scorecardresearch

Top News Highlights: എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കില്ല

ഒക്ടോബര്‍ 20-നാണ് ലാവലിന്‍ ഹര്‍ജികള്‍ അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്.

Top News Highlights: എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കില്ല

Top News Highlights: എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ നടപടിക്രമം നിലവില്‍വന്നതിനെ തുടര്‍ന്നാണിത്. ഒക്ടോബര്‍ 20-നാണ് ലാവലിന്‍ ഹര്‍ജികള്‍ അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യുടെത് ഉള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.

2018 തുടക്കം മുതല്‍ എസ്എന്‍സി ലാവലിന്‍ ഹര്‍ജികളില്‍ വാദം കേട്ടിരുന്നത് ജസ്റ്റിസ് എന്‍. വി. രമണ ആയിരുന്നു. കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ ഹര്‍ജികള്‍ എന്‍. വി രമണ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ നിന്ന് പിന്നീട് ജസ്റ്റിസ് യു. യു ലളിത് അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. നോട്ടീസ് അയച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും ഹര്‍ജികളില്‍ അന്തിമ വാദംകേള്‍ക്കല്‍ ആരംഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്നാണ് വിശദീകരണം. മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. ഗ്വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നാണ് വീഴ്ചയുണ്ടായത്. ആര്‍ക്കും പരിക്കുകളില്ല. അതീവ സുരക്ഷാ മേഖലയായതിനാല്‍ പ്രത്യേക അന്വേഷണം ഉണ്ടായേക്കും.

Live Updates
22:14 (IST) 6 Dec 2022
എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കില്ല

എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ നടപടിക്രമം നിലവില്‍വന്നതിനെ തുടര്‍ന്നാണിത്. ഒക്ടോബര്‍ 20-നാണ് ലാവലിന്‍ ഹര്‍ജികള്‍ അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യുടെത് ഉള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.

21:26 (IST) 6 Dec 2022
മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

20:25 (IST) 6 Dec 2022
വിഴിഞ്ഞം സമരം പിന്‍വലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായം

വിഴിഞ്ഞം തുറമുഖ സമരത്തില്‍ താത്കാലിക സമവായം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ധാരണയായതായി സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര അറിയിച്ചു. തത്കാലത്തേക്ക് സമരം അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണമായ തൃപ്തിയില്ലെും സമരസമിതി പറഞ്ഞു.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍ നിന്ന് 8000 രൂപയാക്കണം, തീരശോഷണ പഠനസമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധര്‍ വേണം, സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ വിട്ടുവീഴ്ച നിലപാട് സ്വീകരിച്ച സമരസമിതി വീട് നഷ്ടമായവര്‍ക്ക് 55000 രൂപ സര്‍ക്കാര്‍ പൂര്‍ണമായും നല്‍കണമെന്നും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 2500 രൂപ നല്‍കാമെന്ന വാഗ്ദാനം വേണ്ടെന്നും നിലപാടെടുത്തു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായും ഫാ. യൂജിന്‍ പെരേര പറഞ്ഞു. Readmore

19:01 (IST) 6 Dec 2022
കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതര്‍; മോചനം കഴിയുന്നത്ര വേഗത്തില്‍: മുഖ്യമന്ത്രി

ഇക്വറ്റോറിയല്‍ ഗിനിയയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ നാവികസേന തടവിലാക്കിയ ചരക്കു കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാവികര്‍ സുരക്ഷിതരാണെന്നും അവര്‍ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

17:59 (IST) 6 Dec 2022
കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവും സ്റ്റേ ചെയ്തിരുന്നു. 

16:17 (IST) 6 Dec 2022
വിഴിഞ്ഞം സമരത്തെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണോയെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി

വിഴിഞ്ഞം സമരത്തെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണോയെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയിരുന്നു മുഖ്യമന്ത്രി. കോടതിയിലുള്ള കേസിന്റെ ഭാഗമായാണ് പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ വൈദികര്‍ക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാല്‍ കേസ് എടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഏതാനും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സഭാ നേതാക്കള്‍ എതിര്‍ കക്ഷികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ജിയിലെ റെസ്പോണ്‍ഡന്റ് നമ്പര്‍ 9 മുതല്‍ താഴോട്ടുള്ളവരെയാണ് പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുകയില്ലല്ലോ. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Readmore

14:31 (IST) 6 Dec 2022
രാജ്യാന്തര മേള: പാസ് വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് കൈമാറി . ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴിയാണ് പാസുകള്‍ വിതരണം ചെയ്യുന്നത്. ബുധനാഴ്ച മുതല്‍ രാവിലെ ഒന്‍പതിനാണ് പാസ് വിതരണം ആരംഭിക്കുന്നത് .14 കൗണ്ടറുകളിലൂടെയാണു ഡെലിഗേറ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകള്‍ കൈപ്പറ്റേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

13:52 (IST) 6 Dec 2022
സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ സമരക്കാരെ നേരിട്ടെന്ന് വിന്‍സന്റ്; യു‍ഡിഎഫ് ആദ്യം നിലപാട് വ്യക്തമാക്കാന്‍ സജി ചെറിയാന്‍

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നിയമസഭ ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷ എംഎല്‍എ എം.വിന്‍സന്റ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. വിഴിഞ്ഞത്ത് പ്രശ്നപരിഹാരം വേണം. സമരത്തെ തുറമുഖ വാതിലില്‍ വരെ എത്തിച്ചത് സര്‍ക്കാരാണ്. സമരക്കാരെ ശത്രുതാ മനോഭാവത്തോടെയാണ് സമരക്കാരെ നേരിട്ടതെന്നും എം വിന്‍സന്റ് ആരോപിച്ചു.

എന്നാല്‍ തുറമുഖ നിര്‍മ്മാണം സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ഭരണപക്ഷ എംഎല്‍എ സജി ചെറിയാന്‍ ആവശ്യപ്പെട്ടു. “യുഡിഎഫ് ഭരിക്കുന്ന കാലത്താണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. തീരത്തിന്റെ കണ്ണീരൊപ്പിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ലത്തീന്‍ സഭയെ വിനയത്തോടെയാണ് കാണുന്നത്, തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനാകില്ല,” സജി വ്യക്തമക്കി.

12:48 (IST) 6 Dec 2022
വിദേശ വനിതയുടെ കൊലപാതകം: പ്രതികള്‍ക്ക് മരണംവരെ തടവുശിക്ഷ

കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച് തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതികള്‍ 1.65 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. തുക കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ബലാത്സംഗം, കൂട്ടബലാത്സംഗം, ബലാത്സംഗം ചെയ്തതിന് ശേഷമുള്ള കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

12:13 (IST) 6 Dec 2022
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്നാണ് വിശദീകരണം. മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. ഗ്വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നാണ് വീഴ്ചയുണ്ടായത്. ആര്‍ക്കും പരിക്കുകളില്ല. അതീവ സുരക്ഷാ മേഖലയായതിനാല്‍ പ്രത്യേക അന്വേഷണം ഉണ്ടായേക്കും.

Web Title: Top news live updates december 06