Top News Highlights: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: -ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കിടെ മരച്ചില്ല് ഒടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞ് വീണ ഒരു വിദ്യാര്‍ഥിക്ക് പരിക്ക്. ഇന്ന് രാവിലെ പത്ത് മണിയോടെ യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സംഭവം. എറണാകുളം വെങ്ങോല ഷാലോം എച്ച് എസിലെ അഫിത കെ പിക്കാണ് പരിക്കേറ്റത്. കുട്ടിയെ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. അഗ്നിശമനസേനയെത്തി മരച്ചില്ലകള്‍ മുറിച്ചു മാറ്റി.
ഐഎസ്എല്ലില്‍ അഞ്ചാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിനെ കീഴടക്കിയത്. 17-ാം മിനുറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.
അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള (ഒഡബ്ല്യുപി) വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ നല്കാന് കാനഡ.രാജ്യത്തെ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിന് കനേഡിയന്‍ സര്‍ക്കാരിന്റെ നീക്കം. പുതിയ നീക്കം കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും മറ്റ് വിദേശികള്‍ക്കും പ്രയോജനം ഗുണം ചെയ്യും. താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നീട്ടുന്നതായി ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്. 'കാനഡ കുടുംബാംഗങ്ങള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് വിപുലീകരിക്കുന്നു 2023 മുതല്‍, ഒരു പ്രധാന അപേക്ഷകന്റെ ജീവിതപങ്കാളികള്‍ക്കും കുട്ടികള്‍ക്കും കാനഡയില്‍ ജോലി ചെയ്യാന്‍ യോഗ്യരാകും,'' സീന്‍ ഫ്രേസര്‍ ട്വീറ്റ് ചെയ്തു.
രണ്ട് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മതകാര്യ പൊലീസിനെ പിന്‍വലിച്ച് ഇറാന് ഭരണകൂടം. രാജ്യത്തെ കര്‍ശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് തടങ്കലില്‍ കഴിഞ്ഞിരുന്ന മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
മതകാര്യ പൊലീസിനെ പിന്‍വലിച്ചതായി ഇറാന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതകാര്യ പൊലീസ് സേനയുടെ അവസ്ഥയെക്കുറിച്ചോ അതിന്റെ അടച്ചുപൂട്ടല്‍ വ്യാപകവും ശാശ്വതവുമാണോ എന്നതിനെക്കുറിച്ചോ അദ്ദേഹം കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും ജാഫര്‍ മൊണ്ടസെരി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാനും പ്രസംഗിക്കാനും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂര്‍. ഇക്കാര്യം പ്രതിപക്ഷ നേതാവ് മൂന്നുതവണ ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ടാണ് വിവാദമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും വിവാദം എന്തിനെന്ന് വിവാദം ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂര്‍ അടൂറില്‍ പറഞ്ഞു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: -ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിക്കെതിരെ നഗരമധ്യത്തില്‍ വച്ച് നടന്ന ആക്രമണത്തിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ വച്ചാണ് സന്ധ്യയെ ബൈക്കിലെത്തിയ ഫാറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരും അന്യസംസ്ഥാനത്ത് നിന്ന് എത്തി കൊച്ചിയില്‍ ജോലി ചെയ്യുന്നവരാണ്.
ബംഗാള്‍ സ്വദേശിയാണ് സന്ധ്യ, ഫാറൂഖ് ഉത്തരാഖണ്ഡ് സ്വദേശിയും. ഇരുവരും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നുമാണ് ലഭിക്കുന്ന വിവരം. ബന്ധം അവസാനിപ്പിക്കാമെന്ന സന്ധ്യയുടെ തീരുമാനമാണ് ഫാറൂഖിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
വിഴിഞ്ഞം തുറമുഖ പരിസരത്ത് ക്രമസമാധന പരിപാലനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. “ക്രമസമാധാനം പരിപാലിക്കുന്നതിന് കേരള പൊലീസുണ്ട്. കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ല, തുറമുഖ നിര്‍മ്മാണ കമ്പനിയാണ്. സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത് പദ്ധതി പ്രദേശത്തിന് അകത്താണ്,” മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത. സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ വിശദീകരിച്ച് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സര്‍ക്കുലര്‍ ഇന്ന് വായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
“പ്രകോപനപരമായ സാഹചര്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണ്. സർക്കാർ നിസംഗത തുടരുകയാണ്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു,” സര്‍ക്കുലര്‍ വിമര്‍ശിക്കുന്നു.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞ് വീണ ഒരു വിദ്യാര്‍ഥിക്ക് പരിക്ക്. ഇന്ന് രാവിലെ പത്ത് മണിയോടെ യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സംഭവം. എറണാകുളം വെങ്ങോല ഷാലോം എച്ച് എസിലെ അഫിത കെ പിക്കാണ് പരിക്കേറ്റത്. കുട്ടിയെ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. അഗ്നിശമനസേനയെത്തി മരച്ചില്ലകള്‍ മുറിച്ചു മാറ്റി.