scorecardresearch

Top News Highlights: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണത്തില്‍ 309 കേസ്; 1,404 പേര്‍ അറസ്റ്റില്‍

ദേശ വ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡില്‍ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍

Top News Highlights: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണത്തില്‍ 309 കേസ്; 1,404 പേര്‍ അറസ്റ്റില്‍

Top News Highlights: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണത്തില്‍ 1,404 പേര്‍ അറസ്റ്റിലായതായി സംസ്ഥാന പൊലീസ് അറിയിച്ചു. ഇതുവരെ 309 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്. ദേശ വ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡില്‍ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍. വ്യാപക ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസിക്ക് 45 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ആര്യാടന്‍ മുഹമ്മദിന് വിട

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് വിട നല്‍കി നിലമ്പൂര്‍. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ഭൗതികദേഹം കബറടക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രിയ നേതാവിനെ അവസാന നോക്കുകാണാനും ആദരാജ്ഞലി അര്‍പ്പിക്കാനുമായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ വീട്ടില്‍ എത്തിയത്. സംസ്‌കാര ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബെന്നി ബെഹനാന്‍ എംപി, എംഎല്‍എമാരായ മാത്യു കുഴനല്‍നാടന്‍, പി കെ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Live Updates
21:14 (IST) 26 Sep 2022
ഇന്ത്യയ്ക്ക് തിരിച്ചടി, ദീപക് ഹൂഡ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് താരം ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട്. മറ്റൊരു ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.

20:01 (IST) 26 Sep 2022
മിക്ക സംസ്ഥാനങ്ങളുടേയും പിന്തുണയുണ്ടെന്ന് തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ച് ശശി തരൂര്‍ എംപി. മിക്ക സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

19:06 (IST) 26 Sep 2022
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണത്തില്‍ 309 കേസ്

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണത്തില്‍ 1,404 പേര്‍ അറസ്റ്റിലായതായി സംസ്ഥാന പൊലീസ് അറിയിച്ചു. ഇതുവരെ 309 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്. ദേശ വ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡില്‍ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍. വ്യാപക ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസിക്ക് 45 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

18:32 (IST) 26 Sep 2022
ശ്രീനാഥ് ഭാസിയെ വിട്ടയച്ചു

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് ശേഷം എത്തിയ ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്തു. ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

17:14 (IST) 26 Sep 2022
ജുമാ മസ്ജിദ് അഴിമതി: മുസ്ലീം ലീഗ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസില്‍ രണ്ട് ലീഗ് നേതാക്കളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

17:05 (IST) 26 Sep 2022
ഇന്ത്യന്‍ ടീം എത്തി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തി. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഹോട്ടലിലേക്ക് പുറപ്പെട്ടു. ബുധനാഴ്ചയാണ് മത്സരം.

15:52 (IST) 26 Sep 2022
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. മരട് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ശ്രീനാഥ് ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509, 354(എ), 294 ബി എന്നി വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.

15:15 (IST) 26 Sep 2022
ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

കലൂര്‍ സ്റ്റേഡിയത്തിന് പരിസരത്തു സ്വകാര്യ പരിപാടിയോടനുനബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്.

13:55 (IST) 26 Sep 2022
പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരാണ്‌ മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. മീന്‍പിടിക്കാന്‍ ഇന്നലെ വൈകിട്ടാണ് ഇവര്‍ കടവിലെത്തിയത്. രാത്രി വൈകിയും ഇവര്‍ തിരിച്ചെത്താത്തതോടെയാണ് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയത്.

12:53 (IST) 26 Sep 2022
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ശശി തരൂര്‍ എം.പി. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. അധ്യക്ഷസ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. അത് കോണ്‍ഗ്രസിന്റെ ജനാധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

11:25 (IST) 26 Sep 2022
ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയയാള്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയയാള്‍ അറസ്റ്റില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു ഇയാള്‍. ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, എആര്‍ ക്യാംപിലെ സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.

11:05 (IST) 26 Sep 2022
ആര്യാടന്‍ മുഹമ്മദിന് വിട നല്‍കി നിലമ്പൂര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് വിട നല്‍കി നിലമ്പൂര്‍. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രിയ നേതാവിനെ അവസാന നോക്കുകാണാനും ആദരാജ്ഞലി അര്‍പ്പിക്കാനുമായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ വീട്ടില്‍ എത്തിയത്.

09:53 (IST) 26 Sep 2022
ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ വിജയനാണ് ഹര്‍ജി നല്‍കിയത്. 

Web Title: Top news live updates 26 september

Best of Express