scorecardresearch

Top News Highlights: കോതമംഗലത്ത് സ്കൂളിന്റെ സെക്യൂരിറ്റി ഓഫിസില്‍ നിന്ന് കഞ്ചാവ് പിടികൂടി

പരിശോധന നടക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ഓടി രക്ഷപെട്ടെങ്കിലും കഞ്ചാവ് വാങ്ങാനെത്തിയവരെ പിടികൂടിയിട്ടുണ്ട്

പരിശോധന നടക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ഓടി രക്ഷപെട്ടെങ്കിലും കഞ്ചാവ് വാങ്ങാനെത്തിയവരെ പിടികൂടിയിട്ടുണ്ട്

author-image
WebDesk
New Update
Marijuana, Covid Period

Top News Highlights: കോതമംഗലത്ത് സ്കൂളിന്റെ സെക്യൂരിറ്റി ഓഫിസില്‍ നിന്ന് കഞ്ചാവ് പിടികൂടി. സുരക്ഷാ ജീവനക്കാര്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധന നടക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ഓടി രക്ഷപെട്ടെങ്കിലും കഞ്ചാവ് വാങ്ങാനെത്തിയവരെ പിടികൂടിയിട്ടുണ്ട്.

Advertisment

  • 21:31 (IST) 30 Oct 2022
    ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 35 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ഗുജറാത്തിലെ മോര്‍ബിയില്‍ മച്ചു നദിയിലെ തൂക്കുപാലം തകര്‍ന്നുവീണ് 35 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ നദിയില്‍ വീണു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്,'' പ്രാദേശിക എംഎല്‍എയും സംസ്ഥാന മന്ത്രിയുമായ ബ്രിജേഷ് മെര്‍ജ പറഞ്ഞു.

    ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലം, നവീകരണത്തിന് ശേഷം അടുത്തിടെയാണ് വീണ്ടും തുറന്നത്. പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകളെ അടിയന്തരമായി അണിനിരത്താന്‍ ആവശ്യപ്പെട്ടതായും പ്രാധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.


  • 20:33 (IST) 30 Oct 2022
    ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

    ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. 134 റണ്‍സിന്റെ വിജലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. എന്നാല്‍ മില്ലര്‍ 46 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നത് ദക്ഷിണാഫ്രിക്കന്‍ ജയത്തിന് നിര്‍ണായകമായി. 41 പന്തില്‍ 52 റണ്‍സെടുത്ത എയ്ഡന്‍ മക്രവും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി.


  • 18:54 (IST) 30 Oct 2022
    ഷാരോണിന്റെ മരണം: കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്

    വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.READMORE


  • 18:29 (IST) 30 Oct 2022
    ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 134 റണ്‍സ് വിജയലക്ഷ്യം

    ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 134 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 40 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ ഇന്നിം്‌സാണ് ഇന്ത്യക്ക് തുണയായത്.


  • 17:44 (IST) 30 Oct 2022
    വടക്കഞ്ചേരി ബസപകടം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ട്

    വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ട്. അമിത വേഗത്തില്‍ ടൂറിസ്റ്റ് ബസിന് മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തിതും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


  • 16:22 (IST) 30 Oct 2022
    ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന്‍

    ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ട്. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് താന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ട കൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. READMORE


  • 15:34 (IST) 30 Oct 2022
    ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്

    മുന്‍ മുഖ്യമന്ത്രിയും എഐസിസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്. ബെര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളിലൊന്നാണ്. വ്യാഴാഴ്ചയ്ക്ക് മുന്‍പായി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകും. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവില്‍ ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും തള്ളി.


  • 14:09 (IST) 30 Oct 2022
    സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയ പശ്ചാത്തലത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത വ്യാഴാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    രാവിലെ മുതല്‍ പെയ്ത മഴയില്‍ കൊച്ചി എംജി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പല വാഹനങ്ങളും വെള്ളക്കെട്ടില്‍പ്പെട്ട് പ്രവര്‍ത്തന രഹിതമായി. മഴ തോര്‍ന്നിട്ട് മണിക്കൂറുകളായിട്ടും വെള്ളം താഴാതെ തുടരുകയാണ്.


  • 13:14 (IST) 30 Oct 2022
    ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച് എല്ലാ പിന്തുണയും അറിയിച്ചു. ഒപിയില്‍ ഇരിക്കുമ്പോഴാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈയ്യില്‍ പൊട്ടലുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. പ്രതി റിമാന്‍ഡിലാണ്. കുറ്റം ചെയ്തയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


  • 13:11 (IST) 30 Oct 2022
    തുലാവര്‍ഷം: സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തുലാവര്‍ഷം എത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മഴ ശക്തമേയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ പ്രദേശങ്ങളിലും ഇന്നലെയാണ് തുലാവര്‍ഷം ആരംഭിച്ചത്. ബുധനാഴ്ച (ഒക്ടോബര്‍ രണ്ട്) വരെ വ്യാപക മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

    പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് മഴ സാധ്യത. നാളെയോടെ കൂടുതല്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പുകളില്‍ നിന്ന് മനസിലാക്കന്‍ സാധിക്കുന്നത്.


  • 12:07 (IST) 30 Oct 2022
    ഷാരോണിന്റെ മരണം: പെണ്‍കുട്ടിയ്ക്കൊപ്പം കുടുംബത്തേയും വിളിപ്പിച്ച് ക്രൈം ബ്രാഞ്ച്, മൊഴിയെടുക്കും

    വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. ഷാരോണിന് ജ്യൂസ് നല്‍കിയ സുഹ‍ൃത്തായ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തുപുരം റൂറല്‍ എസ് പി ഓഫിസില്‍ വച്ചാണ് മൊഴിയെടുപ്പ്.

    പെണ്‍കുട്ടിയുടെ കുടുംബത്തേയും ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഷാരോണിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് വിവരം. ഡി വൈ എസ് പി ജോണ്‍സണ്‍ന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


  • 11:11 (IST) 30 Oct 2022
    കോതമംഗലത്ത് സ്കൂളിന്റെ സെക്യൂരിറ്റി ഓഫിസില്‍ നിന്ന് കഞ്ചാവ് പിടികൂടി

    കോതമംഗലത്ത് സ്കൂളിന്റെ സെക്യൂരിറ്റി ഓഫിസില്‍ നിന്ന് കഞ്ചാവ് പിടികൂടി. സുരക്ഷാ ജീവനക്കാര്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധന നടക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ഓടി രക്ഷപെട്ടെങ്കിലും കഞ്ചാവ് വാങ്ങാനെത്തിയവരെ പിടികൂടിയിട്ടുണ്ട്.


Marijuana Excise Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: