scorecardresearch
Latest News

Top News Highlights: തീരാത്ത ദുരിതം; അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍

കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മൂന്ന് കിലോ മീറ്ററിലധികം ദൂരം തുണി മഞ്ചലില്‍ ചുമക്കേണ്ടി വന്നത്

Attappadi, Pregnant Woman

Top News Highlights: പാലക്കാട് അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍. മതിയായ റോഡ് സൗകര്യമില്ലാത്തും പ്രദേശത്ത് ആനയിറങ്ങുന്നതും മൂലം ആംബുലന്‍സിന് എത്താന്‍ സാധിച്ചിരുന്നില്ല. കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മൂന്ന് കിലോ മീറ്ററിലധികം ദൂരം തുണി മഞ്ചലില്‍ ചുമക്കേണ്ടി വന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടന്‍ തന്നെ ആംബുലന്‍സിനായി വിളിച്ചിരുന്നു. എന്നാല്‍ റോഡിന്റെ മോശം അവസ്ഥ മൂലം ആനവായ എന്ന സ്ഥലം വരെയെ ആംബുലന്‍സിന് എത്താന്‍ സാധിച്ചിരുന്നൊള്ളു. ആശുപത്രിയിലെത്തിയ ഉടന്‍ യുവതി പ്രസവിച്ചു.

Live Updates
21:47 (IST) 11 Dec 2022
ബെംഗളൂരുവിനെയും വീഴ്ത്തി; തുടര്‍ച്ചയായ അഞ്ചാം ജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നും ജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

ലെസ്‌കോവിക്, ദിമിത്രിയോസ്,ജിയാനു  എന്നിവരാണ് മഞ്ഞപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. സുനില്‍ ഛേത്രിയാണ് ബംഗളൂവിന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ഹാവി ഹെര്‍ണാണ്ടാസാണ് രണ്ടാം ഗോള്‍ നേടിയത്.

20:48 (IST) 11 Dec 2022
ബെംഗളൂരുവിനെതിരെ ആദ്യ പകുതിയില്‍ ലീഡെടുത്ത് ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ . ലെസ്‌കോവിക്, ദിമിത്രിയോസ് എന്നിവരാണ് മഞ്ഞപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. സുനില്‍ ഛേത്രിയാണ് ബംഗളൂവിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ലീഗില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും രണ്ട് ദ്രുവങ്ങളിലാണ്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് കൊമ്പന്മാരുടെ വരവ്. അതിനാല്‍ ആത്മവിശ്വാസവും ഏറെയായിരിക്കും. ഐഎസഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി നാല് കളികളും ജയിക്കുന്നത്. മറുവശത്ത് കഴിഞ്ഞ ആറ് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെട്ടും സുനില്‍ ഛേത്രിയുടെ ബെംഗളൂരു.

19:42 (IST) 11 Dec 2022
ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകര

തിരുവനന്തപുരം: ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് തരൂരിനും ബാധകമാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ സ്വത്താണ്.തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടായി പോകും. ആശയക്കുഴപ്പങ്ങളില്ല. തരൂരുമായി ഡല്‍ഹിയില്‍വച്ച് ചര്‍ച്ച നടത്തി. പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന് ലീഗിനോട് പ്രേമാണ്. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂവെന്ന് കെ.സുധാകരന്‍. ലീഗുകാര്‍ വര്‍ഗീയവാദികളെന്ന് പറഞ്ഞത് സി.പി.എമ്മാണെന്നും സുധാകരന്‍ പറഞ്ഞു

19:09 (IST) 11 Dec 2022
ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കല്‍ ; കണ്ണൂരില്‍ രണ്ടുപേര്‍ പിടിയില്‍

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിലായി. അഭിലാഷ്, സുനില്‍ എന്നിവരാണ് കൂത്തുപറമ്പില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കേരളത്തിലെ 32 കവര്‍ച്ചാകേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. 

17:48 (IST) 11 Dec 2022
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവച്ചു

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) യോട് കനത്ത പരാജയം നേരിട്ടതിന് പിന്നാലെ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ആദേശ് ഗുപ്തയുടെ രാജി ബിജെപി കേന്ദ്രനേതൃത്വം സ്വീകരിച്ചു. വൈസ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയെ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതുവരെ താല്‍ക്കാലിക അധ്യക്ഷനായി നിയമിച്ചതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. Redmore

16:31 (IST) 11 Dec 2022
ഹിമാചലില്‍ സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമാചല്‍ പ്രദേശിന്റെ 15-ാം മുഖ്യമന്ത്രിയാണ് സുഖ്‌വിന്ദര്‍. ഷിംലയിലെ റിഡ്ജെ മൈതാനത്ത് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. Readmore

14:42 (IST) 11 Dec 2022
യുഎഇ ചാന്ദ്ര ദൗത്യം: റാഷിദ് റോവര്‍ വിജയകരമായി വിക്ഷേപിച്ചു

യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ വിജയകരമായി വിക്ഷേപിച്ചു. പ്രദേശിക സമയം രാവില 11.38-നായിരുന്നു വിക്ഷേപണം. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ളോറിഡ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സറ്റേഷനില്‍ നിന്നായിരുന്നു റോവറിന്റെ വിക്ഷേപണം.

13:57 (IST) 11 Dec 2022
ഉച്ചതിരിഞ്ഞ് ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശമുള്ളത്. നാളെ ഏഴ് ജില്ലകളിലും മറ്റെന്നാള്‍ നാല് ജില്ലകളിലുമാണ് മുന്നറിയിപ്പുള്ളത്.

12:17 (IST) 11 Dec 2022
‘എതിര്‍ മുന്നണിയിലെ പാര്‍ട്ടിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല’; എം വി ഗോവിന്ദന്റെ ലീഗ് വാഴ്ത്തലില്‍ സിപിഐ

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഐ. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന ഗോവിന്ദന്റെ നിലപാട് ആവര്‍ത്തിച്ചെങ്കിലും എതിര്‍ മുന്നണിയിലെ പാര്‍ട്ടിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്യം വിമര്‍ശിച്ചു.

“വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും എസ് ഡി പി ഐ, പി എഫ് ഐ പോലെയുള്ള ഒരു പാര്‍ട്ടിയായി കാണാന്‍ കഴിയില്ല. വര്‍ഗീയ പാര്‍ട്ടിയായി ലീഗിനെ മാറ്റി നിര്‍ത്തേണ്ടതില്ല. ലീഗിനെ ഇടതു മുന്നണിയില്‍ എടുക്കുന്നുവെന്ന തരത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപക്വമാണ്,” ബിനോയ് കൂട്ടിച്ചേര്‍ത്തു.

11:42 (IST) 11 Dec 2022
നിര്‍ഭയ ഫണ്ടില്‍ നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് എംഎല്‍എമാര്‍ക്ക് അകമ്പടി നല്‍കാന്‍; റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായുള്ള നിര്‍ഭയ ഫണ്ടിന് കീഴില്‍ മുംബൈ പൊലീസ് വാങ്ങിയ നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും അകമ്പടി പോകാനായി മാത്രം. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശിവസേന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അകമ്പടി നല്‍കാനായാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ നിര്‍ഭയ ഫണ്ടില്‍ നിന്ന് 30 കോടി രൂപ ചിലവഴിച്ച് 220 ബൊലേറൊ, 35 എര്‍ട്ടിഗ, 313 പള്‍സര്‍, 200 ആക്ടിവ എന്നിവയാണ് മുംബൈ പൊലീസ് വാങ്ങിയത്. എന്നാല്‍ ജൂലൈയോടെ വാഹനങ്ങളെല്ലാം പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾക്ക് പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2013-ലാണ് കേന്ദ്രം നിര്‍ഭയ ഫണ്ട് ആരംഭിച്ചത്.

https://malayalam.indianexpress.com/news/vehicles-bought-with-nirbhaya-fund-diverted-to-provide-y-plus-security-to-shinde-legislators-729754/

10:20 (IST) 11 Dec 2022
മാന്‍ഡോസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇത് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശമുള്ളത്. നാളെയും മറ്റെന്നാളും ഒന്‍പത് ജില്ലകളിലും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ സാധ്യതയുണ്ട്.

09:33 (IST) 11 Dec 2022
തീരാത്ത ദുരിതം; അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍

പാലക്കാട് അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍. മതിയായ റോഡ് സൗകര്യമില്ലാത്തും പ്രദേശത്ത് ആനയിറങ്ങുന്നതും മൂലം ആംബുലന്‍സിന് എത്താന്‍ സാധിച്ചിരുന്നില്ല. കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മൂന്ന് കിലോ മീറ്ററിലധികം ദൂരം തുണി മഞ്ചലില്‍ ചുമക്കേണ്ടി വന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടന്‍ തന്നെ ആംബുലന്‍സിനായി വിളിച്ചിരുന്നു. എന്നാല്‍ റോഡിന്റെ മോശം അവസ്ഥ മൂലം ആനവായ എന്ന സ്ഥലം വരെയെ ആംബുലന്‍സിന് എത്താന്‍ സാധിച്ചിരുന്നൊള്ളു. ആശുപത്രിയിലെത്തിയ ഉടന്‍ യുവതി പ്രസവിച്ചു.

Web Title: Top news live updates december 11