Top News Highlights: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരനെ പിതാവ് മര്‍ദിച്ചതായി പരാതി. മൈസൂര്‍ ഉദയഗിരി സ്വദേശികളായ പ്രീതം, ദേവി ദമ്പതികളുടെ മകനാണ് മര്‍ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലുള്ള വാടക മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി
ശബരിമലയിൽ ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണം. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണം. തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണം. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ ഇക്കാര്യം ഉറപ്പക്കാണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടിട്ടുണ്ട്.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരനെ പിതാവ് മര്‍ദിച്ചതായി പരാതി. മൈസൂര്‍ ഉദയഗിരി സ്വദേശികളായ പ്രീതം, ദേവി ദമ്പതികളുടെ മകനാണ് മര്‍ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലുള്ള വാടക മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദുബായില്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത നടന് ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കൊപ്പം ഷൈനിനെ വിട്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍
നിശബ്ദത പാലിക്കുകയെന്ന സംസ്കാരമുള്ളതിനാല് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം മറച്ചുവയ്ക്കപ്പെട്ട പ്രശ്നമായി തുടരുന്നുവെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റവാളി കുടുംബാംഗമായാല്‍ പോലും പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ചിലപ്പോള്‍ ഇരകളുടെ മാനസികാഘാതം വര്‍ധിപ്പിക്കുന്ന തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നതു ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. ഇത് സംഭവിക്കുന്നതു തടയാന്‍ അതിനാല്‍ എക്സിക്യൂട്ടീവ് ജുഡീഷ്യറിയുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് വിമാനത്താവളത്തിൽവച്ച് വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. താരത്തെ എമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷൈനിന്റെ പുതിയ ചിത്രമായ ‘ഭാരത സർക്കസി’ന്റെ പ്രമോഷനായി ദുബായിലെത്തിയായിരുന്നു താരം. ദുബായിൽനിന്ന് കേരളത്തിൽ മടങ്ങുന്നതിനിടയിലാണ് ഷൈൻ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ആരാവണമെന്നതില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിങ് സുഖുവിന്റെ പേര് കോൺഗ്രസ് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഷിംലയിൽ ഉടൻ ചേരുന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗം ഹൈക്കമാൻഡിന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. സുഖ്വീന്ദറിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങുമായി സംസാരിച്ച ശേഷമായിരിക്കും പ്രഖ്യാപനം.
രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കമാകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ആദ്യ വനിത പ്രസിഡന്റായി ഇതിഹാസ അത്ലീറ്റ് പിടി ഉഷയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ തലപ്പത്തെത്തിയത്.
സുപ്രീം കോടതി നിയമിച്ച മുന്‍ സുപ്രീംകോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ മാസം തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഐഒഎയെ സസ്പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രതിസന്ധിക്കാണ് ഇന്ന് അവസാനമായത്.
സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
11-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.
12-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
13-12-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
ആരോഗ്യവകുപ്പിൽ ഇടതുപക്ഷ സംഘടനാ പ്രവർത്തകയ്ക്ക് വഴിവിട്ട നിയമനം. നഴ്സിങ് കൗൺസിൽ ഡപ്യൂട്ടി റജിസ്ട്രാറായാണ് ഡപ്യൂട്ടേനിൽ യോഗ്യതയില്ലാത്തയാളെ നിയമിച്ചത്. 15 വർഷത്തിലേറെ സര്‍വീസുള്ള ബിനു സദാനന്ദനെ തഴഞ്ഞ് 2 വർഷം സർവീസുള്ള ആശാ പി നായരെ നിയമിച്ചത്.
സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത് പറഞ്ഞു.
ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ കത്ത് നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. തച്ചങ്കരിയെ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു.
എം.വി.ഗോവിന്ദന്റെ പ്രസ്താവന കൊണ്ട് യുഡിഎഫിൽ കുഴപ്പമുണ്ടാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതാശൻ. എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അത് വാങ്ങി വച്ചാൽ മതി. ആ പരിപ്പ് ഇവിടെ വേവില്ല. യുഡിഎഫ് ഒറ്റക്കെട്ടാണ്. യുഎഫിന് അകത്ത് നല്ല ഐക്യമുണ്ട്. മുസ്ലിം ലീഗ് യുഡിഎഫിന്റെ അഭിഭാജ്യ ഘടകമാണ്. തീവ്രവാദ ബന്ധമുള്ള സംഘടനയാണെന്ന പിണറായി വിജയന്റെ അഭിപ്രായം ഗോവിന്ദൻ മാഷ് തിരുത്തിയതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. Read More
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട് തള്ളി കുടുംബം. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോർട്ടാണിതെന്നും ചികിത്സാ പിഴവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ബന്ധുക്കൾ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിൻ്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിന് കാരണം.
പാറയുള്ള കുന്നാണെങ്കിലും ജൈവഗ്രാമം പദ്ധതിക്ക് അനുയോജ്യമായ ഭൂമിയിയാണ് . ഒന്നരക്കോടിയിലേറെ മുടക്കിയതിന് വൈകാതെ ഫലം കിട്ടും. കൂടുതൽ എസ്സി ഫണ്ട് ഉപയോഗിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകും. റിയൽ എസ്റ്റേറ്റ് ഇടപാടെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു.