scorecardresearch
Latest News

Top News Highlights: മലപ്പുറം തിരൂരില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

വീടിന് സമീപമുള്ള കുളത്തിലാണ് ഇരുവരും വീണത്

Top News Highlights: മലപ്പുറം തിരൂരില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
പ്രതീകാത്മക ചിത്രം

Top News Live Updates: മലപ്പുറം തിരൂരില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വീടിന് സമീപമുള്ള കുളത്തിലാണ് ഇരുവരും വീണത്. അമല്‍ സയാന്‍ (മൂന്ന് വയസ്), റിയ (നാല് വയസ്) എന്നിവരാണ് മരണപ്പെട്ട കുട്ടികള്‍.

പെരിയയിൽ ദേശീയപാതയുടെ മേൽപ്പാലം നിർമാണത്തിനിടെ തകർന്നു വീണു; ഒരാൾക്ക് പരുക്ക്

പെരിയയിൽ ദേശീയപാതയുടെ മേൽപ്പാലം നിർമാണത്തിനിടെ തകർന്ന് വീണു. തൊഴിലാളികളിൽ ഒരാൾക്ക് പരുക്കേറ്റു. മേൽപ്പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അപകട കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധനം നടത്തി.

Live Updates
21:38 (IST) 29 Oct 2022
ട്വന്റി 20 ലോകകപ്പ്: മൂന്നാം ജയം തേടി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ

ട്വന്റി 20 ലോകകപ്പിലെ മൂന്നാം ജയം തേടി ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ രണ്ട് ജയവുമായി ഇന്ത്യയാണ് ഒന്നാമത്. ഒരു കളി മഴ മൂലം നഷ്ടമായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

21:12 (IST) 29 Oct 2022
മെറ്റാ വാര്‍ത്തകള്‍: ബി ജെ പി ഐടി സെല്‍ മേധാവിയുടെ പരാതിയില്‍ ദ വയറിനെതിരെ എഫ് ഐ ആര്‍

ന്യൂസ് പോര്‍ട്ടലായ ദി വയറിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. ബി ജെ പി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതിയിലാണ് ഈ നീക്കം. മെറ്റാ സ്റ്റോറികളുമായി ബന്ധപ്പെട്ടാണ് ദി വയറിനും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അമിത് മാളവ്യ ഇന്നു പരാതി നല്‍കിയത്.

https://malayalam.indianexpress.com/news/delhi-police-files-fir-against-the-wire-on-bjp-it-cell-chiefs-complaint-713070/

20:33 (IST) 29 Oct 2022
ഷാരോണ‍ിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. സംഭവുമായി ബന്ധപ്പെട്ട് എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ പറഞ്ഞു. മരണകാരണം വ്യക്തമാകണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വരണമെന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡും അന്വേഷണത്തിന്റെ ഭാഗമായി രൂപികരിക്കാനും തീരുമാനം.

20:04 (IST) 29 Oct 2022
മൂന്ന് ജില്ലകളില്‍ മഴ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

18:50 (IST) 29 Oct 2022
കുതിപ്പ് തുടര്‍ന്ന് ഐ എസ് ആര്‍ ഒ; ഏറ്റവും ഭാരമേറിയ റോക്കറ്റിന്റെ എന്‍ജിന്റെ നിര്‍ണായക പരീക്ഷണം വിജയം

ഐ എസ് ആര്‍ ഒയുടെ ഏറ്റവും ഭാരമുള്ള റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍ വി എം3) യുടെ എന്‍ജിന്റെ നിര്‍ണായക പരീക്ഷണം വിജയം. സി ഇ-20 എന്‍ജിന്റെ ഫ്ളൈറ്റ് ആസപ്റ്റൻസ് ടെസ്റ്റാണു വിജയകരമായത്. തമിഴ്നാട് മഹേന്ദ്രഗിരിയിലുള്ള ഐ എസ് ആര്‍ ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിന്റെ (ഐപിആര്‍സി) ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു 25 സെക്കന്‍ഡ് നീണ്ടുനിന്ന പരീക്ഷണം.

17:41 (IST) 29 Oct 2022
മലപ്പുറം തിരൂരില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം തിരൂരില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വീടിന് സമീപമുള്ള കുളത്തിലാണ് ഇരുവരും വീണത്. അമല്‍ സയാന്‍ (മൂന്ന് വയസ്), റിയ (നാല് വയസ്) എന്നിവരാണ് മരണപ്പെട്ട കുട്ടികള്‍.

17:25 (IST) 29 Oct 2022
ട്വന്റി 20 ലോകകപ്പ്: ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് വമ്പന്‍ ജയം

ട്വന്റി 20 ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 102-ന് എല്ലാവരും പുറത്തായി. ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി.

16:32 (IST) 29 Oct 2022
ഓള്‍ ഇന്‍ വണ്‍: മോദി സര്‍ക്കാരിന്റെ ‘ഒരൊറ്റ രാജ്യം’ ലക്ഷ്യത്തിലേക്ക് പൊലീസ് യൂണിഫോമും

രാജ്യത്തുടനീളമുള്ള പൊലീസ് സേനകള്‍ക്ക് ഏകീകൃത യൂണിഫോം എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ആദ്യ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യവേയാണു പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചിരിരിക്കുന്നത്.

https://malayalam.indianexpress.com/news/all-in-one-police-uniforms-in-line-with-modi-govts-one-nation-drive-712968/

15:25 (IST) 29 Oct 2022
‘എന്തെങ്കിലും ചെയ്യണമെങ്കില്‍ എനിക്ക് നേരത്തെ പറ്റുമായിരുന്നു’; ഷാരോണും സുഹൃത്തുമായുള്ള വാട്ട്സ്ആപ്പ് ചാറ്റ്

വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സുഹൃത്തുമായുള്ള ഷാരോണിന്റെ കൂടുതല്‍ വാട്ട്സ്ആപ്പ് ചാറ്റുകളും പുറത്തു വന്നിട്ടുണ്ട്.

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പാനിയം കുടിച്ചതിന് പിന്നാലെയായിരുന്നു ഷാരോണിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. സുഹൃത്തിന്റെ വീട്ടുകാര്‍ക്കെതിരെ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ചാറ്റുകള്‍ പുറത്ത് വന്നിരിക്കുന്നത്.

https://malayalam.indianexpress.com/kerala-news/parassala-sharon-death-whatsapp-chat-with-friend-out-712955/

14:39 (IST) 29 Oct 2022
സമൂഹ മാധ്യമങ്ങള്‍ തീവ്രവാദികളുടെ പ്രധാന ഉപകരണമായി മാറിയിരിക്കുന്നു: വിദേശകാര്യ മന്ത്രി

ഭീകരവാദം മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തീവ്രവാദ വിരുദ്ധ ഉപരോധം യുഎന് സെക്യൂരിറ്റി കൗണ്‍സില്‍ വികസിപ്പിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന ഭീകരവിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാനായി ആഗോള തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ജയശങ്കര്‍ പറഞ്ഞു.

13:40 (IST) 29 Oct 2022
മേൽപ്പാലം തകർന്ന് അപകടം; കരാർ കമ്പനിക്കെതിരെ കേസ്

കാസർകോട് പെരിയയിൽ ദേശിയ പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മേൽപ്പാലം തകർന്നു വീണു. കരാർ കമ്പനിയായ മേഘാ കൺസ്ട്രക്ഷൻസിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

12:31 (IST) 29 Oct 2022
മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ സിപിഐ – കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ഏറ്റുമുട്ടി

മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ സി പി ഐ – കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ലക്ഷ്മി വാര്‍ഡംഗം സിപിഐയിലെ പി. സന്തോഷ് (42), പെരിയവര ആനമുടി വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പി. തങ്കമുടി (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

11:36 (IST) 29 Oct 2022
കണ്ണൂർ സർവ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ നടപടിക്ക് സാധ്യത

കണ്ണൂർ സർവ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവർണർ നടപടിക്ക് ഒരുങ്ങുന്നു. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും. ചാൻസിലർക്കെതിരായ പ്രമേയത്തിന് വി സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ.

10:10 (IST) 29 Oct 2022
കാന്താരയിലെ വരാഹരൂപം ഗാനത്തിനു തിയേറ്ററുകളില്‍ സ്റ്റേ

പ്രമുഖ മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയെ തുടര്‍ന്ന കാന്താര ചിത്രത്തിലെ വരാഹരൂപം ഗാനം തിയേറ്ററുകളില്‍ നിന്നു നീക്കം ചെയ്യണമെന്നു കോഴിക്കേട് സെഷന്‍സ് കോടതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങള്‍ 2015 ല്‍ പുറത്തിറക്കിയ നവരസ എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്ന കാര്യം തൈക്കൂടം ടീം പറഞ്ഞത്. Read More

10:09 (IST) 29 Oct 2022
മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. Read More

10:08 (IST) 29 Oct 2022
തുലാവർഷം ഇന്നെത്തും; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തെക്കു കിഴക്കേ ഇന്ത്യയിൽ തുലാവർഷം ഇന്നെത്തും. തമിഴ്നാട്ടിലാണ് തുലാവർഷം ആദ്യമെത്തുക. നാളെയോടെ കേരള തീരം തൊട്ടേക്കും. ഇന്നും നാളെയും കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

Web Title: Top news live updates 29 october 2022