Top News Highlights: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിനു പിന്നാലെ അമ്മയും മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ്. ചികില്‍സ വൈകുകയോ വിദഗ്ധ ചികില്‍സയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല. കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു. ഡോ. തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചിലവിട്ടു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞം പദ്ധതിയോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിച്ചതായി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “വിഴിഞ്ഞം മേഖലയിലുള്ള ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ല,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുറമുഖ പദ്ധതിക്കെതിരെയായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വന്ന സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സമരസമിതിയുടെ തീരുമാനം. വിഴിഞ്ഞം സമരം നിയമസഭ നിര്‍ത്തി വച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്തിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിനു പിന്നാലെ അമ്മയും മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ്. ചികില്‍സ വൈകുകയോ വിദഗ്ധ ചികില്‍സയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല. കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു. ഡോ. തങ്കു തോമസ് കോശി ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് യൂടേണ്‍ എടുത്തത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബില്ലിനെ ആദ്യം എതിര്‍ത്ത കോണ്‍ഗ്രസ് മുസ്ലിംലീഗ് കണ്ണുരുട്ടിയതോടെ നിലപാട് മാറ്റിയത് ജനവഞ്ചനയാണെന്നും സുരേന്ദ്രന് പറഞ്ഞു.
മുസ്ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് ലീഗിനെ സിപിഎം കണ്ടിട്ടുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ സിപിഎം വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗീയ നിറമുള്ള പാര്‍ട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരില്‍ പ്രവര്ത്തുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗുമായി ഇഎംഎസിന്റെ കാലത്ത് സിപിഎം കൈകോര്ത്തിട്ടുണ്ടല്ലോയെന്നും എം വി ഗോവിന്ദന് പറഞ്ഞു.Readmore
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ രണ്ടാം തവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകശില് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത്. 2021-ല്‍ ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയും വിഷയം വീണ്ടും പരിഗണിക്കാന്‍ ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. കേസില്‍ പ്രതികളുടെ വ്യക്തിഗത പങ്ക്, ആരോപണങ്ങളുടെ സ്വഭാവം എന്നിവ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റുനടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. Readmore
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയുള്ള ഒറ്റപ്പെട്ട ശക്തായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴ പെയ്തേക്കുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മാൻദൗസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് പെട്ടെന്നുള്ള മഴയുടെ കാരണം.
ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു ഇന്ന് അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് വിവരം.Readmore
ശബരിമലയില്‍ ഭക്തന് കുഴഞ്ഞു വീണു മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന് ( 78) ആണ് മരിച്ചത്. ദര്‍ശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്സില്‍ കാത്തുനില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം (ആർടിഐ) വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. 2018 ഡിസംബർ 12-ന് നടന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് ഹര്ജിക്കാരന് തേടിയത്.
എല്ലാ കൊളീജിയം അംഗങ്ങളും ഒപ്പിട്ട പ്രമേയങ്ങളിൽ മാത്രമേ അന്തിമ തീരുമാനമാകൂവെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അംഗങ്ങൾ തമ്മിലുള്ള ചർച്ചയ്ക്കും കൂടിയാലോചനയ്ക്കും ശേഷം എടുക്കുന്ന താൽക്കാലിക പ്രമേയങ്ങൾ എല്ലാവരും ഒപ്പിട്ടില്ലെങ്കിൽ അന്തിമമെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എജൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
പാറശാല ഷാരോണ്‍ വധക്കേസില്‍ മൊഴിയില്‍ മാറ്റം വരുത്തി മുഖ്യപ്രതിയായ ഗ്രീഷ്മ. കുറ്റസമ്മതത്തിന് പിന്നില്‍ ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഗ്രീഷ്മ നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
കേസിലെ മറ്റ് പ്രതികളായ അമ്മയേയും അമ്മാവനേയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ഗ്രീഷ്മ അവകാശപ്പെടുന്നു. രഹസ്യമൊഴി ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 22-ാം തീയതി വരെ നീട്ടി നല്‍കിയിട്ടുണ്ട്.
വിഴിഞ്ഞം പദ്ധതിയോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിച്ചതായി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “വിഴിഞ്ഞം മേഖലയിലുള്ള ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ല,” മന്ത്രി കൂട്ടിച്ചേര്‍ത്തു.