scorecardresearch

Top News Highlights: മുഖ്യമന്ത്രി അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ ലാവലിന്‍ കേസോ സ്വര്‍ണക്കടത്തോ : വി ഡി സതീശന്‍

മുഖ്യാതിഥിയായി അമിത്ഷായെ കൊണ്ടുവരുന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു

pinarayi-vijayan-vd-satheesan

Top News Live Highlights: നെഹ്റു ട്രോഫി വള്ളംകളിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്. പരിപാടിയുടെ മുഖ്യാതിഥിയായി അമിത്ഷായെ കൊണ്ടുവരുന്നതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ ഇതിനു പിന്നിലെന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം. നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നതായും സതീശന്‍ ആരോപിച്ചു. അതേസമയം വള്ളംകളിയുടെ മുഖ്യാതിഥിയായി അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

‘പ്രകോപനങ്ങളിൽ വശംവദരാകരുത്’; ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണത്തില്‍ മുഖ്യമന്ത്രി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരില്‍ ഒളിവില്‍ കഴിയവെയാണ് കൊണ്ടോട്ടി പൊലീസ് അര്‍ജുനെ പിടികൂടിയത്. സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിന് കൊണ്ടുവന്നയാളുടെ സഹായത്തോടെ ശ്രമിച്ചെന്നാണ് കേസ്.പ്രസ്തുത കേസില്‍ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ഉയര്‍ന്നു വന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ അര്‍ജുന്‍ പുറത്തിറങ്ങുകയായിരുന്നു. നേരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ലഹരി ഇടപാടുകളില്‍പ്പെട്ടതോടെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. പാര്‍ട്ടിയുടെ മറയില്‍ അര്‍ജുന്‍ കുറ്റകൃത്യങ്ങള്‍ നടത്തുവെന്ന ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിരുന്നു. നേരത്തെ അര്‍ജുന്റെ മുകളില്‍ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയും ചെയ്തു.

Live Updates
22:13 (IST) 27 Aug 2022
പിഞ്ചുകുഞ്ഞിനെ വില്‍പ്പന നടത്തിയതായി സംശയം; അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: രണ്ടാനച്ഛന്‍ നാലു വയസുകാരനെ മര്‍ദിച്ച് കൈയൊടിച്ചതായും മാസങ്ങള്‍ പ്രായമായ മറ്റൊരു കുട്ടിയെ വില്‍പ്പന നടത്തിയതായും സംശയം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി) അന്വഷണത്തിന് ഉത്തരവിട്ടു. നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവില്‍നിന്ന് വേര്‍പെട്ട് മറ്റൊരാളുമായി താമസിക്കുന്ന അടൂര്‍ക്കാരിക്കു രണ്ടാമതു ജനിച്ച മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിയെ വില്‍പ്പന നടത്തിയെന്നാണു സംശയം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അടൂര്‍ പൊലീസ് എസ് എച്ച് ഒയോട് സി ഡബ്ല്യു സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.

21:02 (IST) 27 Aug 2022
നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി അമിത്ഷായെ കൊണ്ടുവരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍

നെഹ്റു ട്രോഫി വള്ളംകളിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്. പരിപാടിയുടെ മുഖ്യാതിഥിയായി അമിത്ഷായെ കൊണ്ടുവരുന്നതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ ഇതിന്? പിന്നിലെന്ന്? പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

19:51 (IST) 27 Aug 2022
ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ കെഎസ്ആര്‍ടിസി

സര്‍വ്വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം ഉത്തരവ് ഇറക്കിയത്.ജൂണ്‍ 26ന് സര്‍വ്വീസ് മുടക്കിയ തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ജീവനക്കാരില്‍ നിന്നാണ് നഷ്ടം തിരികെ പിടിക്കുക. പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി , പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.

19:38 (IST) 27 Aug 2022
പത്മ പുരസ്‌കാരം: നാമനിര്‍ദേശത്തിനായി പോര്‍ട്ടല്‍ ആരംഭിച്ചു

2023-ലെ പത്മ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 15 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നു സര്‍ക്കാര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും എല്ലാ പുരസ്‌കാരങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണു https://awards.gov.in പൊതു പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.

18:30 (IST) 27 Aug 2022
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും

വടക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മലവെള്ളപ്പാച്ചില്‍. വിലങ്ങാട് പുഴയിലും മലവെള്ളപ്പാച്ചില്‍. വിലങ്ങാട് പാലം വെള്ളത്തില്‍ മുങ്ങി. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്. കണ്ണൂര്‍ നെടുംപൊയിലില്‍ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. റോഡുകള്‍ തകര്‍ന്നു. പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് നിഗമനം. അപ്രതീക്ഷിതമായാണ് മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.

17:23 (IST) 27 Aug 2022
പാക്കിസ്ഥാനില്‍ നാശം വിതച്ച് പ്രളയക്കെടുതി; പകുതിയിലധികം പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 982 മരണം

കനത്ത മഴയെ തുടര്‍ന്ന് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുകയാണ് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സായുധ സൈന്യത്തെ നിയോഗിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ സിവിലിയന്‍ ഭരണകൂടത്തെ സഹായിക്കാന്‍ സൈന്യത്തെ വിളിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരമാണ് സൈനികരെ വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

16:25 (IST) 27 Aug 2022
ഝാർഖണ്ഡ് പ്രതിസന്ധി: ഭരണകക്ഷി എം എൽ എമാരെ മാറ്റി

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യക്കുന്നതു സംബന്ധിച്ച കേന്ദ്രദ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുന്നതിനിടെ, 49 ഭരണകക്ഷി എം എല്‍ എമാര്‍ ഖുന്തി ജില്ലയിലേക്കു യാത്ര തിരിച്ചു. മൂന്ന് ബസുകളിലായാണ് എം എല്‍ എമാര്‍ പോയത്. സര്‍ക്കാരിനെ അട്ടിമറിമറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണകക്ഷി എം എല്‍ എമാര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു മാറിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു ഖുന്തിയിലേക്കുള്ള യാത്ര. സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതിയിട്ടതിനു കോണ്‍ഗ്രസിന്റെ മൂന്ന് എം എല്‍ എമാരെ പശ്ചിമ ബംഗാളില്‍വച്ച് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

14:45 (IST) 27 Aug 2022
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. അടുത്ത ബുധനാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് നിലവിലെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

13:54 (IST) 27 Aug 2022
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു

ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നവംബര്‍ എട്ടുവരെയാണ് ജസ്റ്റിസ് ലളിതിന്റെ കാലാവധി.

12:55 (IST) 27 Aug 2022
നാലരവയസുകാരന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചു, മാതാപിതാക്കള്‍ അറസ്റ്റില്‍

പാലക്കാ‌ട് അ‌ട്ടപ്പാടിയില്‍നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചു. സംഭവത്തില്‍ അമ്മ രഞ്ജിതയേയും ഭര്‍ത്താവ് ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. വിലക്കിയിട്ടും കുട്ടി റോഡില്‍ കളിക്കാനിറങ്ങിയതാണ് കാല് പൊള്ളിക്കാന്‍ കാരണമെന്ന് അമ്മ മൊഴി നല്‍കി. കുട്ടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

11:47 (IST) 27 Aug 2022
‘പ്രകോപനങ്ങളിൽ വശംവദരാകരുത്’

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

10:58 (IST) 27 Aug 2022
ആക്രമണം ആസുത്രിതമെന്ന് ഇപി ജയരാജന്‍

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപി സമാധാനം തകർക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

09:43 (IST) 27 Aug 2022
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ബുധനാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് നിലവിലെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

09:08 (IST) 27 Aug 2022
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരില്‍ ഒളിവില്‍ കഴിയവെയാണ് കൊണ്ടോട്ടി പൊലീസ് അര്‍ജുനെ പിടികൂടിയത്. സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിന് കൊണ്ടുവന്നയാളുടെ സഹായത്തോടെ ശ്രമിച്ചെന്നാണ് കേസ്.

പ്രസ്തുത കേസില്‍ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ഉയര്‍ന്നു വന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ അര്‍ജുന്‍ പുറത്തിറങ്ങുകയായിരുന്നു.

Web Title: Top news live updates 27 august 2022 kerala news