Top News Live Updates: ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലപാടറിയിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. സാമ്പത്തിക സഹായത്തിനായി പല തവണ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായി സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവദാമായിരുന്നു. ഇതെ തുടര്‍ന്ന് ജഡ്ജിക്കെതിരെ നടപടിയുമുണ്ടായി.
സര്‍വകലാശാല നിയമനങ്ങള്‍ പച്ചയായ കച്ചവടമെന്ന് പ്രതിപക്ഷം
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. നിയമനങ്ങളെല്ലാം പച്ചയായ കച്ചവടമാണെന്ന് റോജി എം ജോണ്‍ എംഎല്‍എ ആരോപിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് നടന്നതെന്നും റോജി കൂട്ടിച്ചേര്‍ത്തി. എന്നാല്‍ നിയമനങ്ങളെല്ലാം നിയമപരമാണെന്ന് പറഞ്ഞായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിരോധിച്ചത്.
‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന കെ കെ ശൈലജയെുടെ ആത്മഗതത്തിനു മറുപടിയുമായി കെ ടി ജലീൽ എം എൽ എ. ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’ എന്നും ‘വിശ്വസിക്കാം 101 ശതമാനം’ എന്നും ജലീൽ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ജലീല്‍ ഈ വാക്കുകള്‍ കുറിച്ചത്. ‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന നിയമസഭയിലെ കെ കെ ശൈലജയുടെ ആത്മഗതം മൈക്കിലൂടെ പുറത്തുവന്നിരുന്നു. നിയമസഭയില്‍ ഇന്നലെ ലോകായുക്ത ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ശൈലജയുടെ ആത്മഗതം. ശൈലജ പ്രസംഗം അവസാനിപ്പിച്ച് ഇരിക്കാന്‍ തുടങ്ങുന്നതിനിടെ ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റു. ആ സമയത്തായിരുന്നു ശൈലജയുടെ ആത്മഗതം
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്മണനെ നിയമിച്ചു. ഈമാസം 27ന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് നിയമനം. ഈമാസം 27ന് യുഎഇയിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ലക്ഷ്മണും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ലക്ഷമണ്‍ എത്തുന്നത്. മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം യുഎയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദ്രാവിഡ് ഇപ്പോള്‍ ഐസൊലേഷനിലാണ്.
സർവകലാശാല നിയമ ഭേദഗതിയിൽ തെറ്റില്ലെന്നും നിയമസഭയ്ക്കു നിയമം പാസാക്കാന്‍ അധികാരമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ഭരണഘടനാപരമാണോയെന്ന് പരിശോധിച്ച് ബില്ലിൽ ഒപ്പിടുന്ന കാര്യം തീരുമാനിക്കും. ഏതു ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. സർവകലാശാലയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അനുവദിക്കില്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു. സർവകലാശാലകളുടെ സ്വയം ഭരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാര്‍ പ്രസംഗിക്കുന്നതിനിടയില്‍ ബിജെപി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിതീഷ് കുമാര്‍ പറഞ്ഞു. ഹര്‍ ഘര്‍ ജല്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ഗ്രാമീണ മേഖലയിലെ റോഡുകള്‍ക്കായുള്ള പദ്ധതി ആരംഭിച്ചത്. നിങ്ങള്‍ കുട്ടികളാണ്, ദയവായി പഠിക്കൂ. കേന്ദ്രത്തിലെ ഈ സര്‍ക്കാര്‍ ഇതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
അനഘ ജെ കോലത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022ലെ യുവ പുരസ്‌കാരം. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരത്തിനാണു പുരസ്‌കാരം. സേതുവിനാണു 2022ലെ ബാലസാഹിത്യ പുരസ്‌കാരം. ‘ചേക്കുട്ടി’ എന്ന നോവലിനാണു പുരസ്‌കാരം. അനഘയുടേത് ഉള്‍പ്പെടെ എട്ടു പുസ്തകങ്ങളാണു മലയാളത്തില്‍നിന്നു പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെ എം അനില്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണു പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെത് മോശം ഭാഷയെന്നും അദ്ദേഹത്തിന്റെ സമനില തെറ്റിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ആര്‍എസ്എസ് സേവകനായി ഗവര്‍ണര്‍ മാറി.ലോകപ്രശസ്തനായ ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെ ഗവര്‍ണര്‍ വിളിച്ചത് തെരുവുതെണ്ടിയെന്നാണ്. ഇതേ വാക്ക് ഗവര്‍ണറെ ആരെങ്കിലും വിളിച്ചാലോ?. അദ്ദേഹമത് ആലോചിക്കണം. ഡോ.ഗോപിനാഥ് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയിലെ ചരിത്രവിഭാഗത്തിന്റെ തലവനാണ്. ലണ്ടന്‍ സാമ്പത്തിക ശാസ്ത്ര യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രൊഫസറാണ്. അദ്ദേഹത്തെ കുറിച്ച് നിലവാരമില്ലാത്ത വാക്കുകളല്ലെ ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും ജയരാജന്‍ ചോദിച്ചു.
അടുത്തിടെ അധികാരമേറ്റ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പ് ബിഹാര്‍ നിയമസഭയില്‍ ആരംഭിച്ചു. 243 അംഗ സഭയില്‍ 164 എം എല്‍ എമാരുടെ ഭൂരിപക്ഷമുള്ളതിനാല്‍ ജെ ഡി യു-ആര്‍ ജെ ഡി ഭരണ സഖ്യം വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചേക്കും. ബി ജെ പിക്ക് 77 എം എല്‍ എമാരാണുള്ളത്. ബി ജെ പി സഖ്യത്തില്‍നിന്നു പുറത്തുവന്നാണു നിതീഷ് കുമാര്‍ ആര്‍ ജെ ഡിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.
പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്. മൂന്നാം അലോട്മെന്റിൽ പ്രവേശനം ഓഗസ്റ്റ് 25 ന് 5 മണി വരെയാണ്. ഒന്നാം വർഷ ക്ലാസ്സുകൾ ഓഗസ്റ്റ് 25 ന് ആരംഭിക്കും.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഓഗസ്റ്റ് 28 (ഞായര്‍) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തനിക്ക് പാര്‍ട്ടിയിലെ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തകള്‍ തള്ളി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തനിക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
“എനിക്കിതിനെക്കുറിച്ച് ഒന്നും അറിയില്ല. എനിക്ക് തന്നിരിക്കുന്ന ജോലി ഞാന്‍ ചെയ്യുകയാണ്,” ഗെഹ്ലോട്ടിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായി സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവദാമായിരുന്നു. ഇതെ തുടര്‍ന്ന് ജഡ്ജിക്കെതിരെ നടപടിയുമുണ്ടായി.
കൊച്ചിയില്‍ പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞു വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്സിയാണ് മരിച്ചത്. 50 വയസായിരുന്നു. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. നിയമനങ്ങളെല്ലാം പച്ചയായ കച്ചവടമാണെന്ന് റോജി എം ജോണ്‍ എംഎല്‍എ ആരോപിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് നടന്നതെന്നും റോജി കൂട്ടിച്ചേര്‍ത്തി. എന്നാല്‍ നിയമനങ്ങളെല്ലാം നിയമപരമാണെന്ന് പറഞ്ഞായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിരോധിച്ചത്.
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുക്കേണ്ടന്ന് പൊലീസിന് നിയമോപദേശം. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.
കോഴിക്കോട് ഫറോക്കിലെ പെയിന്റ് നിര്‍മ്മാണ ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മതിയായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് കേസ്. ഇന്ന് ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടക്കുമെന്നാമ് വിവരം.
ഗോഡൗണിന്റെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിട്ടുള്ളതാണ്. ആവശ്യമായ ഫയര്‍ ആന്‍റ് സേഫ്റ്റി സംവിധാനങ്ങള്‍ ഗോഡൗണിന് ഇല്ലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. കൂടുതല്‍ വിശധമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തിലെത്തുക.