Top News Highlights: വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫീസറായി നിയമിച്ചു. നോഡല്‍ ഓഫീസര്‍ക്കു കീഴില്‍ ഒരു ഇന്‍സിഡെന്റ് കമാന്റ് സ്ട്രക്ചര്‍ ഏര്‍പ്പെടുത്തും. ആരൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന സമയോചിത നിര്‍ദ്ദേശം ഇതുവഴി നല്‍കാന്‍ സാധിക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നയിക്കാന്‍ ഒരോ ടീമിനും ഒരു ഹെഡ് എന്ന നിലയില്‍ സി.സി.എഫ് ചുമതലപ്പെടുത്തും.
രാത്രികാലങ്ങളില്‍ ആര്‍.ആര്‍.ടി.-കളെ കുടൂതല്‍ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകിട്ട് മുതല്‍ വനത്തിനുള്ളില്‍ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകള്‍ സ്ഥലംമാറ്റി വയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ (അക ക്യാമറ) ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ക്രമീകരിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ പരിശ്രമം നടത്തും. കടുവയെ മയക്കു വെടി വച്ച് പിടിക്കേണ്ടി വന്നാല്‍ അതിന് അനുവദിച്ചുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.
നഷ്ടപരിഹാരം നല്‍കുന്നതിന് ബജറ്റ് ഹെഡില്‍ നിന്നും വകമാറ്റി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനും കുടൂതല്‍ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, തദ്ദേശീയര്‍ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയയായും മന്ത്രി അറിയിച്ചു.
സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് നേതാക്കളോട് ആശയവിനിമയം നടത്തിയിട്ടാണ് നിലപാട് പറഞ്ഞത്. ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രത്തില്‍ വീഴില്ല. സുപ്രീം കോടതി വിധിയാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫീസറായി നിയമിച്ചു. നോഡല്‍ ഓഫീസര്‍ക്കു കീഴില്‍ ഒരു ഇന്‍സിഡെന്റ് കമാന്റ് സ്ട്രക്ചര്‍ ഏര്‍പ്പെടുത്തും. ആരൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന സമയോചിത നിര്‍ദ്ദേശം ഇതുവഴി നല്‍കാന്‍ സാധിക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നയിക്കാന്‍ ഒരോ ടീമിനും ഒരു ഹെഡ് എന്ന നിലയില്‍ സി.സി.എഫ് ചുമതലപ്പെടുത്തും.
രാത്രികാലങ്ങളില്‍ ആര്‍.ആര്‍.ടി.-കളെ കുടൂതല്‍ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകിട്ട് മുതല്‍ വനത്തിനുള്ളില്‍ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകള്‍ സ്ഥലംമാറ്റി വയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ക്രമീകരിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ പരിശ്രമം നടത്തും. കടുവയെ മയക്കു വെടി വച്ച് പിടിക്കേണ്ടി വന്നാല്‍ അതിന് അനുവദിച്ചുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് ബജറ്റ് ഹെഡില്‍ നിന്നും വകമാറ്റി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനും കുടൂതല്‍ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, തദ്ദേശീയര്‍ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ). വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണ ഗൂഗിളിന് പിഴയിടുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 936.44 കോടി രൂപയാണ് പിഴ ചുമത്തിയത്. പ്ലേ സ്റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ 1,337.76 കോടി രൂപ പിഴയിട്ടിരുന്നു.
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അഞ്ച് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് തലക്ക (25), ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ധീന്‍ (25), ജിഎം നഗറിലെ മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായില്‍ (27), മുഹമ്മദ് നവാസ് ഇസ്മായില്‍ (27) എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് പൊലീസ് ചെയ്തത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഇന്ന് ചുമതലയേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണു ഋഷി സുനക് ചുമതലയേറ്റത്. ഋഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ക്ഷണിക്കുകയായിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്, ലിസ് ട്രസിന്റെ പിന്‍ഗാമിയായാണു പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിനായി സെപ്റ്റംബര്‍ അഞ്ചിനു നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേത്വ തിരഞ്ഞെടുപ്പില്‍ ഋഷി ലിസ് ട്രസിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ അധികാരത്തിലെത്തി 44-ാം ദിവസം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചതോടെയാണ്, സെപ്റ്റംബറിൽ കൈയെത്തും ദൂരത്ത് നഷ്ടമായ അധികാരം ഋഷിയെ തേടിയെത്തിയത്.
സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് നോട്ടീസ് അയച്ചത്.
കെടിയു കേസിലെ വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസിക്കും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിക്കും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടി. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നത്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം.
താന്‍ വിരമിച്ചിട്ടില്ലെന്നും കളത്തിലേക്ക് തിരികെ എത്താനുള്ള സാധ്യതകള്‍ കൂടുതലാണെന്നും അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്.
“ഞാന്‍ വിരമിച്ചിട്ടില്ല”, തന്റെ കമ്പനിയായ സെറീന വെന്‍ചുവേഴ്സിന്റെ പ്രൊമോഷന്റെ ഭാഗമായി സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന പരിപാടിയില്‍ താരം പറഞ്ഞു.
https://malayalam.indianexpress.com/sports/i-am-not-retired-serena-williams-hints-return-711403/
വാട്സ്ആപ്പ് സേവനങ്ങൾ നിലച്ചു. സന്ദേശങ്ങൾ കൈമാറോനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടു. സാങ്കേതിക തകരാറാണ് കാരണമെന്ന് സംശയം. അതേസമയം, ഇക്കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
കോടതിയലക്ഷ്യക്കേസില്‍ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകനും അറിയിച്ചു.
യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്
ഗവര്‍ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും ജനാധിപത്യമാര്‍ഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് കവറിലാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. യുവതിയുടെ ഭര്‍ത്താവെന്ന് സംശയിക്കപ്പെടുന്നയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെയാണ് മഹാരാഷ്ട്ര സ്വദേശിയായ ലക്ഷ്മിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാം ബഹദൂര്‍ എന്നയാളാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. വടകര ഡി വൈ എസ് പി ഹരിപ്രസാദിന്റെ ഓഫീസില്‍ ഇന്ന് രാവിലെയാണ് സിവിക് എത്തിയത്. കേസില്‍ സിവിക്കിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ഹാജരാകാനായിരുന്നു കോടതി ഉത്തരവ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.