Top News Highlights: ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നാളെയും ചോദ്യം ചെയ്യും. ഇന്ന് ആറ് മണിക്കൂറിലധികമാണ് സോണിയയെ ഇ ഡി ചോദ്യം ചെയ്തത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സോണിയ ഇ ഡി ഓഫിസില്‍ നിന്ന് മടങ്ങിയത്.
‘ജയിലിലടച്ചതുകൊണ്ട് മനോവീര്യം തകര്‍ക്കാനാകില്ല’; കേന്ദ്രത്തിനെതിരെ രാഹുല്‍
പ്രതികരിക്കുന്നവരുടെ മനോവീര്യം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. കസ്റ്റഡിയിലിരുന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. “തൊഴിലില്ലായ്മ, വിലക്കയറ്റം, അഗ്നീപഥ് എന്നിവ സംബന്ധിച്ച് ചോദ്യം ഉയര്‍ത്തുന്നവരെ ജയിലിലടയ്ക്കാനാണ് രാജ്യത്തെ രാജാവിന്റെ ഉത്തരവ്. ഞാനിപ്പോൾ കസ്റ്റഡിയിലാണെങ്കിലും, ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് കുറ്റകരമാണെങ്കിലും, ഒരിക്കലും മനോവീര്യം തകർക്കാൻ കഴിയില്ല,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്ക് പ്രതിപക്ഷത്തിന്റെ കത്ത്
മോദി സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിലാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാർലമെന്റിൽ അടുത്തിടെയുണ്ടായ സ്തംഭനാവസ്ഥ ഉയർത്തിക്കാട്ടി, വിഷയത്തിൽ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ കത്ത്.
മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു എ ഇ. ഭരണാധികാരിക്കു കത്തെഴുതിയെന്ന വിവാദത്തില്‍ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തില്‍ ജലീലുമായി സംസാരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നാളെയും ചോദ്യം ചെയ്യും. ഇന്ന് ആറ് മണിക്കൂറിലധികമാണ് സോണിയയെ ഇ ഡി ചോദ്യം ചെയ്തത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സോണിയ ഇ ഡി ഓഫിസില്‍ നിന്ന് മടങ്ങിയത്.
നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള ജി എസ് ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി എസ് ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും ജി എസ് ടി കൗൺസിലിലും സർക്കാർ പറഞ്ഞത് ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണത്തിന് ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്. 425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് ആവശ്യമായ പദ്ധതിയാണെന്നും ജനരോക്ഷത്തെ സര്‍ക്കാര്‍ ഭയക്കുന്നില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കുന്നവരുടെ മനോവീര്യം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. കസ്റ്റഡിയിലിരുന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. “തൊഴിലില്ലായ്മ, വിലക്കയറ്റം, അഗ്നീപഥ് എന്നിവ സംബന്ധിച്ച് ചോദ്യം ഉയര്‍ത്തുന്നവരെ ജയിലിലടയ്ക്കാനാണ് രാജ്യത്തെ രാജാവിന്റെ ഉത്തരവ്. ഞാനിപ്പോൾ കസ്റ്റഡിയിലാണെങ്കിലും, ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് കുറ്റകരമാണെങ്കിലും, ഒരിക്കലും മനോവീര്യം തകർക്കാൻ കഴിയില്ല,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർകാർ കൈ കഴുകയാണന്ന് ഹൈക്കോടതി. നല്ല പദ്ധതി ആണ്. ആദ്യം ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണമെന്ന് കോടതി പറഞ്ഞത് കേരള സര്‍ക്കാര്‍ കേൾക്കണമായിരുന്നു. നടപ്പാക്കേണ്ട രീതി ഇത്തരത്തിലായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കോടതിയെ കുറ്റപ്പെടുത്താന്‍ ആണ് എപ്പോഴും സർക്കാർ ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല.
ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്കെതിരെ നടപടി. രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാരും സസ്പെന്‍ഷന്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരാണ് നടപടി നേരിട്ടത്.
സംസ്ഥാനത്ത് ജൂലൈ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
മോദി സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിലാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാർലമെന്റിൽ അടുത്തിടെയുണ്ടായ സ്തംഭനാവസ്ഥ ഉയർത്തിക്കാട്ടി, വിഷയത്തിൽ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ നേതാക്കൾ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ കത്ത്.
“നിയമം നിയമമാണ്, ഭയമോ പക്ഷപാതമോ കൂടാതെ നടപ്പാക്കണം,” കോൺഗ്രസ്, എഎപി, ആർജെഡി, സിപിഐ എം നേതാക്കൾ ഒപ്പിട്ട കത്തിൽ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കൾക്കെതിരെ സ്വേച്ഛാപരമായും തിരഞ്ഞെടുത്തും യാതൊരു ന്യായീകരണവുമില്ലാതെയാണ് അത് ഉപയോഗിക്കുന്നതെന്നും കത്തിൽ പറയുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനിടെ രാജ്യവ്യാപക പ്രതിഷധവുമായി കോൺഗ്രസ്. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, എംകെ രാഘവൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജെബി മേത്തർ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ വടകര സ്റ്റേഷനിൽ കൂട്ടനടപടി. സ്റ്റേഷനിലെ എല്ലാം പൊലീസുകാരെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ആഴ്ചയാണ് വാഹനാപകട കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ പൊലീസ് സ്റ്റേഷന് പുറത്തു കുഴഞ്ഞുവീണ് മരിച്ചത്. മദ്യപിച്ചു എന്നാരോപിച്ച് പൊലീസ് മർദിച്ചതായി ഇയാൾക്കൊപ്പം കസ്റ്റഡിയിലായ സുഹൃത്ത് ജുബൈർ ആരോപിച്ചു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ചെന്ന കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരാതിക്കാരി ഇൻറർനെറ്റ് തുറക്കുമ്പോൾ അവർക്ക് എതിരെ ഉള്ള അധിക്ഷേപ പരാമർശം കാണുകയും, അത് വഴി അവർ ഇരയാവുകയും ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പട്ടികജാതി വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ നില നിൽക്കുന്നത് കൊണ്ട് തന്നെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വീഡിയോകൾ പരിശോധിച്ച ശേഷമാണ് ജസ്റ്റീസ് ബച്ചു കുരിയൻ തോമസിന്റെ ഉത്തരവ്. തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ പ്രതി ബോധപൂർവം ശ്രമിച്ചെന്നും പൊലിസിനെ പേടിയില്ലെന്നും അറിഞ്ഞു കൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് ഒരു വീഡിയോയിൽ പരാമർശിക്കുന്നുണ്ടെന്നും യുവതി ബോധിപ്പിച്ചു. യുവതിയെ കോടതി സ്വമേധയാ കേസിൽ കക്ഷി ചേർക്കുകയായിരുന്നു. .യൂട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയിലാണ് ചാനൽ ഉടമ സൂരജ് പാലാക്കാരനെതിരെ സൗത്ത് പൊലീസ് കേസെടുത്തത്.
പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. രാവിലെ ഓഫീസിൽ എത്തി മുൻ കളക്ടർ രേണു രാജിൽ നിന്ന് ചാർജ് ഏറ്റെടുക്കുകയായിരുന്നു. കളക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രധിഷേധമുണ്ടായി.
നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കേരളത്തിൽ കണ്ണൂർ, കാസർഗോഡ്, കോട്ടയം, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. സോണിയയെ ഇഡി ചൂഷണം ചെയ്യുകയാണെന്നാണ് ആരോപണം.
ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു. വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാന്‍ ശ്രമിക്കവെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇഡി നിർദേശത്തെ തുടർന്നാണ് നടപടി. നാളെ കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജ് ക്രമക്കേട് സംബന്ധിച്ച കേസിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സിഎസ്ഐ ആസ്ഥാനത്ത് ഉൾപ്പടെ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.
തനിക്കെതിരായ ഗൂഢാലോചനകേസുകൾ റദ്ധാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്.
ഇന്ന് ആരംഭിക്കുന്ന എക്കാലത്തെയും വലിയ സ്‌പെക്‌ട്രം ലേലത്തിലൂടെ 5ജി യുഗത്തിലേക്ക് ഒരു സുപ്രധാന ചുവടുവെയ്‌പ്പ് നടത്താൻ ഒരുങ്ങുകയാണ് രാജ്യം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ആകെ 72 ജിഗാഹെർട്‌സ് സ്പെക്ട്രത്തിന്റെ ലേലമാണ് നടക്കുന്നത്. നിലവില്‍ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി (EMDs) ആയി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭാരതി എയർടെൽ 5,500 കോടിയും വോഡഫോൺ ഐഡിയ 2,200 കോടിയും അദാനി ഗ്രൂപ്പ് 100 കോടിയും നിക്ഷേപിച്ചപ്പോൾ റിലയൻസ് ജിയോയുടെ നിക്ഷേപം 14,000 കോടി രൂപയാണ്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ 21ന് രണ്ടര മണിക്കൂറോളം ഇഡി സോണിയയെ ചോദ്യം ചെയ്‌തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയത്.
അതേസമയം, സോണിയക്ക് എതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് രാജവ്യാപകമായി സത്യാഗ്രഹം നടത്തും. എംപിമാർ, ജനറൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ രാജ്ഘട്ടിൽ സത്യഗ്രഹം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്ന് എഐസിസി ആസ്ഥാനത്തേക്ക് മാറ്റി. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും സത്യാഗ്രഹ സമരം നാടത്താനാണ് തീരുമാനം.