Top News Live Updates: വിഴിഞ്ഞം സമരം നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ലത്തീന്‍ അതിരൂപത. സമരം സെപ്തംബര്‍ നാലാം തീയതി വരെ തുടരുമെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തീരത്ത് ജീവിക്കാനും മത്സ്യബന്ധനത്തിനും ഉള്ള അവകാശം ഭരണഘടനാപരം ആണെന്നും സര്‍ക്കുലറില്‍ പറയുന്നു.
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കാനും വിഭജിക്കാനും നീക്കം ഉണ്ട്, ഈ പ്രലോഭനങ്ങളിൽ വീഴാതെ ഒറ്റക്കെട്ടായി മുന്നേറണം. അവകാശപ്പെട്ട കാര്യങ്ങൾക്കായി നിയമ പരിരക്ഷ തേടും, സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാരിന്റെ സമീപനത്തിനും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്.
എറണാകുളത്ത് വീണ്ടും കൊലപാതകം
താമസിക്കുന്ന ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് സ്വദേശിയായ അജയ് ആണ് മരിച്ചത്. പ്രതിയായ സുരേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ വ്യക്തമായ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം. 19.5 ഓവറില്‍ 147 റണ്‍സില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ടായി. 42 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം. ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി ആധാര്‍ നമ്പറും വോട്ടര്‍ ഐഡി നമ്പറുമാണ് ആവശ്യം.
കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തിലെ വെള്ളറ കോളനിയില്‍ ഉരുള്‍പൊട്ടല്‍.നെടുംപൊയില്‍ – മാനന്തവാടി റോഡിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. കാഞ്ഞിരപ്പുഴയില്‍ വെള്ളം ശക്തിയായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. സ്ഥാനാര്‍ഥി പട്ടിക ഒക്ടോബര്‍ ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം. 19-നാണ് വോട്ടെണ്ണല്‍.
വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) അറസ്റ്റിലായത്. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയുമായി പെണ്‍കുട്ടിയെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഉത്തർപ്രദേശിലെ നോയിഡയിലെ ഇരട്ട ടവർ സ്‌ഫോടനത്തിലൂടെ തകർത്തു നീക്കി. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്‌ലാറ്റുകളാണ് തകര്‍ത്തു നീക്കിയത്. സൂപ്പര്‍ടെക് ലിമിറ്റഡിന്റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്റ്റിന്റെ ഭാഗമായ സെയാന്‍ (29 നിലകള്‍), അപെക്‌സ് (32 നിലകള്‍) എന്നീ ഫ്‌ലാറ്റുകളുടെ നിര്‍മ്മാണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. വ്യാഴാഴ്ച വരെ കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നേതൃത്വം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സമിതി ഒറ്റക്കെട്ടയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇപി വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കോടിയേരി പാര്‍ട്ടിയെ അറിയച്ചതായാണ് വിവരം. കോടിയേരി സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. എന്നിരുന്നാലും എല്ലാ ജില്ലകളിലും നേരിയ മഴയുണ്ടായേക്കുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ നടന്ന ആക്രമണത്തിന്റെ ആനാവൂരിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കിടപ്പു മുറിയ്ക്ക് സമീപമുള്ള ജനല്‍ ചില്ലുകളാണ് തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടക്കുന്ന സമയത്ത് ആനൂവൂര്‍ വീട്ടിലില്ലായിരുന്നു.
ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരയും ആക്രമണം ഉണ്ടായിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെയാണ് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരയും ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും സിപിഎം പറയുന്നു.
താമസിക്കുന്ന ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് സ്വദേശിയായ അജയ് ആണ് മരിച്ചത്. പ്രതിയായ സുരേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ വ്യക്തമായ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
വിഴിഞ്ഞം സമരം നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ലത്തീന്‍ അതിരൂപത. സമരം സെപ്തംബര്‍ നാലാം തീയതി വരെ തുടരുമെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തീരത്ത് ജീവിക്കാനും മത്സ്യബന്ധനത്തിനും ഉള്ള അവകാശം ഭരണഘടനാപരം ആണെന്നും സര്‍ക്കുലറില്‍ പറയുന്നു.
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കാനും വിഭജിക്കാനും നീക്കം ഉണ്ട്, ഈ പ്രലോഭനങ്ങളിൽ വീഴാതെ ഒറ്റക്കെട്ടായി മുന്നേറണം. അവകാശപ്പെട്ട കാര്യങ്ങൾക്കായി നിയമ പരിരക്ഷ തേടും, സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാരിന്റെ സമീപനത്തിനും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്.