scorecardresearch
Latest News

Top News Highlights: കായൽ കയ്യേറ്റം: എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്ത് ശ്രീകുമാർ നിര്‍മ്മിച്ച വിട് കായൽ കയ്യേറിയാണെന്നാണ് ആരോപണം

Top News Highlights: കായൽ കയ്യേറ്റം: എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
Photo: Facebook/ MG Sreekumar

Top News Highlights: സംഗീത സംവിധായകനും ഗായകനുമായ എം ജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീട് നിര്‍മ്മിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്ത് ശ്രീകുമാർ നിര്‍മ്മിച്ച വിട് കായൽ കയ്യേറിയാണെന്നാണ് ആരോപണം.

കോതി മാലിന്യസംസ്‌കരണ പ്ലാന്റ്: കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞ് സമരസമിതി, സംഘര്‍ഷം

കോതി ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞതിനെ തുടര്‍ന്ന നേരിയ സംഘര്‍ഷം സമരക്കാരും പൊലീസുമായി ഉന്തും തളളുമുണ്ടായി. ആവിക്കല്‍ പ്ലാന്റിനെതിരായ സമരം ചെയ്യുന്നവരും സമരത്തിലുണ്ട്. യു.ഡി.എഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം.കെ രാഘവന്‍ എം.പിയാണ് സമരം ഉദ്ഘാടനം ചെയ്യുക.

അതേസമയം സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപണം. പദ്ധതി നാടിനാവശ്യമാണ് , അതുമായി മുന്നോട്ട് പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പദ്ധതിപ്രദേശത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ പറഞ്ഞത്. . അതേസമയം പ്ലാന്റ് നിര്‍മാണത്തിനെതിരെ പോരാട്ടം കടുപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

Live Updates
21:24 (IST) 2 Dec 2022
എട്ട് ജില്ലകളില്‍ മഴ സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19:55 (IST) 2 Dec 2022
ജിദ്ദ-കോഴിക്കോട് വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

19:38 (IST) 2 Dec 2022
അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് സുധാകരന്‍

എല്‍ഡിഎഫ് ഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തില്‍ സംസാരിക്കവെയാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. അഴിമതിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

18:39 (IST) 2 Dec 2022
മൈസുരുവില്‍ വിദ്യാര്‍ഥിനിയെ കൊന്ന പുലിയെ കെണ്ടെത്താന്‍ 15 സംഘം; കണ്ടാലുടന്‍ വെടിവയ്ക്കും

മൈസൂര്‍ ജില്ലയിലെ ടി നരസിപുര താലൂക്കില്‍ ഇരുപത്തിയൊന്നുകാരിയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ ഉത്തരവ്. കര്‍ണാടക വനംവകുപ്പ് മൈസൂരു സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാലതി പ്രിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ടി നരസിപുരയിലെ സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജ് വിദ്യാര്‍ഥിനി മേഘനയാണു പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനും ഏഴിനുമിടയിലായിരുന്നു സംഭവം.

https://malayalam.indianexpress.com/news/shoot-at-sight-leopard-killed-woman-in-mysuru-726623/

17:39 (IST) 2 Dec 2022
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. വധശ്രമത്തിന് മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

16:59 (IST) 2 Dec 2022
കായൽ കയ്യേറ്റം: എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സംഗീത സംവിധായകനും ഗായകനുമായ എം ജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീട് നിര്‍മ്മിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്ത് ശ്രീകുമാർ നിര്‍മ്മിച്ച വിട് കായൽ കയ്യേറിയാണെന്നാണ് ആരോപണം.

16:41 (IST) 2 Dec 2022
ഹോസ്റ്റല്‍ പ്രവേശനം വിവേചനം പാടില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ച് ചില വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു. ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിച്ചു വരികയാണ്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം ഉള്‍ക്കൊള്ളും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യനീതി ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

16:35 (IST) 2 Dec 2022
ബൈക്കില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ‘ഉയര്‍ന്ന ജാതിക്കാർ’ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ദളിത് യുവാവ് ജീവനൊടുക്കി

മോട്ടോര്‍ സൈക്കിളില്‍ ഓവര്‍ടേക്ക് ചെയ്തതിന് ‘ഉന്നത ജാതി’ക്കാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച ദളിത് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ കോലാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ മരിച്ച ഉദയ് കിരണാണു മരിച്ചത്. 30നാണു സംഭവം.

കോലാര്‍ ജില്ലയിലെ മുല്‍ബാഗല്‍ ടൗണിലെ ബേവഹള്ളി സ്വദേശിയാണു ഉദയ് കിരണ്‍ പട്ടികജാതി വിഭാഗമായ ആദി കര്‍ണാടക സമുദായത്തില്‍പ്പെട്ടയാളാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

15:43 (IST) 2 Dec 2022
സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍; ഗോള്‍ഡി ബ്രാര്‍ പിടിയിലായതായി ഭഗവന്ത് മാന്‍

പഞ്ചാബി ഗായകന്‍ സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ സതീന്ദര്‍ സിംഗ് അഥവാ ഗോള്‍ഡി ബ്രാര്‍ യുഎസില്‍ പിടിയിലായതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്ഥിരീകരിച്ചു. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തിരുന്നുവെന്നത് സ്ഥിരീകരിച്ച വാര്‍ത്തയാണെന്നും ഭഗവന്ത് മാന്‍ ഗുജറാത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചാബിന്റെ സാമൂഹിക ബന്ധങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല ഭഗവന്ത് മാന്‍ പറഞ്ഞു. ഈ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്തതിന് ശേഷം പഞ്ചാബ് പൊലീസിന് അടുത്തിടെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിച്ചിരുന്നു. ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ചില ലംഘനങ്ങള്‍ക്ക് അറസ്റ്റിലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ഒരു മുതിര്‍ന്ന പഞ്ചാബ് പൊലീസ് ഓഫീസര്‍ പറഞ്ഞു.

13:53 (IST) 2 Dec 2022
വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ല: സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ മേലഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞം സംഘര്‍ഷത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ എന്ത് നടപടിയെടുത്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ വിശദീകരണം നല്‍കുകയായിരുന്നു. Readmore

12:56 (IST) 2 Dec 2022
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെതാണ് തീരുമാനം. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം റദ്ദാക്കേണ്ട ഒരു സാഹചരവുമില്ലെന്നും കോടതി പറഞ്ഞു.

11:50 (IST) 2 Dec 2022
വിദേശ വനിതയുടെ കൊലപാതകം: രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി, വിധി തിങ്കളാഴ്ച്ച

കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ബലാല്‍സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. Readmore

11:37 (IST) 2 Dec 2022
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. അടുത്ത നാല്-അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10:15 (IST) 2 Dec 2022
കോതി മാലിന്യസംസ്‌കരണ പ്ലാന്റ്: കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞ് സമരസമിതി, സംഘര്‍ഷം

കോതി ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞതിനെ തുടര്‍ന്ന നേരിയ സംഘര്‍ഷം സമരക്കാരും പൊലീസുമായി ഉന്തും തളളുമുണ്ടായി. ആവിക്കല്‍ പ്ലാന്റിനെതിരായ സമരം ചെയ്യുന്നവരും സമരത്തിലുണ്ട്. യു.ഡി.എഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോതി ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ കോഴിക്കോട് കോര്‍പറേഷന്‍ വളഞ്ഞതിനെ തുടര്‍ന്ന നേരിയ സംഘര്‍ഷം സമരക്കാരും പൊലീസുമായി ഉന്തും തളളുമുണ്ടായി. ആവിക്കല്‍ പ്ലാന്റിനെതിരായ സമരം ചെയ്യുന്നവരും സമരത്തിലുണ്ട്. യു.ഡി.എഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Web Title: Top news live updates december 02