Top News Highlights:കൊച്ചിയിലെ ബാറില്‍ മദ്യപിച്ചെത്തിയവര്‍ വെടിയുതിര്‍ത്തു. കൊച്ചി കുണ്ടന്നൂരിലെ ബാറിലാണ് സംഭവം. ബാറിന്റെ ബില്‍ കൗണ്ടറില്‍ വൈകീട്ട് നാല് മണിയേടെയാണ് സംഭവം. മദ്യപിച്ചെത്തിയവര്‍ ഹോട്ടലിന്റെ ഭിത്തിയിലേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി ഹോട്ടല്‍ പൂട്ടി. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിസിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരടക്കം എത്തി പരിശോധിക്കും. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെയ്പ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഏഴ് മണിയോടെയാണ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ബാറിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ച് ഹോട്ടല്‍ അടച്ച് പൂട്ടുകയായിരുന്നു.
കുസാറ്റില്‍ സംഘര്‍ഷം: ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു, അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്എഫ്‌ഐ ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐക്കാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു. എസ്എഫ്‌ഐക്കാരാണ് തീയിട്ടതെന്ന് ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
തിങ്കളാഴ്ച്ച കുസാറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ സെക്യൂരിട്ടി ജീവനക്കാരനായ സോമന് പരുക്കേറ്റിരുന്നു. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കുസാറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്ന് സെക്യൂരിട്ടി ജീവനക്കാരനായ സോമന്‍ പറഞ്ഞു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്‌ഐ വിശദീകരണം. മാര്‍ച്ചിനിടയിലുണ്ടായത് ചെറിയ ഉന്തും തള്ളും മാത്രമാണെന്നും പരുക്കേറ്റതെങ്ങനെയെന്ന് അറിയില്ലെന്നും എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് പറഞ്ഞു.
കൊച്ചിയിലെ ബാറില്‍ മദ്യപിച്ചെത്തിയവര്‍ വെടിയുതിര്‍ത്തു. കൊച്ചി കുണ്ടന്നൂരിലെ ബാറിലാണ് സംഭവം. ബാറിന്റെ ബില്‍ കൗണ്ടറില്‍ വൈകീട്ട് നാല് മണിയോെടയാണ് സംഭവം. മദ്യപിച്ചെത്തിയവര്‍ ഹോട്ടലിന്റെ ഭിത്തിയിലേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി ഹോട്ടല്‍ പൂട്ടി. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ആക്റ്റിവിസ്റ്റായ രഹ്ന ഫാത്തിമയ്‌ക്കെതിരെ മാതാവിന്റെ പരാതി.
ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയത്. പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ആക്റ്റിവിസ്റ്റായ രഹ്ന ഫാത്തിമയ്ക്കെതിരെ മാതാവ്. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയത്. പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ നയന്‍താരയുടെയും വിഗ്‌നേഷിന്റെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്ട്. രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് സിമിതിയുടെ കണ്ടെത്തല്‍. അതസമയം, നയന്‍താരയ്ക്കായി വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രിക്ക് നോട്ടീസ് നല്‍കി. ചികില്‍സാ രേഖകള്‍ സൂക്ഷിക്കാത്തതിന് കാരണം കാണിച്ചില്ലെങ്കില്‍ അടച്ചുപൂട്ടും. ആശുപത്രി ഐഎംആര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. READMORE
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്എഫ്‌ഐ ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐക്കാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു. എസ്എഫ്‌ഐക്കാരാണ് തീയിട്ടതെന്ന് ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
തിങ്കളാഴ്ച്ച കുസാറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ സെക്യൂരിട്ടി ജീവനക്കാരനായ സോമന് പരുക്കേറ്റത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കുസാറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്ന് സെക്യൂരിട്ടി ജീവനക്കാരനായ സോമന്‍ പറഞ്ഞു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്‌ഐ വിശദീകരണം. മാര്‍ച്ചിനിടയിലുണ്ടായത് ചെറിയ ഉന്തും തള്ളും മാത്രമാണെന്നും പരുക്കേറ്റതെങ്ങനെയെന്ന് അറിയില്ലെന്നും എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് പറഞ്ഞു.
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചുവെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ മുന്‍കൂര്‍ ജാമ്യാപേക്ഷ
നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എംഎല്‍എയുടെ ഹര്‍ജി.
ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒമ്പതുദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസം, 15 മിനിറ്റ് വീതം അഭിഭാഷകനെ കാണാനും പ്രതികള്‍ക്ക് കോടതി അനുമതി ലഭിച്ചു.
കെ എന്‍ ബാലഗോപാലിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ വ്യക്തിപമരമായ പ്രീതി അല്ല ഭരണഘടനാ പ്രീതി, സുപ്രീംകോടതി തന്നെ പ്രീതി എന്താണെന്ന് കൃത്യതയോടെ വിശദീകരിച്ചിട്ടുണ്ട്. കൂട്ടുത്തരവാദിത്തത്തോടെയുള്ളതാണ് ഗവര്‍ണര്‍ക്കുണ്ടാകുന്ന പ്രീതി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയില്‍ പ്രീതിയെ സംബന്ധിച്ച് വിശദമാക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ചേര്‍ന്നതല്ല. സാധ്യമായ എല്ലാ നടപടിയും ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. READMORE
തനിക്കെതിരെ നടപടി കൊക്കൊള്ളാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരിച്ച്ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിയുള്ള ആശയവിനിമയമാണതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രികൊടുത്ത കത്തില്‍ നിന്നും ഗവര്‍ണര്‍ എല്ലാം മനസിലാക്കുമെന്നും ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു നടപടി ആദ്യമായാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല' കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ 5,287 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായി ഡോ. എംആര്‍ ബൈജുവിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു.
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ 5,287 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.
കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു ഗവര്‍ണറുടെ നടപടി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ധനമന്ത്രി ഗവര്‍ണറെ പരാമര്‍ശിക്കാതെ നടത്തിയ വിമര്‍ശനമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിന് പിന്നില്‍. എന്നാല്‍ പ്രസംഗത്തില്‍ ഗവര്‍ണറെ ധനമന്ത്രി അപമാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂണിവേഴ്സിറ്റിയുമായുള്ള പോര് നിലനില്‍ക്കെയാണ് അടുത്ത നീക്കം ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മഹാത്മഗാന്ധിയുടെ ഒപ്പം ദൈവങ്ങളുടെ ചിത്രം ചേര്‍ത്താല്‍ ഐശ്വര്യം വരുമെന്നാണ് കേജ്രിവാളിന്റെ വാദം.
കറന്‍സി നോട്ടുകള്‍ മാറ്റണമെന്നല്ല താന്‍ പറയുന്നതെന്നും, പുതിയ നോട്ടുകളില്‍ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി മരട് ഗാന്ധി സ്ക്വയറിനു സമീപം കെട്ടിടം തകർന്നു വീണ് രണ്ടു മരണം. ഒഡീഷക്കാരായ സുശാന്ത് കുമാർ, ശങ്കർ എന്നിവരാണ് മരിച്ചത്. കെട്ടിടം പൊളിക്കുന്നതിനിടെയായിരുന്നു അപകടം.
കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. പതിറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്. ശശി തരൂര്‍ എംപിയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സോണിയ ഗാന്ധിക്ക് പകരക്കാരനായാണ് ഖാര്‍ഗെ എത്തുന്നത്.
അധ്യക്ഷനായ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വൈകാരികമായാണ് ഖാര്‍ഗെ സംസാരിച്ചത്. “ഇതെനിക്ക് വളരെ വൈകാരികമായ നിമിഷമാണ്. ഒരു തൊഴിലാളിയുടെ മകന്‍, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുന്നു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ ലഭിച്ച അവസരം അഭിമാനം നല്‍കുന്ന ഒന്നാണ്,” ഖാര്‍ഗെ പറഞ്ഞു.
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട് ചീരാലിലിറങ്ങിയ കടുവയെ പിടിക്കാന്‍ തിരിച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്. കുങ്കിയാനകളുടെ സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഉള്‍ക്കാട്ടിലേക്കടക്കം കടന്നാണ് കുങ്കിയാനകളെ ഉപയോഗിച്ചുള്ള ശ്രമം.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. കടുവയെ പിടികൂടാന്‍ കഴിയാത്തതില്‍ ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണ്.