scorecardresearch
Latest News

Top News Highlights: ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

Top News Highlights: സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Top News Highlights: ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

Top News Highlights: സ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സര്‍ക്കാരിനോട് ആലോചിക്കാതെയുളള ഗവര്‍ണറുടെ നടപടി വ്യസനകരമാണ്. ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും തുടര്‍നടപടി സര്‍ക്കാര്‍ കൂട്ടായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതികരിച്ചതിന്റെ പേരില്‍ തന്നെയും പുറത്താക്കിയേക്കാം. പക്ഷേ, പറയാതെ മുന്നോട്ടുപോകാനാകില്ല. സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നില്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സര്‍വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാന്‍ കഴിയില്ല എന്നും മന്ത്രി ബിന്ദു പ്രതികരിച്ചു.

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അച്ഛനും മുത്തശിയും അറസ്റ്റിൽ

പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലാണ് നടപടി. പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയും ചേർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മക്കട സ്വദേശിയായ യുവതിയും ആദിലും തമ്മിലുള്ള വിവാഹം ചെയ്തിട്ട് ഒരു വർഷം കഴിയുന്നതേയുള്ളൂ. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു.

Live Updates
22:26 (IST) 23 Oct 2022
ഗവര്‍ണറുടെ അസാധാരണ നടപടി: നാളെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ നാളെ മുഖ്യമന്ത്രി പിണറയി വിജയന്‍ പത്രസമ്മേളനം വിളിച്ചു. നാളെ രാവിലെ പാലക്കാടാണ് മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് പത്രസമ്മേനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയേക്കും.

21:30 (IST) 23 Oct 2022
ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നു : വിഡി സതീശന്‍

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പറത്തി വൈസ് ചാന്‍സലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നു. ഗവര്‍ണര്‍ ചെയ്ത തെറ്റ് ഇപ്പോള്‍ തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.

19:50 (IST) 23 Oct 2022
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ട; ഗവര്‍ണര്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരനാണെന്ന് സിപിഎം

തിരുവനന്തപുരം: കേളത്തിലെ സര്‍വ്വകലാശാലകളിലെ ഒമ്പത് വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാക് (NAAC) പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ് കാണിക്കുന്നത്. READMORE

19:11 (IST) 23 Oct 2022
വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ഡോ. ഗോപിനാഥ്. ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിസി നിയമനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. കേസ് നടക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാമോയെന്ന് അറിയില്ല. ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റുവിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. ഇത് രാജ്യത്തെ അസാധാരണ നടപടിയാണെന്നും കണ്ണൂര്‍ വിസി പറഞ്ഞു.

18:25 (IST) 23 Oct 2022
ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ടി20 ലോകകപ്പില്‍ അവസാന ഓവറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 53 പന്തില്‍ കോഹ് ലി പുറത്താകാതെ നേടിയ 82 റണ്‍സാണ് ഇന്ത്യക്ക് കരുത്തായത്. 37 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ഹാര്‍ദീക് പാണ്ഡ്യയുടെ ഇന്നിങ്‌സും നിര്‍ണായകമായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

16:07 (IST) 23 Oct 2022
പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം. ഷാന്‍ മസൂദും ഇഫ്ത്തിഖര്‍ അഹമ്മദും അര്‍ധസെഞ്ചുറി നേടിയതാണ് പാക്കിസ്ഥാനെ മെച്ചപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി ഹാര്‍ദീക് പാണ്ഡ്യയും അര്‍ഷദീപ് സിങ്ങും മൂന്ന് വിക്കറ്റുകള്‍ നേടി.

14:52 (IST) 23 Oct 2022
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അവഗണിക്കാൻ സിപിഎം, മുഖ്യമന്ത്രിയും പാർട്ടിയും മൗനം വെടിയണമെന്ന് പാർട്ടികൾ

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സിപിഐയും ഈ നിലപാടിനോട് യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. Read More

14:38 (IST) 23 Oct 2022
ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ട: എം.വി.ഗോവിന്ദൻ

ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ടയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്‌. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ എൽഡിഎഫ്‌ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്ന്‌ എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

13:11 (IST) 23 Oct 2022
ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ എൽഡിഎഫ് പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രതിഷേധം. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.

12:37 (IST) 23 Oct 2022
താമരശേരിയിൽ സ്കൂട്ടർ യാത്രികനെ രണ്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

താമരശേരിയിൽ കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്.

11:15 (IST) 23 Oct 2022
എംഡിഎംഎ കേസുകളിൽ നാലിരട്ടി വർധന

സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരാണ്. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം.

10:32 (IST) 23 Oct 2022
ഇടതുമുന്നണി യോ​ഗം ഇന്ന്

ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നൽകും.

10:28 (IST) 23 Oct 2022
വിഷ്ണുപ്രിയ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ്, ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി

പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ആയുധങ്ങളും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. പ്രതി ശ്യാംജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പിലായിരുന്നു തെളിവെടുപ്പ്. Read More

Web Title: Top news live updates 23 october 2022