/indian-express-malayalam/media/media_files/uploads/2022/10/eldhose-kunnappilly.jpg)
Top News Highlights: ബലാത്സംഗ കേസിലെ പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ യുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
പീഡന പരാതി നല്‍കിയ യുവതിയെ വക്കീല്‍ ഓഫിസില്‍വച്ച് മര്‍ദിച്ചെന്നാണ് കേസ്. എംഎല്‍എയുടെ ഹര്‍ജിയില്‍ നാളെ അന്തിമവാദം കേള്‍ക്കും. ഇന്നലെ എംഎല്‍എ മുനകൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ ശാരീരികമായി ഉപദ്രവിച്ചെന്നു കാണിച്ച് യുവതി പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച തനിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസ് കേസെടുക്കുമെന്ന ഭയം കൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതെന്നാണ് എം എല്‍ എയുടെ വാദം. കോടതിനിര്‍ദേശപ്രകാരം അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും പരാതിക്കാരിയെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ അറസ്റ്റുചെയ്യാനുള്ള നീക്കം ശക്തമാണെന്നും എംഎല്‍എ ഹര്‍ജിയില്‍ പറഞ്ഞു.
കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു, പ്രതി കസ്റ്റഡിയില്‍
കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ മുകേഷിന്റെ സുഹൃത്തും അയല്‍ക്കാരനുമായ പ്രൈം അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രൈം അലക്സ് എയര്‍ഗണ്‍ ഉപയോഗിച്ചാണ് മുകേഷിനെ വെടിവച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.
- 20:57 (IST) 27 Oct 2022ട്വന്റി 20 ലോകകപ്പിലെ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ
ട്വന്റി 20 ലോകകപ്പിലെ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംങിനിറങ്ങിയ സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 38 പന്തില്‍ 44 റണ്‍സ് നേടിയ ഷാന്‍ മസൂദാണ് പാക് നിരയിലെ മികച്ച സ്‌കോറര്‍. READ MORE
- 19:35 (IST) 27 Oct 2022പക്ഷിപ്പനി: താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊന്നു നശിപ്പിക്കുന്ന നടപടികള്‍ തുടങ്ങി
/indian-express-malayalam/media/media_files/uploads/2022/10/3-2.jpg)
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തില്‍ താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊന്നു നശിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. രോഗം വ്യാപിക്കാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണവും പ്രതിരോധ നടപടികളും ആരംഭിച്ചു.
ഹരിപ്പാട് വഴുതാനം പാടശേഖരത്തെ രണ്ട് കര്‍ഷകരുടെ 20000 താറാവുകളെയും ഒരുകിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെയുമാണ് കൊല്ലുന്നത്.
- 19:04 (IST) 27 Oct 2022ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഇടപെടലിനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അവയെയാകെ സ്തംഭിപ്പിക്കാനുള്ള നീക്കം ചാന്‍സലറുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നു പ്രമേയത്തില്‍ പറയുന്നു. ഒന്‍പ് സര്‍വകലാശാല വി സി മാരോട് ചാന്‍സലര്‍ രാജി ആവശ്യപ്പെട്ട സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടി തികച്ചും അനുചിതമാണ്. സര്‍വകലാശാല സംബന്ധമായ 26 ഭേദഗതികള്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ലിസ്റ്റ് ഒന്നും അംഗീകരിക്കാതെ ചാന്‍സലര്‍ പിടിച്ചുവച്ചിരിക്കുന്നത് സര്‍വകലാശാലയില്‍ ഭരണ നിര്‍വഹണത്തിന് തടസം സൃഷിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെയാകെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന, സര്‍വകലാശാലയെ പ്രതിസന്ധിയിലാക്കുന്ന ചാന്‍സലറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എന്‍ സുകന്യ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.
- 18:59 (IST) 27 Oct 2022കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
- 18:37 (IST) 27 Oct 2022യോഗി ആദിത്യനാഥിനെതിരായ വിദ്വേഷപ്രസംഗ കേസിൽ അസംഖാന് മൂന്നു വർഷം തടവ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിനാഥിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ സമാജ്‌വാദി പാര്‍ട്ടി (എസ് പി) മുതിര്‍ന്ന നേതാവ് അസംഖാനു മൂന്നു വര്‍ഷം തടവ്. ഉത്തര്‍പ്രദേശിലെ രാംപുര്‍ കോടതിയാണ് അസംഖാൻ ഉള്‍പ്പെടെ മൂന്നു പേരെ ശിക്ഷിച്ചത്. മൂന്നു പേരും രണ്ടായിരം രൂപ പിഴ കൂടി ഒടുക്കണം. യോഗി ആദിത്യനാഥിനുനേരെ 2019 ല്‍ നടത്തിയ പരാമര്‍ശങ്ങളുടെ അസം ഖാനെതിരെ യു പി പൊലീസ് കേസെടുത്തത്. കേസില്‍ അസംഖാനു നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
യു പി മുന്‍ മന്ത്രി കൂടിയായ അസംഖാനെതിരെ നിലവില്‍ തൊണ്ണൂറോളം കേസുകളുണ്ട്. അഴിമതിയും മോഷണവും ഉള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
- 17:44 (IST) 27 Oct 2022കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നത് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനുള്ള കാരണമല്ല: സുപ്രീം കോടതി
ക്രിമിനല്‍ കേസുകളില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന പേരില്‍ ഹൈക്കോടതികള്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന കീഴ്‌വഴക്കത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. 2012ലെ പോക്‌സോ കേസില്‍ വയനാട് സ്വദേശിയായ പ്രതിക്കു അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ നിരീക്ഷണം.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കേസ് പ്രോസിക്യൂഷന്‍ ഉണ്ടാക്കിയില്ലെങ്കില്‍ അതു തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള നല്ല കാരണമായിരിക്കുമെന്ന കാര്യമായ തെറ്റിദ്ധാരണയുണ്ടെന്നു ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.READMORE

- 16:08 (IST) 27 Oct 2022ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സ് വിജയം
T20 World Cup 2022, India vs Netherlands Cricket Score Updates: ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് പിന്‍തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് എടുത്തത്. ഇന്ത്യക്കായി ഭുവനേഷ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ രോഹിത് ശര്‍മ (53), വിരാട് കോഹ്ലി (62), സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ 179 റണ്‍സെടുത്തത്. READMORE

- 15:31 (IST) 27 Oct 2022പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് കോടതി
ബലാത്സംഗ കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം എല്‍ എ യുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. പീഡന പരാതി നല്‍കിയ യുവതിയെ വക്കീല്‍ ഓഫിസില്‍വച്ച് മര്‍ദിച്ചെന്നാണ് കേസ്. എംഎല്‍എയുടെ ഹര്‍ജിയില്‍ നാളെ അന്തിമവാദം കേള്‍ക്കും. ഇന്നലെ എംഎല്‍എ മുനകൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാണിച്ച് യുവതി പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
- 14:26 (IST) 27 Oct 2022ട്വന്റി 20 ലോകകപ്പ്: നിറഞ്ഞാടി കോഹ്ലി, രോഹിത്, സൂര്യ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍
ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. രോഹിത് ശര്‍മ (53), വിരാട് കോഹ്ലി (62), സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രോഹിതും കെ എല്‍ രാഹുലുമാണ് (9) പുറത്തായ ബാറ്റര്‍മാര്‍.
- 13:16 (IST) 27 Oct 2022ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രം; തുല്യവേതനം നടപ്പിലാക്കി ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). പുരുഷ-വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് തുല്യവേതനം നടപ്പിലാക്കി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
- 12:19 (IST) 27 Oct 2022കണ്ണൂരിലെ കോണ്‍ഗ്രസിന്റെ യുവമുഖം; സതീശന്‍ പാച്ചേനി അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 19-ാം തീയതിയാണ് സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. 54 വയസായിരുന്നു.
- 11:34 (IST) 27 Oct 2022ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ദോഹയില്‍ തടവില്‍
ഖത്തർ എമീരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന കമ്പനിയുമായി ചേർന്ന് ഖത്തറിൽ ജോലി ചെയ്യുന്ന എട്ട് മുൻ ഇന്ത്യൻ നേവി ഓഫീസർമാർ കസ്റ്റഡിയില്‍.
സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
- 10:23 (IST) 27 Oct 2022കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു, പ്രതി കസ്റ്റഡിയില്‍
കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ മുകേഷിന്റെ സുഹൃത്തും അയല്‍ക്കാരനുമായ പ്രൈം അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രൈം അലക്സ് എയര്‍ഗണ്‍ ഉപയോഗിച്ചാണ് മുകേഷിനെ വെടിവച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us