scorecardresearch

Top News Highlights: അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സ്റ്റേ തുടരും

പ്രിയയുടെ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാനാവില്ലെന്ന് യുജിസി സത്യവാങ്മൂലം നല്‍കിയിരുന്നു

Top News Highlights: അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സ്റ്റേ തുടരും

Top News Highlights: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സ്റ്റേ തുടരും. പ്രിയയുടെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബര്‍ 20വരെയാണ് നീട്ടിയത്. പ്രിയക്ക് മതിയായ യോഗ്യതയില്ലന്നും നിയമനം പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സെന്റ് ബര്‍കുമെന്‍സ് കോളജ് അധ്യാപകന്‍ ജോസഫ് സ്‌ക്കറിയ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണച്ചത് .പട്ടികയില്‍ രണ്ടാം റാങ്കുകാരനാണ് ഹര്‍ജിക്കാരന്‍.

പ്രിയയുടെ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാനാവില്ലെന്ന് യുജിസി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. യുജിസിക്കു വേണ്ടി ഡല്‍ഹിയിലെ യൂജിസി എഡ്യൂക്കേഷന്‍ ഓഫീസാറാണ് സത്യവാഗ്മൂലം നല്‍കിയത്. സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടുള്ളു വെന്നും സത്യവാഗ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ എതിര്‍ സത്യവാഗ്മൂലം നല്‍കാന്‍ പ്രിയവര്‍ഗീസിന് സമയം അനുവദിച്ചുകൊണ്ട് നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിടുകയായിരുന്നു.

കെഎസ്ആര്‍ടിസി: സമരം ചെയ്യുന്നവർക്ക് ശമ്പളമില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Live Updates
22:18 (IST) 30 Sep 2022
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് അവസാനനിമിഷം പിന്‍വലിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കുമെന്ന് കരുതേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു മാനേജ്‌മെന്റ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കില്ലെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ മുന്നറിയിപ്പ്.

20:47 (IST) 30 Sep 2022
ലഹരി വിരുദ്ധ കാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മുഖ്യമന്ത്രി

ലഹരി വിരുദ്ധ കാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലഹരിക്കു വേണ്ടി പുതിയ രീതികള്‍ കണ്ടെത്തുന്ന നിലയാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകള്‍ക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. അതുകൊണ്ട് ഓരോ വിഭാഗവും അവരുടെ നേതൃത്വത്തില്‍ പൊതു ക്യമ്പയിന്റെ ഭാഗമാവണം. ജനങ്ങളെ അണിനിരത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

20:04 (IST) 30 Sep 2022
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും വിതരണം ചെയ്തു

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ചടങ്ങില്‍ അതിഥിയായിരുന്നു. എട്ട് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.

18:59 (IST) 30 Sep 2022
സ്വകാര്യ ആശുപത്രി ഡോക്ടര്‍ക്ക് മര്‍ദനമേറ്റു

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. ആശുപത്രിയില്‍ എത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദിച്ചത്. വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാഗത്തില്‍ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദനം.

17:52 (IST) 30 Sep 2022
കലവൂരില്‍ ഗോഡൗണില്‍ തീപ്പിടിത്തം

കലവൂരില്‍ കിടക്ക, പ്ലാസ്റ്റിക് കസേര എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്ന് വീണു. രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കുന്നതാണ് ഫാക്ടറി. തീപിടിത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

16:56 (IST) 30 Sep 2022
ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു

ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു. മൂന്നു സൈനിക വിഭാഗങ്ങളുടെയും കാര്യങ്ങളില്‍ രാജ്യ രക്ഷാ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായും, സൈനിക കാര്യ വകുപ്പ് മേധാവിയെന്ന നിലയില്‍ സെക്രട്ടറി പദവിയിലും, ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്‌സി) സ്ഥിരം ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കും. ചുമതലയേല്‍ക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായുള്ള ഹ്രസ്വ ആശയവിനിമയത്തില്‍, സംയുക്ത സൈനിക മേധാവിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്തില്‍ അഭിമാനമുണ്ടെന്ന് ജനറല്‍ ചൗഹാന്‍ പറഞ്ഞു. പുതിയ സംയുക്ത സൈനിക മേധാവിയില്‍ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും സര്‍ക്കാരിനും പൗരന്മാര്‍ക്കും വിശ്വാസവും പ്രതീക്ഷയും ഉണ്ട്. തന്റെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ചുമതല നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ സൈന്യം സംയുക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ജനറല്‍ ചൗഹാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മഡെ സായുധ സേനയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സൗത്ത് ബ്ലോക്ക് പുല്‍ത്തകിടിയില്‍ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഗാര്‍ഡ് ഓഫ് ഓണറും അദ്ദേഹം പരിശോധിച്ചു.

16:46 (IST) 30 Sep 2022
വിഴിഞ്ഞം തുറമുഖത്തിന് മുന്നിലുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ച തടസ്സങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവേശന കവാടത്തിന് മുന്നിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ച ഷെഡ് ഇപ്പോഴും നിലവിലുണ്ടെന്നും പ്രവേശന കവാടത്തിന് മുന്നില്‍ തടസ്സങ്ങളുണ്ടെന്നും ആരോപിച്ചിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ തുറമുഖത്തേക്കെത്തുന്ന വാഹനങ്ങള്‍ തടയുന്നില്ലെന്നും പറഞ്ഞു.

16:00 (IST) 30 Sep 2022
പ്രിയവര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ സ്റ്റേ തുടരും

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍സ്റ്റേ തുടരും. പ്രിയയുടെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി .ഒക്ടോബര്‍ 20വരെയാണ് നീട്ടിയത്.

പ്രിയക്ക് മതിയായ യോഗ്യതയില്ലന്നും നിയമനംപുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സെന്റ് ബര്‍കുമെന്‍സ് കോളജ് അധ്യാപകന്‍ ജോസഫ് സ്‌ക്കറിയ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണച്ചത് .പട്ടികയില്‍ രണ്ടാം റാങ്കുകാരനാണ് ഹര്‍ജിക്കാരന്‍. പ്രിയയുടെ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാനാവില്ലെന്ന് യു.ജി.സി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു

14:43 (IST) 30 Sep 2022
ശ്രീനാഥ് ഭാസിക്കെതിരായ കേസ്; പരാതി പിൻവലിക്കുമെന്ന് അവതാരക

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്ന് കേസ് പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു. പരാതി പിൻവലിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചതായും അഭിഭാഷകൻ വ്യക്തമാക്കി. കേസ് പിൻവലിക്കാൻ പരാതിക്കാരി തയ്യാറായതോടെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിയും ഹൈക്കോടതിയെ സമീപിച്ചു.

13:40 (IST) 30 Sep 2022
വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങൾ നീക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർ‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

12:28 (IST) 30 Sep 2022
എ.കെ.ജി സെന്റര്‍ ആക്രമണം: നിര്‍ണായക തെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി

എ.കെ.ജി സെന്റര്‍ അക്രമണ കേസിലെ നിർണായക തെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. പ്രതി ജിതിന്‍ സഞ്ചരിച്ച വാഹനമാണിത്. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നേരത്തെ, ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചു വെന്നാണ് ജിതിന്‍ നൽകിയിട്ടുള്ള മൊഴി.

11:24 (IST) 30 Sep 2022
കെഎസ്ആര്‍ടിസി സമരം ചെയ്യുന്നവർക്ക് ശമ്പളമില്ലെന്ന് ഗതാഗതമന്ത്രി

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

10:52 (IST) 30 Sep 2022
മധു കൊലക്കേസ്: സുനിൽ കുമാറിനെതിരായ ഹർജി കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധുകൊലക്കേസിൽ  കോടതിയെ കബളിപ്പിച്ച 29-ാം  സാക്ഷി സുനിൽ കുമാറിനെതിരെ  നടപടി വേണമെന്ന  ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ടി.കെ.സുബ്രഹമണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു. 

09:45 (IST) 30 Sep 2022
വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ തെരുവുനായ കടിച്ചു

വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്.

09:44 (IST) 30 Sep 2022
രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച്  കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 

09:44 (IST) 30 Sep 2022
മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട

മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം (493gm ) MDMA യുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു.

09:43 (IST) 30 Sep 2022
ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകണം, സർക്കാർ സഹായം തേടി കെഎസ്ആർടിസി

കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർ‍ടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Web Title: Top news live updates 30 september 2022