scorecardresearch

Top News Highlights: കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍

Top News Highlights: പണം തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Top News Highlights: കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍

Top News Highlights: കരുവന്നൂര്‍ ബാങ്കില്‍ പണം നിഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒക്ടോബര്‍ 15 മുതല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും പ്രതിസന്ധി പരിഹരിക്കാന്‍ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. 2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് പണം തട്ടിയെന്നായിരുന്നു ആരോപണം.

സില്‍വര്‍ ലൈന്‍ സര്‍വെ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ ചാണ്ടി

സില്‍വര്‍ ലൈന്‍ സര്‍വെ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വെ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസിനേയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല എംഎല്‍എ. എല്ലാ വര്‍ഗീയതയേയും എതിര്‍ക്കണമെന്ന് പറഞ്ഞ ചെന്നിത്തല ആര്‍എസ്എസിനേയും നിരോധിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. പിഎഫ്ഐക്കെതിരായ നടപടിയെ എംകെ മുനീര്‍ എംഎല്‍എയും സ്വാഗതം ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് പിഎഫ്ഐയേയും അനുബന്ധ സംഘടനകളേയും നിരോധിച്ചിരിക്കുന്നത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എമ്പവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരളം എന്നിവയാണ് നിരോധിച്ച പിഎഫ്ഐയുടെ അനുബന്ധ സംഘടനകള്‍.

Live Updates
22:05 (IST) 28 Sep 2022
മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കിട്ടരമണി പുതിയ അറ്റോര്‍ണി ജനറല്‍

രാജ്യത്തിന്റെ പുതിയ അറ്റോര്‍ണി ജനറലാ(എ ജി)യി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കിട്ടരമണിയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. മുന്നു വര്‍ഷത്തേക്കുള്ള നിയമനം ഒക്‌ടോബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരുമെന്നു നിയമ-നീതിന്യായ മന്ത്രി കിരണ്‍ റിജിജുവിന്റെ ഓഫീസ് ട്വീറ്റില്‍ അറിയിച്ചു. നിലവിലെ എജി കെ കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30-നു അവസാനിക്കുകയാണ്. തൊണ്ണൂറ്റി ഒന്നുകാരനായ മൂന്നാം തവണയാണ് എ ജി പദവിയില്‍ തുടരുന്നത്. പ്രായാധിക്യം മൂലം, നിലവിലെ കാലാവധിയ്ക്കുശേഷം എ ജി പദവിയില്‍ തുടരാന്‍ കഴിയില്ലെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പകരക്കാരനെ കണ്ടെത്തിയത്. വേണുഗോപാല്‍ ചുമതലയേല്‍ക്കുന്നതിനു മുന്‍പ് 2014-17 കാലഘട്ടത്തില്‍ മുകുള്‍ റോത്തഗിയായിരുന്നു എ ജി.

21:54 (IST) 28 Sep 2022
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി സൗരവ് ഗാംഗുലിക്ക് നല്‍കി പ്രകാശനം ചെയ്തു

ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരവ് ഗാംഗുലിക്ക് നല്‍കി പ്രകാശനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താന്‍ സന്ദര്‍ശിച്ചിട്ടുള്ള തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളുടെ മനോഹാരിതയെക്കുറിച്ചും കേരളത്തിന്റെ ഭംഗിയെക്കുറിച്ചും മലയാളികള്‍ക്കും ബംഗാളികള്‍ക്കും പൊതുവായുള്ള ഫുട്‌ബോള്‍ ഭ്രമത്തെക്കുറിച്ചുമൊക്കെ സൗരവ് ഗാംഗുലി സംസാരിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിന് സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ഊര്‍ജ്ജവും കരുത്തും പകരുമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എം ബി രാജേഷ് പറഞ്ഞു.

21:20 (IST) 28 Sep 2022
കരുവന്നൂര്‍ ബാങ്കില്‍ പണം നിഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍

കരുവന്നൂര്‍ ബാങ്കില്‍ പണം നിഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഓക്ടോബര്‍ 15 മുതല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

20:02 (IST) 28 Sep 2022
ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്തസേനാ മേധാവി

റിട്ട. ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്തസേനാ മേധാവി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) ആയി അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

17:57 (IST) 28 Sep 2022
കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

നിരോധിക്കപ്പെട്ട സംഘടനകളിലൊന്നാണ് റീഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിണത്തില്‍ പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്നും എല്ലാ തീവ്രവാദ സരണികളേയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെ പ്രഖ്യാപിത നിലപാടാണെന്നുമാണ് അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം.

16:26 (IST) 28 Sep 2022
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

15:35 (IST) 28 Sep 2022
ആര്‍എസ്എസ് പോലുള്ള സംഘടനകളെയും നിരോധിക്കണം: ലാലു പ്രസാദ് യാദവ്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ ആര്‍എസ്എസ് പോലുള്ള സംഘടനകളെയും നിരോധിക്കണമെന്ന് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ''പിഎഫ്‌ഐ നിരീക്ഷണ വിധേയമാക്കുകയാണ്, പിഎഫ്‌ഐ പോലുള്ള എല്ലാ സംഘടനകളെയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളെയും നിരോധിക്കണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.

14:59 (IST) 28 Sep 2022
പിഎഫ്ഐ പിരിച്ചു വിട്ടതായി അബ്ദുള്‍ സത്താര്‍

നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുള്‍ സത്താർ. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുള്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അബ്ദുള്‍ സത്താറിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

13:35 (IST) 28 Sep 2022
ഡൽഹി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലുകളില്‍ ഇനി മദ്യവില്പനശാലകളും

ഡൽഹി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലുകളുടെ പരിസരത്ത് മദ്യവില്പനശാലകൾ തുറന്നേക്കും. ടെർമിനലുകളിൽ കടകൾ തുറക്കാൻ അനുമതി തേടി ടൂറിസം വകുപ്പും സിവിൽ സപ്ലൈസ് കോർപ്പറേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ (എഎഐ) സമീപിച്ചു.

12:54 (IST) 28 Sep 2022
നടിമാര്‍ക്കെതിരായ ലൈഗികാതിക്രമം: അന്വേഷണ സംഘം മാളിലെത്തി തെളിവെടുപ്പ് നടത്തി

സ്വകാര്യ മാളില്‍ വച്ച് യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇന്നു തന്നെ നടിമാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

12:40 (IST) 28 Sep 2022
സില്‍വര്‍ ലൈന്‍ സര്‍വെ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ ചാണ്ടി

സില്‍വര്‍ ലൈന്‍ സര്‍വെ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വെ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

11:42 (IST) 28 Sep 2022
നടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ വനിത കമ്മിഷന്‍ ഇടപെടല്‍

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ സിനിമാ നടികളെ ക്രൂരമായ വിധത്തില്‍ അതിക്രമിച്ചു എന്നുള്ള വാര്‍ത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീര്‍ത്തും അപലപനീയമാണെന്നും സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ട്. ഇന്നലെ ഉണ്ടായിട്ടുള്ള സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരേ കര്‍ശനമായിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെടുന്നു.

11:23 (IST) 28 Sep 2022
നിരോധനം കൊണ്ട് പിഎഫ്ഐയെ നിയന്ത്രിക്കാനാവില്ലെന്ന് സതീശന്‍

നിരോധനം കൊണ്ട് മാത്രം പിഎഫ്ഐ പോലുള്ള സംഘടനകളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സതീശൻ. വെറുപ്പും വിദ്വേഷവും പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജന്‍ഡയാണ് ആർഎസ്എസിനുമുള്ളത്. ഇതുമായി കോൺഗ്രസ് സമരസപ്പെടില്ലെന്നും സതീശന്‍ വ്യക്തമാക്കി.

09:48 (IST) 28 Sep 2022
കോഴിക്കോട് നടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം

സ്വകാര്യ മാളില്‍ വച്ച് യുവനടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തല്‍. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളിലെത്തിയതായിരുന്നു നടിയും മറ്റ് താരങ്ങളും. ആള്‍ക്കുട്ടത്തിനിടയില്‍ നിന്നായിരുന്നു അതിക്രമമുണ്ടായത്.

തന്റെ ഒപ്പമുണ്ടായിരുന്ന നടിക്കെതിരെയും സമാന രീതിയില്‍ അതിക്രമം നടന്നതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സഹപ്രവര്‍ത്തക പ്രതികരിച്ചതായും നടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിപ്പാണ് അനുഭവപ്പെട്ടതെന്നും നടി പറയുന്നു.

09:09 (IST) 28 Sep 2022
ആര്‍എസ്എസിനേയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല എംഎല്‍എ. എല്ലാ വര്‍ഗീയതയേയും എതിര്‍ക്കണമെന്ന് പറഞ്ഞ ചെന്നിത്തല ആര്‍എസ്എസിനേയും നിരോധിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. പിഎഫ്ഐക്കെതിരായ നടപടിയെ എംകെ മുനീര്‍ എംഎല്‍എയും സ്വാഗതം ചെയ്തിരുന്നു.

Web Title: Top news live updates 28 september