/indian-express-malayalam/media/media_files/uploads/2022/12/bjp-protest.jpg)
Top News Highlights: നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിണലര്‍മാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഡയസിലെത്തിയ മേയര്‍ ആര്യാ രാജേന്ദ്രനെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. മേയറിന്റെ ഡയസിന് സമീപം കിടന്നായിരുന്നു വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. ഡയസിലേക്ക് കയറ്റില്ലെന്ന് പ്രഖ്യാപിച്ച ബിജെപി കൗണ്‍സിണലര്‍ മേയര്‍ ഗോ ബാക്ക് എന്നെഴുതിയ ഫ്‌ലക്‌സും ഉയര്‍ത്തി.
പ്രതിഷേധിച്ച ഒമ്പത് ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ നേരിട്ട കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മേയറുടെ സുരക്ഷക്കായി പൊലീസും എത്തി. കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ അറിയിച്ചു. അജണ്ടകള്‍ പൂര്‍ത്തിയാക്കിയാണ് കൗണ്‍സില്‍ പിരിഞ്ഞത്.
ബഫര്‍ സോണ്‍ വിഷയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; രാഷ്ട്രീയ ലാഭത്തിനുള്ള ശ്രമമെന്ന് വനം മന്ത്രി
ബഫര്‍ സോണ്‍ വിഷയം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. "കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ലാഭമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആകാശ സര്‍വെ നടത്തിയത് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ്. പരാതികള്‍ ഉയരുമെന്നത് പ്രതീക്ഷിച്ച കാര്യം," മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "ഭൂതല സര്‍വെ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഉപഗ്രഹ സര്‍വെയില്‍ നിന്ന് ലഭിക്കുന്നത് സ്ഥിതി വിവര കണക്ക് മാത്രമാണ്. അതില്‍ വ്യാപകമായ പ്രശ്നങ്ങളും ചില മേഖലകളില്‍ ഉണ്ട്. പരാതി കൂടുതലായുള്ള മേഖലകളില്‍ കമ്മിഷന്‍ സിറ്റിങ് നടത്തും. ജനങ്ങള്‍ക്ക് ആശങ്കകള്‍ നേരിട്ട് അറിയിക്കാനുള്ള അവസരമാണുള്ളത്," മന്ത്രി കൂട്ടിച്ചേര്‍ത്തു.
- 21:35 (IST) 16 Dec 2022ചൈന ഒരുങ്ങുന്നത് യുദ്ധത്തിന്; ബി ജെ പിയെ അധികാരത്തില്‍നിന്ന് ഇറക്കും: രാഹുല്‍ ഗാന്ധി
ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും ആ ഭീഷണി അവഗണിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി എം പി. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ, ചൈന സൈനികര്‍ ഏറ്റുമുട്ടിയ സാഹചര്യത്തിലാണു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
”ചൈന യുദ്ധത്തിനു തയാറെടുക്കുകയാണ്. അവരുടെ രീതി നോക്കൂ, അവര്‍ യുദ്ധത്തിനു തയാറെടുക്കുകയാണ്. ചൈനയുടെ ഭീഷണി അവഗണിക്കാനോ മറച്ചുവയ്ക്കാനോ കഴിയില്ല,” ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ജയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 19:33 (IST) 16 Dec 2022ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു
എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുണ്ടക്കയം - എരുമേലി സംസ്ഥാന പാതയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
- 18:37 (IST) 16 Dec 2022രഞ്ജി: ജാര്‍ഖണ്ഡിനെ തകര്‍ത്ത് കേരളം
രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ദേശീയ ടീം താരങ്ങള്‍ അണിനിരന്ന ജാര്‍ഖണ്ഡിനെ തകര്‍ത്ത് കേരളം. 85 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. കേരളം ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് 237 റണ്‍സിന് പുറത്തായി.
- 17:07 (IST) 16 Dec 2022സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നടപ്പാക്കാന്‍ നിര്‍ദേശം
പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും ടജഅഞഗ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കും.
- 17:05 (IST) 16 Dec 2022സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാന്‍ നിര്‍ദേശം
പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു. ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും ടജഅഞഗ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കും.
- 17:04 (IST) 16 Dec 2022നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതിഷേധം; ഒമ്പത് ബിജെപികൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിണലര്‍മാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഡയസിലെത്തിയ മേയര്‍ ആര്യാ രാജേന്ദ്രനെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. മേയറിന്റെ ഡയസിന് സമീപം കിടന്നായിരുന്നു വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. ഡയസിലേക്ക് കയറ്റില്ലെന്ന് പ്രഖ്യാപിച്ച ബിജെപി കൗണ്‍സിണലര്‍ മേയര്‍ ഗോ ബാക്ക് എന്നെഴുതിയ ഫ്‌ലക്‌സും ഉയര്‍ത്തി. പ്രതിഷേധിച്ച ഒമ്പത് ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ നേരിട്ട കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മേയറുടെ സുരക്ഷക്കായി പൊലീസും എത്തി. കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്ന് ബിജെപി അറിയിച്ചു. അജണ്ടകള്‍ പൂര്‍ത്തിയാക്കിയാണ് കൗണ്‍സില്‍ പിരിഞ്ഞത്.
- 15:35 (IST) 16 Dec 2022സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നടപ്പാക്കാന്‍ നിര്‍ദേശം
പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും ടജഅഞഗ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കും.
- 14:06 (IST) 16 Dec 2022ബ്രിട്ടണില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
ബ്രിട്ടണിലെ കെറ്ററിങ്ങില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. വൈക്കം സ്വദേശികളായ അഞ്ജുവും ആറും നാലും വയസുള്ള മക്കളുമാണ് മരണപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഞ്ജുവിനേയും മക്കളേയും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ മുറിവേറ്റ നിലയില്‍ അയല്‍ക്കാരാണ് കണ്ടെത്തിയത്. രണ്ട് കുട്ടികള്‍ക്കും മുറിവേറ്റിരുന്നെങ്കിലും ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണമടയുകയായിരുന്നു.
- 13:09 (IST) 16 Dec 2022മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് റോഷി അഗസ്റ്റിന്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇപ്പോള്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ല. കൂടുതല്‍ ജലം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയാണ്.
- 12:13 (IST) 16 Dec 2022ക്രിസ്മസ് വിരുന്ന്: മുഖ്യമന്ത്രി ക്ഷണം നിരസിച്ചതില്‍ പരിഭവിമില്ലാതെ ഗവര്‍ണര്‍
ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെന്നും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് വ്യക്തിപരമായ താത്പര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം അനുസരിച്ചാകുമെന്നും വ്യക്തമാക്കി.
- 11:07 (IST) 16 Dec 2022കത്ത് വിവാദത്തില്‍ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
തിരുവനന്തപുരം കോര്‍പറേഷനിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
- 10:07 (IST) 16 Dec 2022ബഫര്‍ സോണ്‍ വിഷയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; രാഷ്ട്രീയ ലാഭത്തിനുള്ള ശ്രമമെന്ന് വനം മന്ത്രി
ബഫര്‍ സോണ്‍ വിഷയം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. “കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ലാഭമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആകാശ സര്‍വെ നടത്തിയത് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ്. പരാതികള്‍ ഉയരുമെന്നത് പ്രതീക്ഷിച്ച കാര്യം,” മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
“ഭൂതല സര്‍വെ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഉപഗ്രഹ സര്‍വെയില്‍ നിന്ന് ലഭിക്കുന്നത് സ്ഥിതി വിവര കണക്ക് മാത്രമാണ്. അതില്‍ വ്യാപകമായ പ്രശ്നങ്ങളും ചില മേഖലകളില്‍ ഉണ്ട്. പരാതി കൂടുതലായുള്ള മേഖലകളില്‍ കമ്മിഷന്‍ സിറ്റിങ് നടത്തും. ജനങ്ങള്‍ക്ക് ആശങ്കകള്‍ നേരിട്ട് അറിയിക്കാനുള്ള അവസരമാണുള്ളത്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.