Top News Highlights:ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്കു ചിറകു നല്കി സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം ഇറങ്ങി. എന്‍ സി സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു.- 80 വിമാനമാണ് ഇന്ന് ഇറങ്ങിയത്. രണ്ടു തവണ വട്ടമിട്ടു പറന്ന വിമാനം മൂന്നാം തവണയാണു റണ്‍വേ തൊട്ടത്. വണ്‍ കേരള എയര്‍ സ്ക്വാഡ്രണ്‍ തിരുവനന്തപുരം കമാന്റിങ് ഓഫിസര്‍ എ. ജി. ശ്രീനിവാസനായിരുന്നു പരീക്ഷണ ലാന്‍ഡിങിന്റെ മെയിന്‍ പൈലറ്റ്. ത്രീ കേരള എയര്‍ സ്ക്വാഡ്രണ്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ രവിയായിരുന്നു കോ പൈലറ്റ്.
എന്‍ സി സി കേഡറ്റുകളുടെ പരിശീലനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മാണം, നാല് ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിര്‍മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാന്‍ മുന്‍പ് രണ്ടു തവണ ശ്രമിച്ചിരുന്നു. എന്നാല്‍ സമീപത്തെ മണ്‍ത്തിട്ട കാരണം ലാന്‍ഡിങിന് കഴിഞ്ഞിരുന്നില്ല. തടസം നീക്കം ചെയ്യുന്ന ജോലികള്‍ വേഗത്തിലാക്കിയാണ് മൂന്നാം തവണ വിമാനം വിജയകരമായി ഇറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ എയര്‍സ്ട്രിപ്പ് ജില്ലയ്ക്കു സഹായകരമാകും. വ്യോമസേനാ വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
വിഴിഞ്ഞം അക്രമ സംഭവങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞത്ത് നടന്നത് നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണെന്നും സര്ക്കാരിനെതിരെയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം കൂടി ഒത്തുകൂടുകയാണ്. നാടിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന് ആയിപ്പോയി. ആ പേരില്‍ തന്നെ രാജ്യദ്രേഹിയുടെ നിലയുണ്ട് എന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അര്‍ത്ഥം? ഇതെങ്ങോട്ടാണ് പോവുന്നത്? എന്ത് വികാരമാണ് ഇളക്കിവിടാന്‍ ശ്രമിക്കുന്നത്? ഇക്കൂട്ടര്‍ പോലീസിന് നേരെ വ്യാപകമായ ആക്രമണം നടത്തുന്നതായും മുഖമന്ത്രി പറഞ്ഞു.
ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്കു ചിറകു നല്കി സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം ഇറങ്ങി. എന്‍ സി സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു.- 80 വിമാനമാണ് ഇന്ന് ഇറങ്ങിയത്. രണ്ടു തവണ വട്ടമിട്ടു പറന്ന വിമാനം മൂന്നാം തവണയാണു റണ്‍വേ തൊട്ടത്. വണ്‍ കേരള എയര്‍ സ്ക്വാഡ്രണ്‍ തിരുവനന്തപുരം കമാന്റിങ് ഓഫിസര്‍ എ. ജി. ശ്രീനിവാസനായിരുന്നു പരീക്ഷണ ലാന്‍ഡിങിന്റെ മെയിന്‍ പൈലറ്റ്. ത്രീ കേരള എയര്‍ സ്ക്വാഡ്രണ്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ രവിയായിരുന്നു കോ പൈലറ്റ്.
സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറായ താനാണെന്നും എന്നാല്‍ സര്‍ക്കാരിന് താല്പര്യം സര്‍വകലാശാലകള്‍ നിയന്ത്രിക്കുന്നതിലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്വകലകശാലകളില് സ്വജനപക്ഷപാതം പാടില്ല. കുട്ടികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാരിന് ആശങ്കയില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാനുളള ബില്‍ യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലില്‍ വലിയ കാര്യമില്ല. സര്‍ക്കാരിന്റെ അസ്വസ്ഥതയാണ് ബില്‍ വഴി വ്യക്തമാകുന്നത്. ഞങ്ങള്‍ പോരാട്ടത്തിലാണെന്ന് കേഡറുകളെ കാണിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഗവര്‍ണര്‍ ആരോപിച്ചു. Readmore
ദുരന്തങ്ങള്‍ അഴിമതിക്കു മറയാക്കരുതെന്നു ഹൈക്കോടതി. കോവിഡ് കാലത്ത് പി പി ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ ലോകായുക്ത ഇടപെടലിനെതിരായ ഹര്‍ജി പരിഗണിക്കവെയാണു കോടതി നിരീക്ഷണം.
ലോകായുക്തയ്ക്ക് പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്നു പറഞ്ഞ കോടതി, അന്വേഷണത്തില്‍ ആശങ്ക എന്തിനാണെന്നും ചോദിച്ചു. ലോകായുക്ത അന്വേഷണത്തിനെതിരെ ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണു പരിഗണിച്ചത്. Readmore
പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി ഷിജു തൂങ്ങിമരിച്ച നിലയില്‍. വീട്ടിനുള്ളിലാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സ്വകാര്യ ആശുപത്രിയിലെ നേഴ്സായിരുന്ന സൂര്യ കൊല്ലപ്പെടുന്നത്. സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് സുഹൃത്തായ ഷിജു വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഷിജുവിനെ വെഞ്ഞാറമൂടിലെ വീട്ടിലെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.
ണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ ആത്മഹത്യയില്‍ കേസെടുത്ത പൊലീസ് നടപയില്‍ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വെള്ളപ്പള്ളി ആരോപിച്ചു.
ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസാണിത്. എന്നെയും മകനേയും എസ്എൻഡിപിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
മൈക്രോ ഫിനാൻസ് പദ്ധതിയിൽ മഹേശൻ തട്ടിപ്പുകള്‍ നടത്തി. കേസിൽ കുടുങ്ങുമെന്നായപ്പോഴാണ് ജീവനൊടുക്കിയത്. മഹേശനെ വളര്‍ത്തിയത് ഞാനാണ്. അന്വേഷണ സമയത്ത് ഞങ്ങള്‍ നൂറോളം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് മരണം ആത്മഹത്യയാണെന്ന് റെഫര്‍ ചെയ്തത്, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് അംഗീകാരം
1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി.
ധനസഹായം
വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും.
വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.
സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 18.86 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.39 വോട്ടര്‍മാരാണ് 89 മണ്ഡലങ്ങളിലായുള്ളത്.
സംസ്ഥാനത്തെ മന്ത്രിമാരുടെ പെന്ഷന് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. പെന്ഷന് വിഷയത്തില്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ നിയന്ത്രണം വേണം. പെന്ഷന് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ ആത്മഹത്യയില്‍ കേസെടുത്ത് പൊലീസ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാനേജര്‍ കെ എല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വിഴിഞ്ഞം സമരത്തില്‍ ബന്ധപ്പെട്ടവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ദേശാഭിമാനിയിലെ ലേഖനത്തിലാണ് എം വി ഗോവിന്ദന് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയുടെ 80 ശതമാനവും പൂര്‍ത്തിയായ ഘട്ടത്തില്‍ സമരം നടത്തുന്നവരുടെ താത്പര്യമെന്താണെന്ന് കേരളീയര്‍ക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.