/indian-express-malayalam/media/media_files/uploads/2022/07/Idukki-Medical-College-1.jpg)
Photo: GMCI.in
Top News Highlights: തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കര്‍ണടകയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് പിടിയിലായത്. കേരള അതിർത്തിയായ ബെല്ലാരയില്‍ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഇതുവരെ 15 പേരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണു പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കേരള രജിസ്‌ട്രേഷന്‍ നമ്പറുള്ള മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്നു പേരാണു കൊലപാതകം നടത്തിയതെന്നാണ് ആരോപണം
സില്‍വര്‍ ലൈനില്‍ അനിശ്ചിതത്വം തുടരുന്നു; വിജ്ഞാപനം പുതുക്കാന്‍ സര്‍ക്കാര്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി അവസാനിച്ച ഒന്‍പത് ജില്ലകളില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒന്‍പത് ജില്ലകളിലെ കാലാവധിയാണ് ഇതിനോടകം പൂര്‍ത്തിയായത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനുള്ളില്‍ പരമാവധി നടപടികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
- 21:54 (IST) 28 Jul 2022കുമളിയിൽ മൂന്നിടത് ഉരുൾപൊട്ടൽ; ആളപായമില്ല
കനത്ത മഴയെത്തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ഏക്കറുകണക്കിന് കൃഷി നാശം സംഭവിക്കുകയും ചെയ്തു. ആളപായമുണ്ടായിട്ടില്ല എന്നാണ് വിവരം.
- 21:23 (IST) 28 Jul 2022റെയിൽവേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പരാതിയുമായി സംസ്ഥാനമന്ത്രിമാർ
സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിഷേധിച്ചിച്ചെന്ന പരാതിയുമായി സംസ്ഥാന മന്ത്രിമാർ. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്.
കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസന കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ഡൽഹിയിൽ എത്തിയത്. ഇന്നായിരുന്നു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച പറഞ്ഞിരുന്നത് എന്നാൽ റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നുവെന്ന് മന്ത്രിമാർ പറഞ്ഞു.
- 21:23 (IST) 28 Jul 2022റെയിൽവേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പരാതിയുമായി സംസ്ഥാനമന്ത്രിമാർ
സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിഷേധിച്ചിച്ചെന്ന പരാതിയുമായി സംസ്ഥാന മന്ത്രിമാർ. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്.
കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസന കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ഡൽഹിയിൽ എത്തിയത്. ഇന്നായിരുന്നു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച പറഞ്ഞിരുന്നത് എന്നാൽ റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നുവെന്ന് മന്ത്രിമാർ പറഞ്ഞു.
- 20:18 (IST) 28 Jul 2022വേണ്ടിവന്നാല്‍ യോഗി മാതൃക കര്‍ണാടകയിലുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
അക്രമികള്‍ക്കെതിരെ ആവശ്യമെങ്കില്‍ യോഗി മാതൃകയില്‍ നടപടിയെടുക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. യുവമമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണു ബൊമ്മെയുടെ പ്രതികരണം.
- 20:14 (IST) 28 Jul 2022മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.
- 19:32 (IST) 28 Jul 2022പാർഥ ചാറ്റർജിയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കി
അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കിയതായി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അച്ചടക്ക സമിതി യോഗം ചേർന്നാണ് തീരുമാനം.
- 18:25 (IST) 28 Jul 2022ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം
ഇടുക്കി മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
- 17:24 (IST) 28 Jul 2022പാർഥ ചാറ്റർജിയെ പുറത്താക്കി
അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് നീക്കി . വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സുഹുത്ത് അർപ്പിത മുഖർജിയെയും കഴിഞ്ഞ ആഴ്ച ഇ ഡി അറസ്റ്റ് ചെയ്തിരുന്നു
- 17:23 (IST) 28 Jul 2022കോളേജ് വിനോദയാത്രകളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്
കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
- 16:18 (IST) 28 Jul 2022പാർഥ ചാറ്റർജിയെ പുറത്താക്കി
അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് നീക്കി . വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സുഹുത്ത് അർപ്പിത മുഖർജിയെയും കഴിഞ്ഞ ആഴ്ച ഇ ഡി അറസ്റ്റ് ചെയ്തിരുന്നു
- 15:25 (IST) 28 Jul 2022മന്ത്രി റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി; നീക്കം എൽ ഡി എഫ് നയം മറികടന്ന്
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കൂട്ടി. സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫിലെ അഞ്ച് പേരെ കൂടി ഉൾപ്പെടുത്തിയതോടെ ആകെ സ്റ്റാഫുകളുടെ എണ്ണം 29 ആയി. മന്ത്രിമാർക്ക് 25 പേഴ്സണൽ സ്റ്റാഫുകൾ പാടുള്ളു എന്ന എൽഡിഎഫ് നയം മറികടന്നാണ് നീക്കം. പേഴ്സണൽ സ്റ്റാഫ് അംഗങ്ങക്ക് പെൻഷൻ ഉറപ്പാക്കാനാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
- 13:53 (IST) 28 Jul 2022യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കര്‍ണടകയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് പിടിയിലായത്. കേരള അതിർത്തിയായ ബെല്ലാരിയില്‍ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.
- 12:46 (IST) 28 Jul 2022കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മരണപ്പെട്ട ഫിലോമിനയ്ക്ക് ആവശ്യമായ പണം നല്‍കിയിരുന്നെന്ന് മന്ത്രി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കിയിരുന്നെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇന്നലെ മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ഭര്‍ത്താവ് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മരണം ദാരുണമാണ്, പക്ഷെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
- 11:36 (IST) 28 Jul 2022ബലിതര്‍പ്പണം: ആലുവ മണപ്പുറത്ത് നിന്നുള്ള ചിത്രങ്ങള്‍
- 11:06 (IST) 28 Jul 2022പെണ്‍കുട്ടികളെ മതിയായ രേഖകളില്ലാതെ കേളത്തിലെത്തിച്ച വൈദികന്‍ അറസ്റ്റില്‍
മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂരത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ജേക്കബ് വർഗീസാണ് പിടിയിലായത്. ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
- 10:01 (IST) 28 Jul 2022ഇരുനില വീട് ഇടിഞ്ഞ് പതിമൂന്നുകാരന്‍ മരിച്ചു
പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് പതിമൂന്നുവയസുകാരന്‍ മരിച്ചു. കുട്ടിയുടെ മുത്തച്ഛന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. വീട് ഇടിഞ്ഞ് വീഴാനിടയായ കാരണം വ്യക്തമല്ല.
- 09:50 (IST) 28 Jul 2022സില്‍വര്‍ ലൈനില്‍ അനിശ്ചിതത്വം തുടരുന്നു; വിജ്ഞാപനം പുതുക്കാന്‍ സര്‍ക്കാര്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി അവസാനിച്ച ഒന്‍പത് ജില്ലകളില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.