Top News Highlights: ലീഗിനെ പ്രകീര്‍ത്തിച്ച് യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമമെന്നും അത് ബൂമറാങ്ങായെന്നുംപ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചപ്പോള്‍ തന്നെ സ്ഥലത്ത് ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയിരുന്നുവെന്നും ക്ഷണിച്ച് ക്ഷണിച്ച് ഇപ്പോള്‍ എല്‍ഡിഎഫും ഉഭയകക്ഷി ചര്‍ച്ച വിളിച്ച് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയിലായെന്നും സതീശന് പറഞ്ഞു.
ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തേണ്ട അവസ്ഥയിലാണ് സി.പി.എം എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞതെും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിസ്മയ കേസ്: കിരണ്‍ ജയിലില്‍ തുടരും; ശിക്ഷയ്ക്കെതിരായ ഹര്‍ജി തള്ളി
വിസ്മയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കഴിഞ്ഞ മേയ് 24-നായിരുന്നു ശിക്ഷാവിധി. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു കിരണിന്റെ ഹര്‍ജിയിലെ ആവശ്യം. കൊല്ലത്ത് ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു വിസ്മയ ജീവനൊടുക്കിയത്.
ലീഗിനെ പ്രകീര്‍ത്തിച്ച് യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമമെന്നും അത് ബൂമറാങ്ങായെന്നുംപ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചപ്പോള്‍ തന്നെ സ്ഥലത്ത് ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയിരുന്നുവെന്നും ക്ഷണിച്ച് ക്ഷണിച്ച് ഇപ്പോള്‍ എല്‍ഡിഎഫും ഉഭയകക്ഷി ചര്‍ച്ച വിളിച്ച് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയിലായെന്നും സതീശന് പറഞ്ഞു.
കൂട്ടബലാത്സംഗക്കേസില്‍ 11 പ്രതികളെ ശിക്ഷയിളവ് നല്കി ജയിലില്‍നിന്നു മോചിപ്പിച്ചതിനെതിരെ ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി. ബില്‍ക്കിസ് ബാനോയുടെ ഹര്‍ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും അജയ് റസ്തോഗിയും ഉള്‍പ്പെടുന്ന ബെഞ്ചിനു മുന്‍പാകെയാണു ലിസ്റ്റ് ചെയ്തിരുന്നത്. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ തന്റെ സഹോദരി ജഡ്ജിക്കു കേസ് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നു ജസ്റ്റിസ് റസ്തോഗി പറയുകയായിരുന്നു.
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യമാണ് തള്ളിയത്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിനും സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുമാണ് നിയമനിര്‍മാണം. സബ്ജക്ട് കമ്മിറ്റി പരിഗണനക്ക് ശേഷം വീണ്ടും സഭയിലെത്തിയ ബില്ലാണ് പാസാക്കിയത്. ബില്ലില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. റിട്ടയേഡ് ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതിനിടെയാണ് ബില്‍ പാസാക്കിയത്. Readmore
വിദ്യാഭ്യാസ പരിഷ്കരണ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി. വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ പഠിപ്പിക്കുക സ്വയം ഭോഗവും സ്വവര്‍ഗരതിയുമാണെന്നാണ് രണ്ടത്താണിയുടെ ആരോപണം. പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനേയും രണ്ടത്താണി വിമര്‍ശിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Readmore
സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പ്രസ്താവന നടത്തി. നിയന്ത്രണ രേഖ മറികടന്ന് അതിര്‍ത്തിയിലെ സാഹചര്യം മാറ്റിമറിക്കാനുള്ള ശ്രമം ചൈനയുടെ ഭാഗത്തു നിന്നുണ്ടായെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായി. അതിര്‍ത്തിയുടെ സംരക്ഷണത്തിനായി സൈന്യം സജ്ജമാണ്. ഏറ്റുമുട്ടലില്‍ ആര്‍ക്കും ജീവന് നഷ്ടമായിട്ടില്ല, ഇരുവിഭഗത്തുമുള്ള സൈനികര്‍ പരുക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈനികരുടെ പരുക്ക് ഗുരുതരമല്ല, രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
വിസ്മയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കഴിഞ്ഞ മേയ് 24-നായിരുന്നു ശിക്ഷാവിധി. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു കിരണിന്റെ ഹര്‍ജിയിലെ ആവശ്യം. കൊല്ലത്ത് ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു വിസ്മയ ജീവനൊടുക്കിയത്.