scorecardresearch

Top News Highlights: സോളാര്‍ പീഡന കേസ്: മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്

സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്

സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്

author-image
WebDesk
New Update
A P Anil kumar,SOLAR CASE,KERALA,UDF

Top News Highlights: സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്. എ പി അനില്‍ കുമാറിനെതിരെ തെളിവില്ലെന്നും പരാതി വ്യാജമാണെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2012 കൊച്ചിയിലെ ഒരു ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, അനില്‍ കുമാര്‍ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

Advertisment

എ പി അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള ഹൗസില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങിയെന്നതിനും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്.മുന്‍പ് ഹൈബി ഈഡനും അടൂര്‍ പ്രകാശിനും കേസില്‍ സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

പൊലീസില്‍ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമെന്ന് മുഖ്യമന്ത്രി

പൊലീസ് സേനയില്‍ രാഷ്ട്രീയവത്കരണം ഉണ്ടെന്ന ആരോപണം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസന്വേഷണങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസ് സേനയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ മറുപടി.പാറശാല ഷാരോണ്‍ വധക്കേസ്, പത്തനംതിട്ടയിലെ നരബലി എന്നീ കേസുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി പൊലീസിന്റെ കാര്യക്ഷമതയെപ്പറ്റി പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സംഭവങ്ങളിലെല്ലാം അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.


  • 21:07 (IST) 12 Dec 2022
    നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈന്യങ്ങൾ ഏറ്റുമുട്ടി; ഇരുഭാഗത്തും നിസാര പരുക്ക്

    അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍ എ സി)യില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുഭാഗത്തയും ഏതാനും സൈനികര്‍ക്കു നിസാര പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

    ഡിസംബര്‍ ഒന്‍പതിനായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെ ചൈനീസ് സൈനികരെ നേരിട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. Readmore


  • 21:05 (IST) 12 Dec 2022
    നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈന്യങ്ങൾ ഏറ്റുമുട്ടി; ഇരുഭാഗത്തും നിസാര പരുക്ക്

    അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍ എ സി)യില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുഭാഗത്തയും ഏതാനും സൈനികര്‍ക്കു നിസാര പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

    ഡിസംബര്‍ ഒന്‍പതിനായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെ ചൈനീസ് സൈനികരെ നേരിട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. Readmore


  • 20:24 (IST) 12 Dec 2022
    സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്

    സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്. എ പി അനില്‍ കുമാറിനെതിരെ തെളിവില്ലെന്നും പരാതി വ്യാജമാണെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2012 കൊച്ചിയിലെ ഒരു ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, അനില്‍ കുമാര്‍ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.


  • 18:38 (IST) 12 Dec 2022
    പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള 19 മുതല്‍ 21 വരെ

    നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ.
    പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.
    വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും 0471-2770 511, +91-7736 917 333 (വാട്ട്‌സ്ആപ്പ്) എന്നീ നമ്പറുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലും ലഭിക്കും.


  • 17:47 (IST) 12 Dec 2022
    കോണ്‍ഗ്രസിനെ നടന്‍ ഇന്ദ്രന്‍സിനോട് താരതമ്യപ്പെടുത്തി മന്ത്രി വാസവന്‍; വിവാദം

    കോണ്‍ഗ്രസിനെ നടന്‍ ഇന്ദ്രന്‍സിനോട് താരതമ്യപ്പെടുത്തി വിവാദത്തിലായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലേക്ക് എത്തിയെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷം പറഞ്ഞതോടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടു.

    2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് മന്ത്രിയുടെ പരാമര്‍ശം. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതായതുപോലെയായി കോണ്‍ഗ്രസിന്റെ അവസ്ഥ. കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഹിമാചല്‍ പ്രദശിലും മാത്രമായി ചുരുങ്ങി. ഹിമാചലില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട് വാസവന്‍ പറഞ്ഞു. Readmore


  • 16:35 (IST) 12 Dec 2022
    വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

    വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടന്നതെന്നും പൊലീസ് സ്വീകരിച്ചത് നിയമാനുസൃത നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

    സമരം ഹൈക്കോടതി വിധിയുടെ ലംഘനവും ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കി. കേസില്‍ തുടര്‍നടപടി പുരോഗമിക്കുകയാണ്. സമര സ്ഥലത്തില്ലാത്ത ആര്‍ച്ച്ബിഷപ്പിനെതിരെ കേസെടുത്തത് ശരിയാണോ എന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.


  • 15:46 (IST) 12 Dec 2022
    രാജ്ഭവന്‍ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണിച്ച രാജ്ഭവന്‍ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഗവര്‍ണറുടെ ക്ഷണം നിരസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കില്ല. നാളെ വൈകീട്ട് ഡല്‍ഹിയ്ക്ക് പോകുമെന്നും വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സതീശന്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.


  • 14:01 (IST) 12 Dec 2022
    ശബരിമലയില്‍ ഭക്തജനത്തിരക്ക്; കൂടുതല്‍ സൗകര്യമൊരുക്കും, ദര്‍ശനസമയം 19 മണിക്കൂറാക്കി വര്‍ധിപ്പിച്ചു

    ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

    ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.


  • 12:42 (IST) 12 Dec 2022
    ‘കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു’; വീണ്ടും പ്രശംസിച്ച് എം വി ഗോവിന്ദന്‍

    മൂസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രിട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്ക്കെതിരായി മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന, അല്ലെങ്കില്‍ ആ തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന എല്ലാത്തിനേയും സിപിഎം സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന്‍ വ്യക്തമാക്കി.

    “മുംസ്ലിം ലീഗിനെ പ്രശംസിച്ചതിനെ വ്യാഖ്യനിക്കുന്നവര്‍ക്ക് എങ്ങനെ വേണമെങ്കിലുമാകാം. ഇവിടെ കാവിവത്കരിക്കാനൊരുങ്ങിയ ഗവര്‍ണര്‍ക്കെതിരെ ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു. അതിനെ സ്വാഗതം ചെയ്തു. അതുപോലെ തന്നെ വിഴിഞ്ഞം സമരത്തില്‍ വര്‍ഗീയ പ്രചാരവേലകളുടെ ഭാഗമായുള്ള പ്രശ്നം വന്നപ്പോഴും ലീഗ് നിലപാട് സ്വീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


  • 12:01 (IST) 12 Dec 2022
    ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദമാകും: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്തേക്കും.

    വടക്കൻ തമിഴ്നാടിനും – തെക്കൻ കർണാടകതിനും – വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ അറബിക്കടലില്‍ പ്രവേശിക്കാൻ സാധ്യത. ചൊവ്വാഴ്ചയോടെ ഇത് ന്യുനമർദമായി ശക്തി പ്രാപിച്ചു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 11:22 (IST) 12 Dec 2022
    പൊലീസില്‍ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമെന്ന് മുഖ്യമന്ത്രി

    പൊലീസ് സേനയില്‍ രാഷ്ട്രീയവത്കരണം ഉണ്ടെന്ന ആരോപണം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസന്വേഷണങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസ് സേനയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

    പാറശാല ഷാരോണ്‍ വധക്കേസ്, പത്തനംതിട്ടയിലെ നരബലി എന്നീ കേസുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി പൊലീസിന്റെ കാര്യക്ഷമതയെപ്പറ്റി പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സംഭവങ്ങളിലെല്ലാം അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.


Kerala Assembly Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: