Top News Highlights: ബഫർസോൺ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസർവേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്. സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങൾ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങൾ പഠിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും.തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകൾ വകുപ്പുതലത്തിൽ ലഭ്യമാക്കിയ വിവരങ്ങൾ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫർസോൺ വരുന്നത്. ഇവയുടെ യഥാർത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.
കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചു
സി പി എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം എ കെ ജി സെന്ററിനു സമീപത്തെ താമസസ്ഥലത്തുനിന്ന് ആംബുലൻസിൽ വിമാനത്താവളത്തിലേക്കു പോയ അദ്ദേഹത്തെ തുടർന്ന് പ്രത്യേക എയർ ആംബുലൻസിലാണ് ചെന്നൈയിലെത്തിച്ചത്. അപ്പോളോയിൽനിന്നുള്ള മെഡിക്കൽ സംഘം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. ഭാര്യ വിനോദിനി ബാലകൃഷ്ണൻ കോടിയേരിക്കൊപ്പമുണ്ട്. അനാരോഗ്യംമൂലം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരിക്കു പകരമായി എം വി ഗോവിന്ദനെ ഞായറാഴ്ച സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തിരുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. “എതിര്‍പ്പുകള്‍ ഉന്നയിക്കാം, പ്രതിഷേധം സമാധാനപരമായിരിക്കണം. പരാതികള്‍ സമാധാനപരമായി പരിഹരിക്കണം,” കോടതി വ്യക്തമാക്കി. കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും നിര്‍മ്മാണം പുനരാരംഭിക്കാനായില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ സൃഷ്ടിച്ചആഘാതത്തില്‍നിന്നു കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാല്‍) ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം
ബഫർസോൺ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസർവേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.
മഴ ശക്തമായതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ അന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 68 ക്യുമെക്‌സ് വെളളമാണ് ഒഴുക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മുന്നു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് സേവനം ദീപാവലി മുതല്‍. ഇന്നു നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണു പ്രഖ്യാപനം നടത്തിയത്. ഒക്ടോബറില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ 5ജി ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ കൃത്യമായ തീയതി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2023 ഡിസംബറോടെ 5ജി രാജ്യവ്യാപകമായി അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.
തൃശൂര്‍ ചിമ്മിനിയില്‍ നായയുടെ കടിയേറ്റ വയോധിക പേവിഷ ബാധ മൂലം മരിച്ചു. നാടപാടം കള്ളിചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. ഒരു മാസം മുമ്പ് കാട്ടില്‍വെച്ചാണ് നായയുടെ കടിയേറ്റത്.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ അല്ലേ ഹര്‍ജി നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ്കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് മേരി ജോസഫിന്റേതാണ് പരാമര്‍ശം.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും. സര്‍വിസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം -കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ – സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും.
സി പി എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം എ കെ ജി സെന്ററിനു സമീപത്തെ താമസസ്ഥലത്തുനിന്ന് ആംബുലൻസിൽ വിമാനത്താവളത്തിലേക്കു പോയ അദ്ദേഹത്തെ തുടർന്ന് പ്രത്യേക എയർ ആംബുലൻസിലാണ് ചെന്നൈയിലെത്തിച്ചത്.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വരെ പ്രതികൂല കാലാവസ്ഥയായിരിക്കും. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പത്തനംത്തിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. “എതിര്‍പ്പുകള്‍ ഉന്നയിക്കാം, പ്രതിഷേധം സമാധാനപരമായിരിക്കണം. പരാതികള്‍ സമാധാനപരമായി പരിഹരിക്കണം,” കോടതി വ്യക്തമാക്കി. കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും നിര്‍മ്മാണം പുനരാരംഭിക്കാനായില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ കല്യാണ സദ്യക്കിടെ കൂട്ടത്തല്ല്. പപ്പടം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
തല്ലിനിടയില്‍ ഓഡിറ്റോറിയത്തിന്റെ ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ സുപ്രീം കോടതി ഇടപെടല്‍. ഹര്‍ജിയില്‍ യുപി സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സെപ്റ്റംബർ ഒന്‍പതിന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.
ബലാത്സംഗക്കേസില്‍ എഴുത്തുകാരന്‍ സിവിക്ക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലെ പരാമര്‍ശങ്ങളെ തുര്‍ന്ന് സ്ഥലം മാറ്റിയ നടപടിക്കെതിരെ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജ് എസ് കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ലേബര്‍ കോടതിയിലേക്കായിരുന്നു ജഡ്ജിന് സ്ഥലം മാറ്റം നല്‍കിയത്.
ഹൈക്കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടിയെന്നും എസ് കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ വസ്ത്രധാരണം ലൈംഗികതയെ പ്രകോപിപ്പിക്കുന്നതാണെന്നായിരുന്നു ജാമ്യ ഉത്തരവിലെ പരാമര്‍ശം.
കുടയത്തൂരില്‍ ഉരുള്‍പ്പൊട്ടലില്‍ വിട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.
സോമന്‍ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ്, ഭാര്യ ഷിജി എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
കുടയത്തൂരില്‍ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന് മൂന്ന് മരണം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്. വീട്ടില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. ഇനി രണ്ട് പേരെ കൂടെയാണ് കണ്ടെത്താനുള്ളത്.
സോമന്റെ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്‍, ഭാര്യ ഷിജി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുള്ളതായാണ് ലഭിക്കുന്ന വിവരം.