scorecardresearch

Top News Highlights: കൊച്ചി നഗരത്തില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്

Top News Highlights: കൊച്ചി നഗരത്തില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

Top News Live Highlights: കൊച്ചി നഗരത്തില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക് ആണ് പിടിയിലായത്. കൊച്ചി ഇടപ്പള്ളിയില്‍ നിന്നാണ് പ്രതി പിടിയിലായത്. എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടാന്‍ എടിഎമ്മില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ച ഈ ഉപകരണവും പൊലീസ് പിടിച്ചെടുത്തു. ഇടപാടുകാര്‍ പണം പിന്‍വലിക്കാനെത്തുമ്പോള്‍ പിന്‍നമ്പരടക്കം നല്‍കിയ ശേഷം പണം കിട്ടാതെ വരികയും മെഷീന്റെ തകരാറാണെന്ന് കരുതി മടങ്ങുകയും ചെയ്യുന്നു. ഇതിന് ശേഷമാണ് പ്രതി എടിഎമ്മിലെത്തി നേരത്തെ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ഉപകരണം മാറ്റി പണമെടുക്കുന്നത്. പതിനൊന്ന് കൗണ്ടറുകളിലായി ഇയാള്‍ മോഷണം നടത്തിയെന്നാണ് വിവരം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍നിന്ന് പണം കവര്‍ന്നത്. പലരില്‍ നിന്നായി 25000ത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ കളമശേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി പണം തട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

‘ഇത് അതിജീവനത്തിന്റെ പോരാട്ടം, മുന്നോട്ട് തന്നെ’: വിഴിഞ്ഞം സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ്. ഇത് അതിജീവന സമരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെയും ഫാ. തിയോഡിഷ്യസ് വിമര്‍ശിച്ചു. ‘ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല. കോടതികളും കണ്ണ് തുറന്ന് കാണണം. കോടതികൾ കുറേകൂടി മനുഷികമായി തിരിച്ചറിയണമെന്നും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേർ കസ്റ്റഡിയിൽ

പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറെ പേര്‍ കസ്റ്റഡിയില്‍. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒരുമാസം മുന്‍പ് കാണാതായ തത്തമംഗലം സ്വദേശിയായ സുവീഷിന്റെ മ‍ൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ജൂലൈ 19 നാണ് സുവീഷിനെ കാണാതായത്. പ്രതികള്‍ ബലമായി പിടിച്ചുകൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം യാക്കര പുഴയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. മകന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നെന്നാണ് സുവീഷിന്റെ മാതാവ് വിജി പറയുന്നത്. ഋഷികേശ് ഉള്‍പ്പടെയുള്ളവര്‍ സുവീഷിനെ നേരത്തെയും മര്‍ദ്ദിച്ചിട്ടുണ്ടെന്ന് വിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജൂലൈ 26 നാണ് സുവീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

Live Updates
21:25 (IST) 26 Aug 2022
ഐ ഡി എസ് എഫ് എഫ് കെ യ്ക്ക് തുടക്കം

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഹൃദയഹാരിയായ ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഐ ഡി എസ് എഫ് എഫ് കെ മികച്ച വേദിയാണെന്ന് മന്ത്രി പറഞ്ഞു.തുടര്‍ന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു.

20:44 (IST) 26 Aug 2022
കോവിഡ് വാക്‌സിന്‍ പേറ്റന്റ് ലംഘിച്ചു; ഫൈസറിനെതിരെ കേസ് നല്‍കി മൊഡേണ

പേറ്റന്റ് ലംഘനം ആരോപിച്ച് ഫൈസറിനും ഫൈസററിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോടെക്കിനുമെതിരെ കേസ് നല്‍കി മൊഡേണ. മഹാമാരിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊഡേണ വികസിപ്പിച്ച സാങ്കേതികവിദ്യ പകര്‍ത്തിയെന്നാണ് പരാതി. പേറ്റന്റ് ലംഘന പരാതിയില്‍ ഫൈസറിന്റെ 1.4 ശതമാനം ഓഹരികളും ബയോഎന്‍ടെകിന്റെ രണ്ട് ശതമാനം ഓഹരികളും ഇടിഞ്ഞു. മസാച്യുസെറ്റ്സിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലെ റീജിയണല്‍ കോടതിയിലും നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് ഫയല്‍ ചെയ്തതായി മോഡേണ അറിയിച്ചു.

19:53 (IST) 26 Aug 2022
നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍; അന്വേഷിക്കാന്‍ വിദഗ്ധ സമിതി

സംസ്ഥാനത്ത് നായകളുടെ കടിയേറ്റ് ഈ വര്‍ഷമുണ്ടായ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധസമിതി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു മന്ത്രിയുടെ നിര്‍ദേശം

18:38 (IST) 26 Aug 2022
അനധികൃത ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം; സര്‍ക്കാരിന് ഹൈക്കോടി നിര്‍ദേശം

അനുമതിയില്ലാതെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

17:47 (IST) 26 Aug 2022
ലൈംഗിക ചൂഷണം തടയുന്നതിനുള്ള ബോധവല്‍ക്കരണ പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം : ഹൈക്കോടതി

ലൈംഗിക ചൂഷണം തടയുന്നതിനുള്ള ബോധവല്‍ക്കരണ പാഠങ്ങൾ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പാo ഭാഗങ്ങൾ തയാറാക്കുന്നതിന് രണ്ട് മാസത്തിനുള്ളിൽ വിഗ്ദരെ ഇപ്പെടുത്തി കേരള സ്കൂൾ ബോർഡും സിബിഎസ്ഇ യും സമിതി രൂപീകരിക്കണം. ആറ് മാസത്തിനകം സമിതികൾ റിപ്പോര്‍ട്ട് നല്‍കണം. അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠ്യപദ്ധതി നിലവിൽ വരണമെന്നും കോടതി നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത സ്കുൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന്റെ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് ബച്ചു കുരിയൻ തോമസിന്റെ ഉത്തരവ്.

16:56 (IST) 26 Aug 2022
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുമോ? നിലപാട് തേടി സുപ്രീം കോടതി

യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് യുക്രൈ്നില്‍ നിന്ന് തിരികെയെത്തേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മീഷനോടും (എന്‍എംസി) പ്രതികരണം തേടി. യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് തിരികെയെത്താന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിക്കും.

15:53 (IST) 26 Aug 2022
കൊച്ചി നഗരത്തില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

കൊച്ചി നഗരത്തില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക് ആണ് പിടിയിലായത്. കൊച്ചി ഇടപ്പള്ളിയില്‍ നിന്നാണ് പ്രതി പിടിയിലായത്. എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടാന്‍ എടിഎമ്മില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ച ഈ ഉപകരണവും പൊലീസ് പിടിച്ചെടുത്തു

14:50 (IST) 26 Aug 2022
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കണ്ണൂർ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • 26-08-2022:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
 • 27-08-2022: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
 • 28-08-2022: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
 • 29-08-2022: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
 • 30-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം.
 • 14:45 (IST) 26 Aug 2022
  ഗുലാം നബി ആസാദിന്റെ രാജി അതീവ ദു:ഖകരമെന്ന് കോണ്‍ഗ്രസ്

  മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് അതീവ ദു:ഖകരമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ രാജി അറിയിച്ചുള്ള ഗുലാം നബി ആസാദിന്റെ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായില്ല. കുറച്ചു നാളുകളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു. ''മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ കത്ത് ഞങ്ങള്‍ വായിച്ചു, അത് മാധ്യമങ്ങള്‍ വഴിയും പുറത്തു വന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ധ്രുവീകരണം തുടങ്ങിയ പൊതുപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളമുള്ള മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനകളും ബിജെപിക്കെതിരെ പോരാടുമ്പോഴാണ് ഇത് സംഭവിച്ചത് എന്നത് ഏറ്റവും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമാണ്. ''ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

  13:35 (IST) 26 Aug 2022
  ‘ഇത് അതിജീവനത്തിന്റെ പോരാട്ടം, മുന്നോട്ട് തന്നെ’: വിഴിഞ്ഞം സമരസമിതി

  വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ്. ഇത് അതിജീവന സമരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെയും ഫാ. തിയോഡിഷ്യസ് വിമര്‍ശിച്ചു. ‘ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല. കോടതികളും കണ്ണ് തുറന്ന് കാണണം. കോടതികൾ കുറേകൂടി മനുഷികമായി തിരിച്ചറിയണമെന്നും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  12:47 (IST) 26 Aug 2022
  ‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കേന്ദ്ര സേനയുടെ സംരക്ഷണം വേണ്ടെ’

  വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കേന്ദ്ര സേനയുടെ സംരക്ഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സുരക്ഷ ഉത്തരവാദിത്തം കേന്ദ്രത്തിനുമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറ‍ഞ്ഞത്. ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

  11:44 (IST) 26 Aug 2022
  ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

  മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

  10:37 (IST) 26 Aug 2022
  മഴ: വടക്കന്‍ കേരളത്തില്‍ നാശനഷ്ടം

  വടക്കന്‍ കേരളത്തില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. അടുത്ത് പ്രദേശത്തുള്ള പല വീടുകളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കൊട്ടിയൂര്‍ വനമേഖലയോട് ചേര്‍ന്ന് ഉരുള്‍പ്പൊട്ടിയതാകാം ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നാണ് വിവരം.

  കണ്ണൂരിന് പുറമെ പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെള്ളപ്പാച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ ഒഴുക്കില്‍ കൂറ്റന്‍ പാറകള്‍ ഉള്‍പ്പടെ ഒലിച്ചുപോയതായും വിവരമുണ്ട്. കൂടരഞ്ഞി ഉറുമി പുഴയില്‍ ഒഴുക്കില്‍പ്പെട്ട അഞ്ചു പേരെ രക്ഷപ്പെടുത്തി.

  09:46 (IST) 26 Aug 2022
  പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേർ കസ്റ്റഡിയിൽ

  പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറെ പേര്‍ കസ്റ്റഡിയില്‍. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒരുമാസം മുന്‍പ് കാണാതായ തത്തമംഗലം സ്വദേശിയായ സുവീഷിന്റെ മ‍ൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്.

  ജൂലൈ 19 നാണ് സുവീഷിനെ കാണാതായത്. പ്രതികള്‍ ബലമായി പിടിച്ചുകൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം യാക്കര പുഴയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

  Web Title: Top news live updates 26 august 2022 kerala news