Top News Highlights: തൃശൂരില്‍ കഴിഞ്ഞ ദിവസം മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന് രോഗം വിദേശത്ത് വച്ച് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കുകയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വിണ ജോര്‍ജ് വ്യക്തമാക്കി
കരിപ്പൂരിൽ 2.64 കിലോ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ
ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ കോഴിക്കോട് കരിപ്പൂരിൽ പിടിയിലായി. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് സിപിഎം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം. ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും അത് തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്നും സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില പ്രതികൾക്ക് സ്ത്രീധനത്തിലൂടെ കിട്ടിയ പണമാണ് എന്നാണ് കരുതിയത്. തിരിച്ചറിഞ്ഞപ്പോഴേക്കും കൈവിട്ടു പോയി. ഭരണ സമിതി തന്നെയാണ് പരാതി നൽകിയതെന്നും വി.എ.മനോജ് കുമാർ പറഞ്ഞു.
കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. മലയോര പ്രദേശങ്ങളായ മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. മൂന്നിലവ് ടൗണിന് സമീപമുള്ള തോട് നിറഞ്ഞതോടെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലവെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.
ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം.
പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.
ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24X7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്.
പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കണം.
ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റണം.
മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.
ലൈനുകളുടേയും ട്രാൻസ്ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻകൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്.
താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടി സ്വീകരിക്കണം.
അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണം.
വരും ദിവസങ്ങളിൽ മഴ ശകതമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കേണ്ടതാണ്
തൃശൂരില്‍ കഴിഞ്ഞ ദിവസം മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന് രോഗം വിദേശത്ത് വച്ച് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കുകയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വിണ ജോര്‍ജ് വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വന്നിട്ടുണ്ട്. കോഴിക്കോട്, വയനാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ 19 വയസുകാരനായി ജെറിമി ലാല്‍റിന്നുംഗയാണ് സ്വര്‍ണം നേടിയത്.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അനധികൃത പണവുമായി പിടിയിലായ മൂന്നു ജാർഖണ്ഡ് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്, നമാൻ ബിക്സൽ എന്നിവരാണ് സസ്പെൻഷനിലായത്. പശ്ചിമ ബംഗാളിൽ വച്ചാണ് കാറിൽ അനധികൃത പണവുമായി എംഎൽഎമാർ പിടിയിലായത്. Read More
കൊച്ചി നാവിക ആസ്ഥാനത്ത് നാവികനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി കുന്ദൻ മൗര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്. നാവിക സേനയും അന്വേഷണം തുടങ്ങി.
മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതക സംഘം എത്തിയ കാര്‍ ഓടിച്ചിരുന്നത് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ കോഴിക്കോട് കരിപ്പൂരിൽ പിടിയിലായി. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്.
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് അവസാന തീയതി നാളെ 5 മണി വരെ നീട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. Read More
എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും, എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിന്റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാകും. കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണെന്നും സുധാകരന് ഫെയ്സ്ബുക്കിൽ കുറിച്ചു.
ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇ.ഡി പരിശോധന. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി പരിശോധനയ്ക്ക് എത്തിയത്. സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇ.ഡി പറയുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം. ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും അത് തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്നും സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില പ്രതികൾക്ക് സ്ത്രീധനത്തിലൂടെ കിട്ടിയ പണമാണ് എന്നാണ് കരുതിയത്. തിരിച്ചറിഞ്ഞപ്പോഴേക്കും കൈവിട്ടു പോയി. ഭരണ സമിതി തന്നെയാണ് പരാതി നൽകിയതെന്നും വി.എ.മനോജ് കുമാർ പറഞ്ഞു.
വിമാനത്തിൽ വച്ച് ഒരാൾക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത എത്രത്തോളമാണെന്ന് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുമായി പുതിയ പഠനം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ഗവേഷക വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. Read More
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യ. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് നേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയർത്തിയത്.
തൃശ്ശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്റെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഇന്ന് വരും. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. മെക്കാനിക്ക് ഉൾപ്പെടെയുള്ള 9,000 ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം കിട്ടിയിട്ടില്ല. ഇവർക്ക് ശമ്പളം നൽകാനായി 32 കോടി രൂപ വേണം. മെക്കാനിക്, മിനിസ്്ട്രീരിയൽ സ്റ്റാഫ്, സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിട്ടി, ഇൻസ്പെക്ടർ, വെഹിക്കൽ സൂപ്പർവൈസർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഈ ഒൻപതിനായിരം ജീവനക്കാരിൽ ഉൾപ്പെടും. ശമ്പളം എന്ന് നൽകുമെന്ന കാര്യത്തിൽ മാനേജ്മെന്റിന് കൃത്യമായ ഉത്തരമില്ല. എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്നാണ് ഹൈക്കോടതി നിർദേശം.