Top News Highlights: ലോക്സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്കം ടാഗോര്‍ എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ നടപടി. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെന്‍ഷന്‍. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചതിനാണ് സസ്പെന്‍ഷന്‍ ലഭിച്ചതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു എംപിമാരുടെ പ്രതിഷേധം.
റാഗിങ്ങിൽ നടപടിയില്ല, തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
കോട്ടൺഹിൽ സ്കൂളിലെ റാഗിങ്ങിൽ നടപടിയെടുക്കുന്നില്ലന്നാരോപിച്ച് കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. 5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കോട്ടൺ ഹിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി.
സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികമെന്ന് കാനം രാജേന്ദ്രൻ
സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാന്‍റ് ചെയ്യുന്നതിനെതിരെ സിപിഐ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ നാളെ കോണ്‍ഗ്രസിന്റെ സത്യാഗ്രഹ പ്രതിഷേധം. കോഴിക്കോട് ഗാന്ധി പാര്‍ക്കില്‍ വച്ചാണ് പ്രതിഷേധം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
വയനാട്ടില്‍ വീര്യം കൂടിയ ലഹരിമരുന്നായ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മേപ്പാടി സ്വദേശികളായ മഹറൂഫ്, നിധീഷ്, കല്‍പ്പറ്റ സ്വദേശി അസലാം ഫാരിഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 1.33 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വണ്ണിന്റെ ട്രയല്‍ അലോട്ട്മെന്റ് വ്യാഴാഴ്ചയായിരിക്കും (ജൂലൈ 28). ഓഗസ്റ്റ് മൂന്നിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
ചിന്തന്‍ ശിവിറില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദുഖമുണ്ടെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. “നാളത്തെ കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിവിറാണ് നടന്നത്, സ്വാഗതം ചെയ്യുന്നു. പഠിച്ചതും യുവജന രാഷ്ട്രീയത്തില്‍ സജീവമായതുമെല്ലാം കോഴിക്കോടിന്റെ മണ്ണിലാണ്. അവിടെ നടന്ന ചിന്തന്‍ ശിവിറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ ദുഖമുണ്ട്,” മുല്ലപ്പള്ളി വ്യക്തമാക്കി.
കൊച്ചി: ലുലു മാൾ അനധികൃതമായി പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. പാർക്കിങ് ഏരിയയുടെ വിസ്തീർണം, പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചു. അനധികൃത പാര്‍ക്കിങ്ങിനെതിരെ പോളി വടക്കനും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് വി.ജി. അരുണിൻ്റെ പരിഗണനയിലുള്ളത്.
ലോക്സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്കം ടാഗോര്‍ എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ നടപടി. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെന്‍ഷന്‍. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചതിനാണ് സസ്പെന്‍ഷന്‍ ലഭിച്ചതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു എംപിമാരുടെ പ്രതിഷേധം.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സിഎസ്ഐ ആസ്ഥാനത്തും അനുബന്ധ കേന്ദ്രങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.
കാരക്കോണത്തെ സഭയുടെ കീഴിലുള്ള ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്‌ഐ മെഡിക്കൽ കോളജ് പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി.
തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ മറ്റൊരു പ്ലസ്ടു വിദ്യാര്‍ഥിനിയെക്കൂടി ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിളച്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണു മരിച്ചത്.
തിരുത്തണി സ്വദേശിയായ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍നിന്നാണു പഠിക്കുന്നത്. ഇന്നു രാവിലെയാണു മരിച്ചനിലയില്‍ കണ്ടത്. സ്‌കൂള്‍ മാനേജ്മെന്റ് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. ആശുപത്രിയിലെത്തിയതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.
സ്വപ്ന സുരേഷ് മജിസ്ടേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ്.നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. മൊഴിപ്പകർപ്പ് രേഖയാണെന്നും പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നും സരിത വാദമുന്നയിച്ചു. രഹസ്യമൊഴി ഒരു പരിധി വരെ പൊതുരേഖയാണെന്ന് അമിക്കസ്ക്യൂറി അഡ്വ. കെ.കെ.ധീരേന്ദ്രകൃഷ്ണൻ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കുന്നതു വരെ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ പകർപ്പ് കിട്ടാൻ അവകാശമുള്ളൂ. കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ മൊഴിപ്പകർപ്പ് ആർക്കും കിട്ടാം. കേസിൽ കുറ്റപത്രം സമർപ്പിച്ചതാണല്ലോ എന്ന് ചൂണ്ടിക്കാട്ടി. കുറ്റപത്രം സമർപ്പിച്ചതാണങ്കിലും തുടരന്വേഷണം കേസിന്റെ ഭാഗമാണെന്നും അമിക്കസ് ക്യൂറി അറിയിച്ചു.
കോട്ടൺഹിൽ സ്കൂളിലെ റാഗിങ്ങിൽ നടപടിയെടുക്കുന്നില്ലന്നാരോപിച്ച് കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. 5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കോട്ടൺ ഹിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി.
യുഡിഎഫിലേക്ക് മറ്റ് പാര്‍ട്ടികളെ സ്വാഗതം ചെയ്യേണ്ടത് കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തമെന്ന് മുസ്‌ലിം ലീഗ്. അന്തിമതീരുമാനം യുഡിഎഫിന്‍റേതെന്നും എം.കെ.മുനീര്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയായി ചുമതലയേറ്റതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് ദ്രൗപദി മുർമു. 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് താനെന്നും അവർ അഭിപ്രായപ്പെട്ടു. Read More
സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാന്‍റ് ചെയ്യുന്നതിനെതിരെ സിപിഐ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, എസ്.ജയശങ്കർ, അമിത് ഷാ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. ഇന്നു രാവിലെ പത്തിന് കലക്ടറേറ്റിനു മുന്നിൽ ഡിസിസിയുടെ നേത്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.
ഞായറാഴ്ച ഡൽഹി സ്വദേശിയായ മുപ്പത്തിനാലുകാരനിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് യാതൊരുവിധ രാജ്യാന്തര യാത്രാ പശ്ചാത്തലമില്ലെന്ന് അധികൃതർ അറിയിച്ചതോടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മങ്കിപോക്സ് പകരുന്ന ഇന്ത്യയിലെ ആദ്യത്തെ കേസായി ഇതിനെ അടയാളപ്പെടുത്തി. Read More
വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഉത്തരമേഖല ഐജി ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. നടപടിക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സജീവന്റെ മരണത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി.വിക്രമിന്‍റെ കണ്ടെത്തൽ.
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്നു സ്ഥാനമേൽക്കും. ഇന്നു രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാണ് മുർമു. രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആഘോഷങ്ങൾ തുടരുകയാണ്.