/indian-express-malayalam/media/media_files/uploads/2022/08/Attack-aganist-child.jpg)
Top News Highlights: സ്‌കൂള്‍ കാന്റീനില്‍ നിന്ന് മിഠായിയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്ക് മര്‍ദനം. കോക്കല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കാന്റീന്‍ ജീവനക്കാരനും പിടിഎ അംഗവുമായ സജിക്കെതിരെയാണ് പരാതി.സംഭവത്തില്‍ സജിക്കെതിരെ കേസ് എടുത്തതായി ബാലുശേരി പൊലീസ് അറിയിച്ചു.
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി
സംസ്ഥാനത്ത് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്താണിത്. സെപ്തംബർ 30-ന് വൈകുന്നേരം ഏഴിന് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്‌കോ അറിയിച്ചു.
ഹര്‍ത്താല്‍ അക്രമം: കോട്ടയത്ത് എസ് ഡി പി ഐ, പി എഫ് ഐ പ്രവര്‍ത്തകര്‍ പിടിയില്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ കോട്ടയത്ത് നാല് പേര്‍ കസ്റ്റഡിയില്‍. കോട്ടമുറിയില്‍ ബേക്കറിക്കു നേരെ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയിലായി. മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പിഎഫ്ഐ-എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് വിവരം.തെള്ളകത്ത് കെഎസ്ആര്‍ടിസി ബസിന്റെ ജില്ല് തകര്‍ത്ത കേസിലും രണ്ടു പേര്‍ പിടിയിലായി. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പിഎഫ്ഐ പ്രവര്‍ത്തകരാണ്. ഏറ്റുമാനൂര്‍ പൊലീസാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തത്.
- 21:53 (IST) 27 Sep 2022ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: 221 പേര്‍ കൂടി അറസ്റ്റിലായി
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം -തിരുവനന്തപുരം സിറ്റി - 52, തിരുവനന്തപുരം റൂറല്‍ - 152, കൊല്ലം സിറ്റി - 191, കൊല്ലം റൂറല്‍ - 109, പത്തനംതിട്ട - 137, ആലപ്പുഴ - 73, കോട്ടയം - 387, ഇടുക്കി - 30, എറണാകുളം സിറ്റി - 65, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 12, തൃശൂര്‍ റൂറല്‍ - 21, പാലക്കാട് - 77, മലപ്പുറം - 165, കോഴിക്കോട് സിറ്റി - 37, കോഴിക്കോട് റൂറല്‍ - 23, വയനാട് - 114, കണ്ണൂര്‍ സിറ്റി - 52, കണ്ണൂര്‍ റൂറല്‍ - 12, കാസര്‍ഗോഡ് - 53 എന്നിങ്ങനെയാണ്.
- 20:56 (IST) 27 Sep 2022നോട്ട് നിരോധനത്തിനെതിരായ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ചോദ്യം ചെയ്ത് 2016ല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു വാദം കേള്‍ക്കുക. ജസ്റ്റിസുമാരായ വി രാമസുബ്രഹ്‌മണ്യന്‍, ബി ആര്‍ ഗവായ്, അബ്ദുള്‍ നസീര്‍, എ എസ് ബൊപ്പണ്ണ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിനു മുമ്പാകെയുള്ള ആദ്യ ഇനമായാണു ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
- 20:15 (IST) 27 Sep 2022യഥാര്‍ഥ ശിവസേനയെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി
യഥാര്‍ത്ഥ ശിവസേന ആരാണെന്ന് പ്രഖ്യാപിക്കാനും പാര്‍ട്ടി ചിഹ്നം അനുവദിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന്റെ അപേക്ഷക്കെതിരെയാണ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
- 19:01 (IST) 27 Sep 2022മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനം
സ്‌കൂള്‍ കാന്റീനില്‍ നിന്ന് മിഠായിയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്ക് മര്‍ദനം. കോക്കല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കാന്റീന്‍ ജീവനക്കാരനും പിടിഎ അംഗവുമായ സജിക്കെതിരെയാണ് പരാതി. സംഭവത്തില്‍ സജിക്കെതിരെ കേസ് എടുത്തതായി ബാലുശേരി പൊലീസ് അറിയിച്ചു.
- 18:02 (IST) 27 Sep 2022ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന.മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച സാഹചര്യത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
- 17:59 (IST) 27 Sep 2022ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന.മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച സാഹചര്യത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
- 17:00 (IST) 27 Sep 2022കെഎസ്ആര്‍ടിസി ഡിപ്പോയിലെ മര്‍ദനം: ഒരു ജീവനക്കാരന് കൂടി സസ്പെന്‍ക്ഷന്‍
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു ജീവനക്കാരനെ കൂടി കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു.കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
- 16:17 (IST) 27 Sep 2022കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂര്‍ 30 ന് പത്രിക സമര്‍പ്പിക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരുവനന്തപുരം എം.പി ശശി തരൂര്‍ സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ശശി തരൂരിന്റെ പ്രതിനിധി ഇക്കാര്യം അറിയിച്ചതായി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി അറിയിച്ചു.
- 15:16 (IST) 27 Sep 2022പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി പറയുന്നത്.
- 15:03 (IST) 27 Sep 2022സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തമെന്തിന്? കാനത്തിനെതിര തുറന്നടിച്ച് ദിവാകരന്‍; സി പി ഐയില്‍ പോര്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. “സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണ്. ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം രാജേന്ദ്രന്‍ എന്നേക്കാള്‍ ജൂനിയറാണ്. പ്രായപരിധി നിര്‍ദേശം അംഗീകരിക്കില്ല, എന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതണ്ട,” ദിവാകരന്‍ വ്യക്തമാക്കി.
സിപിഐ സംസ്ഥാന സമ്മേളനം ഈ മാസം 30 ന് ആരംഭിക്കാനിരിക്കെയാണ് ദിവാകരന്‍ തുറന്ന് പോരിന് തുടക്കമിട്ടത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദിവാകരന്‍ കാനത്തിനെതിരെ തുറന്നടിച്ചത്. എന്നാല്‍ ചാനലിലൂടെ ഇതിനൊക്കെ മറുപടി പറയാനില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
- 14:02 (IST) 27 Sep 2022ബിവറേജസ് ഔട്ട്ലറ്റുകള്‍ക്ക് അവധി
ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്താണിത്. സെപ്തംബർ 30-ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്ലെറ്റുകൾ അടക്കുമെന്നും ബെവ്‌കോ അറിയിച്ചു.
- 13:42 (IST) 27 Sep 2022ദാദ സാഹേബ് ഫാല്‍കെ പുരസ്കാരം ആശ പരേഖിന്
2020 ലെ ദാദ സാഹേബ് ഫാല്‍കെ പുരസ്കാരം നടിയും സംവിധായികയുമായ ആശ പരേഖിന്. ആറുപതുകളിലും ഏഴുപതുകളിലും ഹിന്ദി സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആശ. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
- 13:01 (IST) 27 Sep 2022സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തമെന്തിന്? കാനത്തിനെതിര തുറന്നടിച്ച് ദിവാകരന്‍; സി പി ഐയില്‍ പോര്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. “സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണ്. ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം രാജേന്ദ്രന്‍ എന്നേക്കാള്‍ ജൂനിയറാണ്. പ്രായപരിധി നിര്‍ദേശം അംഗീകരിക്കില്ല, എന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതണ്ട,” ദിവാകരന്‍ വ്യക്തമാക്കി.
സിപിഐ സംസ്ഥാന സമ്മേളനം ഈ മാസം 30 ന് ആരംഭിക്കാനിരിക്കെയാണ് ദിവാകരന്‍ തുറന്ന് പോരിന് തുടക്കമിട്ടത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദിവാകരന്‍ കാനത്തിനെതിരെ തുറന്നടിച്ചത്. എന്നാല്‍ ചാനലിലൂടെ ഇതിനൊക്കെ മറുപടി പറയാനില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
- 12:28 (IST) 27 Sep 2022ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും; സാമ്പിളുകൾ ശേഖരിച്ച് പൊലീസ്
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി നടന്റെ ശരീര സാംപിളുകൾ പൊലീസ് ശേഖരിച്ചു. നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത് ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണ് പരിശോധന.
- 11:32 (IST) 27 Sep 2022പിഎഫ്ഐ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്; രാജ്യവ്യാപകമായി അന്‍പതിലധികം പേര്‍ കസ്റ്റഡിയില്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പിഎഫ്ഐ) നടപടി തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). സംസ്ഥാന പൊലീസുകളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പിഎഫ്ഐയുടേയും എസ് ഡി പി ഐയുടേയും 25 നേതാക്കന്മരെ കരുതല്‍ തടങ്കലിലാക്കിയതായാണ് വിവരം.
മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി മുപ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.
- 10:55 (IST) 27 Sep 2022അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീം കോടതിയില്‍
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് സംസ്ഥാനം ആവശ്യപ്പെട്ടു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
- 10:08 (IST) 27 Sep 2022ചരിത്രം കുറിക്കാന്‍ സുപ്രീം കോടതി; നടപടിക്രമങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യും
സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നടപടികളുടെ തത്സമയ സംപ്രേക്ഷണം ഇന്നു മുതല്‍. സുപ്രീം കോടതിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായ webcast.gov.in/scindia വഴി ലൈവ് സ്ട്രീമിങ് ലഭ്യമാകും.
ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ലൈവ് സ്ട്രീമിങ് വിജയകരമായിരുന്നു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
- 09:16 (IST) 27 Sep 2022കോട്ടയത്ത് എസ് ഡി പി ഐ, പി എഫ് ഐ പ്രവര്‍ത്തകര്‍ പിടിയില്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ കോട്ടയത്ത് നാല് പേര്‍ കസ്റ്റഡിയില്‍. കോട്ടമുറിയില്‍ ബേക്കറിക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ പിടിയിലായി. മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പിഎഫ്ഐ-എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് വിവരം.
തെള്ളകത്ത് കെഎസ്ആര്‍ടിസി ബസിന്റെ ജില്ല് തകര്‍ത്ത കേസിലും രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പിഎഫ്ഐ പ്രവര്‍ത്തകരാണ്. ഏറ്റുമാനൂര്‍ പൊലീസാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.