Top News Highlights: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വോളന്റിയര്‍ സേനയാക്കി തരംതാഴ്ത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാന്‍ കേരള പോലീസിനാവില്ല, അതിന് ഉദാഹരണമാണ് ഭരണഘടനയിലെ മതേതരത്വം ,ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം,കുടചക്രം എന്ന് വിളിച്ച് അധിക്ഷേപിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരായ കേസില്‍ തെളിവില്ലെന്ന് കണ്ട് തീര്‍പ്പാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.
അഞ്ചുമാസങ്ങള്‍ക്ക് മുന്‍പെ അദ്ദേഹം നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണെങ്കിലും പൊലീസ് ഭാഷ്യം തെളിവില്ലെന്നാണ്. പൊലീസിന്റെ ചരിത്രത്തില്‍ ഇത്രയും വിരോധാഭാസ നിലപാട് സ്വീകരിച്ച കാലഘട്ടം ഉണ്ടാവില്ല. ഭരണഘടനയോട് തെല്ലും ആദരവില്ലാത്ത സിപിഎം അന്നു മുതല്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള തത്രപ്പാടിലായിരുന്നു.പേരിനൊരു കേസെടുത്തതല്ലാതെ മറ്റുനടപടികളിലേക്ക് കടക്കാത്തതും അതിനാലാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് നേരെ സിപിഎമ്മും സര്‍ക്കാരും കൊഞ്ഞണം കാട്ടുകയാണെന്നും സുധാകരന്‍ പറഞ്ഞു.
‘വിഴിഞ്ഞത്ത് സമവായം വേണം’; സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് തരൂര്‍
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ സമവായം വേണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. “സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. പ്രളയ സമയത്ത് രക്ഷകരായവര്‍ത്ത് എന്ത് തിരികെ നല്‍കി എന്നത് ചിന്തിക്കണം. അവര്‍ വികസന വിരുദ്ധരല്ല,” ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.വിഴിഞ്ഞത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉച്ചയ്ക്ക് പദ്ധതി പ്രദേശം സന്ദര്‍ശിക്കും. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും സന്ദർശിക്കും സംഘർഷത്തിൽ പരുക്കേറ്റ പോലീസുകാരെയും സന്ദർശിക്കും.
ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും ബി ജെ പി അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ ബി ജെ പി വിജയിക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു.
ഗുജറാത്തില്‍ ബി ജെ പിക്കു 125-130 സീറ്റ് ലഭിക്കുമെന്നാണ് ടിവി9 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിനു 30-40 സീറ്റും അതേസമയം, ആം ആദ്മി പാര്‍ട്ടി (എ എ പി) 3-5 സീറ്റും മറ്റുള്ളവര്‍ 3-7 സീറ്റും നേടുമെന്നും ടിവി9 പ്രവചിക്കുന്നു.Readmore
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വളന്റിയര്‍ സേനയാക്കി തരംതാഴ്ത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാന്‍ കേരള പോലീസിനാവില്ല, അതിന് ഉദാഹരണമാണ് ഭരണഘടനയിലെ മതേതരത്വം ,ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം,കുടചക്രം എന്ന് വിളിച്ച് അധിക്ഷേപിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരായ കേസില്‍ തെളിവില്ലെന്ന് കണ്ട് തീര്‍പ്പാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.
തുറമുഖ വിരുദ്ധ സമരത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. സമരം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ നാളെ വൈകീട്ട് അഞ്ചിന് സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്താന്‍ തീരുമാനമായി.
വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍ നിന്ന് 8000 രൂപയാക്കണം, തീരശോഷണ പഠനസമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരും വേണം, സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായും ഉന്നയിക്കുന്നത്.
നിർമ്മാതാവ് ജയ്‌സൻ എളങ്കുളത്തെ കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജമ്നപ്യാരി, ശൃഗാരവേലൻ, ലവകുശ, ഓർമ്മയുണ്ടൊ ഈ മുഖം എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
തൃശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മിഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ റജി കെ.അനില്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സമാധാന ദൗത്യസംഘം സന്ദര്‍ശിച്ചു. ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സമാധാന സംഘത്തില്‍ പാളയം ഇമാം, ഗുരു ജ്ഞാനതപസ്വി, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ടി പി ശ്രീനിവാസന്‍ അടക്കം ഏഴുപേരാണ് ഉള്ളത്. വിഴിഞ്ഞത്ത് സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ടാണ് ദൗത്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നത്.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. വിഴിഞ്ഞം സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാരോപിച്ചായിരുന്നു ഹര്‍ജി.
വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമവായ നീക്കം നടക്കുന്നതായി സൂചന. സമരം ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ അടിയന്തരയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു. വൈകിട്ട് അഞ്ച് മണിക്കാണ് മന്ത്രിസഭാ ഉപസമിതി യോഗം. മന്ത്രി ആന്റണി രാജു മാര്‍ ക്ലിമിസ് കത്തോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 മണി വരെയുള്ള വിവരങ്ങള്‍ പ്രകാരം 19.17 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദബാദി സിറ്റിയിലെ റാണിപ്പിലുള്ള സ്കൂളിലെത്തിയാണ് മോദി വോട്ട് ചെയ്തത്.
വടക്ക്, മധ്യ മേഖലകളിലുള്ള 14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. ഈ പ്രദേശങ്ങളില്‍ കൂടുതലും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പട്ടിദാര്‍ ആധിപത്യമുള്ള ചില സ്ഥലങ്ങളുമുണ്ട്. 2.51 കോടി വോട്ടര്‍മാരാണ് 93 മണ്ഡലങ്ങളിലായുള്ളത്. 833 സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഗോധയിലുണ്ട്. ഇതില്‍ 764 പേരും പുരുഷന്മാരാണ്. 69 സ്ത്രീകള്‍ മാത്രമാണ് മത്സരിക്കുന്നത്.
കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതിയാണ് ശിക്ഷവിധിക്കുന്നത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
ഇന്ന് കോടതി പ്രതികളോട് വിവരങ്ങള്‍ തേടുകയാണ് ചെയ്തത്. ശേഷം പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും നിലപാട് തേടി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ പ്രായം കൂടി പരിഗണനയില്‍ എടുത്തെ ഉചിതമായ തീരുമാനത്തില്‍ എത്താവു എന്ന് പ്രതിഭാഗം അഭ്യര്‍ത്ഥിച്ചു.
നിയമസഭാ സ്പീക്കര്‍ പാനലില്‍ ഇത്തവണ വനിതകള്‍ മാത്രം. ഭരണപക്ഷത്ത് നിന്ന് എംഎല്‍എമാരായ യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലെത്തിയത്. നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകളാകുന്നത്. സ്പീക്കറുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കാനാണ് പാനല്‍.
വനിത പാനലെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് പുതിയ സ്പീക്കറായ എ എന്‍ ഷംസീറാണ്. പ്രതിപക്ഷത്ത് നിന്ന് ഉമാ തോമസ്, കെ കെ രമ, ഭരണപക്ഷത്ത് നിന്ന് യു പ്രതിഭ, കാനത്തില്‍ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികൾ നാമനിർദേശം ചെയ്തിരുന്നത്. ഇവരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കർ തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ സമവായം വേണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. “സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. പ്രളയ സമയത്ത് രക്ഷകരായവര്‍ത്ത് എന്ത് തിരികെ നല്‍കി എന്നത് ചിന്തിക്കണം. അവര്‍ വികസന വിരുദ്ധരല്ല,” ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.