹോസ്റ്റല്‍ ഗേറ്റ് പൂട്ടിയാല്‍ നിബന്ധനകളോടെ അകത്ത് പ്രവേശിക്കാന്‍ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 9.30നു തന്നെ ഹോസ്റ്റലില്‍ കയറണമെന്നും കോടതി നിർദേശിച്ചു.
ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണ്‍ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടിയേക്കും. ഫീല്‍ഡ് സര്‍വെ ഉടന്‍ തുടങ്ങാനും തീരുമാനമായതായാണ് വിവരം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവധ മേഖലകളില്‍ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍. പ്രതിഷേധം തണുപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം മാത്രമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടാനും തീരുമാനമായി.
സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് സതീശന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍
1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കില്‍ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്ന് ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?
2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?
3. റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകാതെ ഉപഗ്രഹ സര്‍വെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?
4. അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?
5. ഉപഗ്രഹ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരള താല്പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?
സ്വാതന്ത്ര്യസമരത്തിലെ ബി ജെ പിയുടെ പങ്കിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രശ്നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാഗ്വാദത്തെത്തുടര്ന്നു പാര്‍ലമെന്റ് പ്രക്ഷുബ്ധമായെങ്കിലും അദ്ദേഹം ആക്രമണത്തിനു മൂര്‍ച്ച കൂട്ടി. ‘സ്വാതന്ത്ര്യസമരത്തില്‍ അവര്‍ക്ക് പങ്കില്ലെ’ന്ന് ഇപ്പോഴും തനിക്കു പറയാന്‍ കഴിയുമെന്നു ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുവേണ്ടി ‘ബി ജെ പിക്ക് ഒരു നായയെപ്പോലും നഷ്ടപ്പെട്ടിട്ടില്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. പരാമര്‍ശം തെറ്റാണെന്നും ഖാര്‍ഗെ മാപ്പു പറയണമെന്നും ഭരണപക്ഷത്തെ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ പരസ്യമായി പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ആംആദ്മിക്കെതിരെ(എഎപി) നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) വിനയ് കുമാറിന്റെ നിര്‍ദേശം. എഎപിയില്‍ നിന്ന് 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണ സമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടാതെ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്നാരോപിച്ചാണ് ഗവര്‍ണറുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക്, പാര്‍ട്ടി 97 കോടി രൂപ നല്‍കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്. എന്നാല്‍ ഇക്കാര്യത്തില്‍ ലെഫ്റ്റനന്റ് ഗവര്ണര്ക്ക്വ്യക്തമായ ധാരണയില്ലെന്നും ഗവര്‍ണര്‍ ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നം എഎപിയുടെ ആരോപിച്ചു. Readmore
സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഇവിടെ നിന്നാണ് ആറിലേക്ക് വീണത്. 82 പോയിന്റോടെ തമിഴ്നാട് ഒന്നാം സ്ഥാനത്തെത്തി. 77.5 പോയിന്റോടെ ഗുജറാത്താണ് രണ്ടാമത്.
ഇന്നു മുതല്‍ കൊച്ചിയിലും റിലയന്‍സ് ജിയോയുടെ 5 ജി സേവനങ്ങള്‍ ലഭ്യമാകും.കൊച്ചി നഗരത്തിലാണ് ഇന്ന് മുതല്‍ സേവനം ലഭിക്കുക. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 5 ജി ലഭിക്കുക. കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ഇന്ന് വൈകുന്നേരം മുതല്‍ സേവനം ലഭ്യമാകുമെന്നാണ് വിവരം. Readmore
കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മുൻ കെപിസിസി പ്രസിഡൻറും മന്ത്രിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജൻ നായരുടെ മകനാണ്.
ജമ്മു കശ്മീരില്‍ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ സൈനപോര മേഖലയിലെ മുന്ജ് മാര്‍ഗില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ പിന്നീട് ഏറ്റുമുട്ടലായി മാറുകയായിരുന്നു. സുരക്ഷാ സേനയുമായുള്ള വെടിവയ്പില്‍ മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് പറഞ്ഞു.