scorecardresearch
Latest News

Top News Highlights: എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; തിങ്കളാഴ്ച പരിഗണിക്കും

അടുത്തിടെയാണ് എല്‍ദോസിന് ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

Top News Highlights: എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; തിങ്കളാഴ്ച പരിഗണിക്കും

Top News Highlights: യുവതിയെ ആക്രമിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെയാണു തിരുവനന്തപുരം സെഷൻസ് കോടതി എൽദോസിനു മുൻകൂർ ജാമ്യം അനുവദിച്ചത്.

കേസ് ഇന്നു ബെഞ്ചിൽ എത്താത്തതിനെത്തുടർന്നാണു തിങ്കളാഴ്ചത്തേക്കു മാറ്റിയത്. കേസില്‍ മൂന്ന് അഭിഭാഷകരേയും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനേയും പ്രതി ചേര്‍ത്തു. അഭിഭാഷകരുടെ ഓഫീസില്‍വെച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് കേസ്.

കറന്‍സിയില്‍ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രം, പ്രധാനമന്ത്രിക്ക് കത്തയച്ച് കേജ്‌രിവാള്‍

രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനായി ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നും കേജ്രിവാള്‍ വാദിക്കുന്നു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു എന്നാണ് കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേജ്രിവാളിന്റെ നീക്കമാണെന്നാണ് ഉയരുന്ന രാഷ്ട്രീയ ആരോപണം.

Live Updates
21:17 (IST) 28 Oct 2022
അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു; വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്ന് ഹര്‍ജി

അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്നും വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് യുവാവ്

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. യെസ്മ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയാണ് യുവാവിന്റെ ഹര്‍ജി. സംവിധായികയ്ക്കും വെബ്‌സീരിസ് കമ്പനിക്കെതിരേയുമാണ് യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

19:55 (IST) 28 Oct 2022
പക്ഷിപ്പനി: ആലപ്പുഴ ജില്ലയില്‍ കള്ളിംഗ് പൂര്‍ത്തിയായി

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആദ്യ ദിവസം 15,694 താറാവുകളെയാണ് കൊന്നൊടുക്കിയത്. ഇന്നലെ (വെള്ളിയാഴ്ച) പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 16 വീടുകളിലായുള്ള 173 താറാവുകളെയും 70 കോഴികളെയും കൊന്ന് നശിപ്പിച്ചു. 33 മുട്ടകളും നശിപ്പിച്ചു. മൂന്ന് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്. ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.

18:46 (IST) 28 Oct 2022
ആദിവാസി യുവാവിന് മര്‍ദ്ദനം: ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലംമാറ്റി

ഇടുക്കി ജില്ലയില്‍ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിനെ സ്ഥലംമാറ്റാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ ആരോപണ വിധേയനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അന്വേഷണ റിപോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

18:03 (IST) 28 Oct 2022
നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രേഖാ ചിത്രം തയ്യാറാക്കും.അതേസമയം, പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നല്‍കിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. സംഭവം നടന്ന ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി പ്രതികരിച്ചിരുന്നു.

17:03 (IST) 28 Oct 2022
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിന്റെ വിചാരണ തടയണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിന്റെ വിചാരണ തടയണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും പിന്‍വലിക്കാനാവില്ലെന്നുമായിരുന്നു കോടതി നിലപാട്. READMORE

15:51 (IST) 28 Oct 2022
എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

യുവതിയെ പീഡിപ്പിച്ചകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരക്കണമെന്ന ഉപാധിയോടെയാണ് തിരുവനന്തപുരം സെക്ഷന്‍സ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. വധശ്രമം, മര്‍ദനം അടക്കമുള്ള കേസുകളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് ഇന്ന് ബെഞ്ചില്‍ എത്താത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ മൂന്ന് അഭിഭാഷകരേയും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനേയും പ്രതി ചേര്‍ത്തു. അഭിഭാഷകരുടെ ഓഫീസില്‍വെച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് കേസ്.

14:36 (IST) 28 Oct 2022
എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചു. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

14:28 (IST) 28 Oct 2022
തുലാവര്‍ഷം നാളെ എത്തുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

തെക്കു കിഴക്കേ ഇന്ത്യയില്‍ നാളെ (ഒക്ടോബര്‍ 29) തുലാവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍, ചൊവ്വ (ഒക്ടോബര്‍ 30, 31, 1) ദിവസങ്ങളില്‍ വ്യാപക മഴ പെയ്തോക്കും.

ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എങ്കിലും നേരിയ തോതില്‍ മഴ പെയ്തേക്കുമെന്നും പ്രവചനമുണ്ട്.

13:24 (IST) 28 Oct 2022
‘മോദി ദേശസ്നേഹി, മേക്ക് ഇന്‍ ഇന്ത്യ ശ്രദ്ധേയം’; പുകഴ്ത്തി പുടിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോദിയൊരു തികച്ച രാജ്യസ്നേഹിയാണെന്ന് പുടിന്‍ പറഞ്ഞു. മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ഒരുപാട് വളര്‍ച്ച കൈവരിച്ചെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മോസ്കോയിലെ വാല്‍ദായി ഡിസ്കഷന്‍ ക്ലബ്ബിന്‍ 19-ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

12:45 (IST) 28 Oct 2022
വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

11:45 (IST) 28 Oct 2022
കറന്‍സിയില്‍ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രം, പ്രധാനമന്ത്രിക്ക് കത്തയച്ച് കേജ്രിവാള്‍

രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനായി ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നും കേജ്രിവാള്‍ വാദിക്കുന്നു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു എന്നാണ് കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേജ്രിവാളിന്റെ നീക്കമാണെന്നാണ് ഉയരുന്ന രാഷ്ട്രീയ ആരോപണം.

Web Title: Top news live updates 28 october 2022

Best of Express