Top News Highlights: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം, കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റായി. ചുഴലിക്കാറ്റ് നാളെ അര്‍ധരാത്രിയോടെ തമിഴ്നാട്- പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ യെല്ലോ അലര്‍ട്ടാണ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.
പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണ കാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണ കാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈ പരുക്ക് ആശുപത്രിയിൽ വച്ചുണ്ടായതാകാമെന്നാണ് പൊലീസിന്റെയും നിഗമനം. നവംബർ 29 നാണ് മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിൽ ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി ജീവനക്കാർ മർദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാംതവണയും ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ബി.ജെ.പി.യുടെ ഐതിഹാസിക വിജയം കാണുമ്പോള്‍ അതിവൈകാരികമായ ഒരവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. ജനം വികസന രാഷ്ട്രീയത്തെ അനുഗ്രഹിക്കുകയും തുടര്‍ഭരണത്തിന് ആഗ്രഹിക്കുകയും ചെയ്തെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ആദര്‍ശത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ചരിത്ര വിജയമാണ് ഗുജറാത്തില്‍ ബി.ജെ.പി. കൈവരിച്ചത്. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാം തവണയും ബി.ജെ.പി. അവിടെ അധികാരത്തിലെത്തി. 2017-ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
വിഴിഞ്ഞം തുറമുഖസമരം അവസാനിച്ചതിന് പിന്നാലെ തീരദേശജനതയ്ക്ക് ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രാധാന്യമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സഭയിലെ ഒരു അംഗത്തെ അനുവദിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചട്ടം 377 ഉപയോഗിച്ചാണ് തരൂര്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിച്ചത്. വിഴിഞ്ഞം തുറമുഖത്തിന് പ്രാധാന്യമുണ്ടെന്നും തുറമുഖ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ അവസാനിച്ചതിനാല്‍ തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു. തെക്കന്‍ കേരളത്തിന്റെ തീരപ്രദേശത്തെ തീരദേശ ശോഷണത്തെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Readmore
കൊളീജിയം സമ്പ്രദായം രാജ്യത്തെ നിയമവ്യവസ്ഥയുടെ ഭാഗമാണണെന്നും അതു പൂര്‍ണമായും പാലിക്കപ്പെടണമെന്നും സുപ്രീം കോടതി. സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ കൊളീജിയത്തിനെതിരായി നടത്തുന്ന പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ലെന്നും കോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. കൊളീജിയം സംവിധാനത്തെച്ചൊല്ലി ജുഡീഷ്യറിയും കേന്ദ്രവും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. പ്രത്യേകിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെയും നിയമമന്ത്രി കിരണ്‍ റിജിജുവിന്റെയും പ്രസ്താവനകളുടെ സാഹചര്യത്തില്‍. Readmore
61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്കി പ്രകാശനം ചെയ്തു. 26 ലോഗോകളില്‍ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കലോത്സവത്തിന് ആതിഥ്യമരുളുന്നത് കോഴിക്കോട് ജില്ലയാണ്.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ 40 ഓളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപർണ ഗൗരിയെ ആക്രമിച്ചത് യുഡിഎസ്എഫ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെ.കെ.ശൈലജ അടക്കമുള്ളവർക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവ്.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. നിരവധി വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു
പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തുടര്‍ച്ചയായ രണ്ട് ദിവസമാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിൽ കോൺഗ്രസിനെക്കാൾ ബഹുദൂരം മുന്നിലാണ് ബിജെപി. ഹിമാചൽപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് കൈമാറുക.