Top News Highlights: മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം ബാബു (50) മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ വീരന്‍പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്.
രാത്രി പത്തുമണിയോടെ പുഴയില്‍നിന്ന് നിമ്യയുടെ കരച്ചില് കേട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും എത്തുന്നതിന് മുന്‍പേ തന്നെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. എറണാകുളം കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്യ.
ഫിഫ ഫുട്ബോള്‍ ലോകപ്പിന്റെ കലാശപ്പോരില്‍ ആര് മുന്നേറുമെന്നറിയാന് ഇനി മണിക്കൂറുകള്‍ മാത്രം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് കിരീടം നിലനിര്‍ത്താനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. 1986-ന് ശേഷം ലോകകപ്പ് നേടിയിട്ടില്ല എന്ന ദുഖം മാറ്റാന്‍ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും അവസരമൊരുങ്ങിയിരിക്കുകയാണ് ഖത്തറില്‍.
ആര് കിരീടം ചൂടിയാലും കാത്തിരിക്കുന്നത് കോടികളുടെ സമ്മാനപ്പെരുമഴയാണ്. വിജയികള്‍ക്ക് ലഭിക്കുക 42 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഏകദേശം 347 കോടി രൂപയോളം. രണ്ടാം സ്ഥാനത്ത് എത്തുവര്‍ക്ക് കിട്ടുക 30 മില്യണ്‍ അമേരിക്കന്‍ ഡോളറുമാണ്. ഇത് ഏകദേശം 248 കോടി രൂപ വരും. മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തുവര്‍ക്കും വന്‍ തുകയാണ് ഫിഫ കാത്തു വച്ചിരിക്കുന്നത്.
ബഫര്‍സോണ്‍ വിഷയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. “ഉപഗ്രഹ സര്‍വേയുടെ പിന്നില്‍ നല്ല ഉദ്ദേശം മാത്രമാണുണ്ടായിരുന്നത്. ഇതില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ല. ഉപഗ്രഹ സര്‍വെ അന്തിമ രേഖയുമല്ല. കൂടുതല്‍ വ്യക്തത വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട്,” മുഖ്യമന്ത്രി പറഞ്ഞു.
“വിവിധ പ്രദേശങ്ങളുടെ പ്രത്യേകതകള്‍ മനസിലാക്കുന്നതിനായി വിദഗ്ദ സമിതിയെ നിയോഗിച്ചു. അതിന്റെ തലപ്പത്ത് ജസ്റ്റിസ് തോട്ടത്തിലിനെയാണ് നിയമിച്ചത്. അതില്‍ ആര്‍ക്കും പരാതിയുമുണ്ടായില്ല. നേരത്തെ വിട്ടുപോയ കാര്യങ്ങളെല്ലാം പൂര്‍ണമായും കണ്ടെത്തുക തന്നെ ചെയ്യും,” പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്കാന് 2016-ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ തയാറായില്ല, സതീശന് ഓര്‍മ്മിപ്പിച്ചു.
ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതിന് തയാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സുപ്രീം കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ സര്‍വേ നടത്തിയത്. ഉപഗ്രഹ സര്‍വേയില്‍ അപാകതകള്‍ ഉണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യല്‍ കമ്മിഷന് ജനങ്ങളുടെ പരാതി കേട്ടശേഷമുള്ള പുതിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.Readmore
ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരനെ സസ്പെന്റ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് കേസ് എടുത്തു.
രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പ്രമുഖ ഇറാനിയന്‍ നടി തരാനെ അലിദുസ്തി അറസ്റ്റിലായതായി ഇറാനിയന്‍ മാധ്യമങ്ങള്‍. പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തരാനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം ബാബു (50) മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ വീരന്‍പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്.
രാത്രി പത്തുമണിയോടെ പുഴയില്‍നിന്ന് നിമ്യയുടെ കരച്ചില് കേട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും എത്തുന്നതിന് മുന്‍പേ തന്നെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. എറണാകുളം കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്യ.