Top News Highlights: കോഴിക്കോട് കോർപറേഷനിൽ എൽ ഡി എഫ്, യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബഹളമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബിജെപിയുടേയും യുഡിഎഫിന്റേയും അംഗങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ തട്ടിപ്പ് അടിയന്തരപ്രമേയമായി ഉന്നയിച്ചത്. മേയര്‍ അടിയന്തരപ്രമേയം തള്ളിയതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക്
എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതല്‍ മാറ്റം നടപ്പാക്കാനാണ് ആലോചിക്കുന്നത്. നാളുകളായി കെഎസ്ആര്‍ടിസിയിലെ എല്ലാ യൂണിയനുകളും ഇതേ ആവശ്യം ഉന്നയിച്ചുവരികയാണ്. വിഷയത്തില്‍ തൊഴിലാളി യൂണിയനുമായി സിഎംഡി ചര്‍ച്ച നടത്തി.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി യൂണിഫോമായിരിക്കും. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബള്‍ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും. 2015ലാണ് കെഎസ്ആര്‍ടിസിയില്‍ പുതുമയും പ്രഫഷനല്‍ മുഖവും കൊണ്ടുവരുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചത്.
കോഴിക്കോട് കോർപറേഷനിൽ എൽ ഡി എഫ്, യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബഹളമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബിജെപിയുടേയും യുഡിഎഫിന്റേയും അംഗങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ തട്ടിപ്പ് അടിയന്തരപ്രമേയമായി ഉന്നയിച്ചത്. മേയര്‍ അടിയന്തരപ്രമേയം തള്ളിയതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.
മുംബൈയില്‍ റെസ്റ്റോറന്റിന് തീപിടിച്ച ഒരാള്‍ മരിച്ചു. ഘാട്കോപ്പർ പ്രദേശത്തുള്ള ജൂണോസ് പിസ്സ റസ്റ്റോറന്റില്‍ ഇന്ന് ഉച്ചയോടെയാണ തീപിടിത്തമുണ്ടായത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫയര്‍ ഫോഴ്സിന്റെ അഞ്ച് വാഹനങ്ങളെത്തിയാണ് തീ അണച്ചത്.
അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളം ജവാന്മാരെ മര്‍ദിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റിമോട്ട് കണ്ട്രോളില് അല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തയാറാകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൈന്യമാണ് ചൈനീസ് പട്ടാളത്തെ തുരത്തിയതെന്നും അതില്‍ രാജ്യത്തെ ഓരോ പൗരന്മാരും അഭിമാനിക്കുന്നുണ്ടെന്നും ഗൗരവ് വ്യക്തമാക്കി.
ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനികില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്വിയോണ്മെന്റ് സെന്റര്‍ പുറത്ത് വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കവി ഡോ. കെ അയ്യപ്പ പണിക്കരുടെ ഭാര്യ ഗാന്ധിനഗര്‍ 'സരോവര'ത്തില്‍ ശ്രീപാര്‍വതി (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്, സുനില്‍. മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി നിരവധിപ്പേരാണ് എത്തുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ
കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെതിരേ പരാതി നല്കിയ എന്‍സിപി മഹിളാ നേതാവിനെതിരെ കേസ്. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിഷയ്ക്കെതിരെയാണ് കേസ്. പരസ്യമായി ആക്ഷേപിച്ചെന്ന എംഎല്‍എയുടെ ഭാര്യയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ജിഷയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. Readmore
ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കികൊണ്ടുള്ള കഴിഞ്ഞ മെയിലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം Readmore
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതല്‍ മാറ്റം നടപ്പാക്കാനാണ് ആലോചിക്കുന്നത്. നാളുകളായി കെഎസ്ആര്‍ടിസിയിലെ എല്ലാ യൂണിയനുകളും ഇതേ ആവശ്യം ഉന്നയിച്ചുവരികയാണ്. വിഷയത്തില്‍ തൊഴിലാളി യൂണിയനുമായി സിഎംഡി ചര്‍ച്ച നടത്തി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി യൂണിഫോമായിരിക്കും. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബള്‍ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും. 2015ലാണ് കെഎസ്ആര്‍ടിസിയില്‍ പുതുമയും പ്രഫഷനല്‍ മുഖവും കൊണ്ടുവരുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചത്.