Top News Highlights: തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 23 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലാകും അന്വേഷണം. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. ജൂൺ 30നാണ് ഇരുചക്രവാഹനത്തിലെത്തിയ അക്രമി എ കെ ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
തൃശൂരിൽ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതികൾ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തതായി പൊലീസ് പറയുന്നു. പീഡനദൃശ്യങ്ങൾ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തുവന്നത്. പ്രതികളെ ഇന്ന് തന്നെ പൊലീസ് കോടതിയിൽ ഹാജരാക്കും.
റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, നാല് ജീവനക്കാർ അറസ്റ്റിൽ
ഡൽഹിയിൽ മുപ്പതുകാരിയെ റെയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു. തലസ്ഥാന നഗരിയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ച് വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. കേസിൽ മുറിക്ക് പുറത്ത് കാവൽ ഏർപ്പെടുത്തി ആക്രമണത്തിന് സൗകര്യമൊരുക്കിയ രണ്ട് പേർ അടക്കം നാല് റെയിൽവേ ജീവനക്കാർ അറസ്റ്റിലായി. ഇലക്ട്രിക്കൽ വകുപ്പിലെ റെയിൽവേ ജീവനക്കാരായ സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരെ തിരിച്ചറിഞ്ഞതായി ഡിസിപി (റെയിൽവേ) ഹരേന്ദ്ര സിങ് പറഞ്ഞു.
റൂളിങ്ങും മുഖ്യമന്ത്രിയുടെ പ്രസംഗവും പരസ്പര വിരുദ്ധമല്ലെന്ന് സ്പീക്കർ
എം.എം.മണിയെ തിരുത്തിയ ചരിത്രപരമായ റൂളിങ് സ്വയം വിമർശനം തന്നെയെന്ന് സ്പീക്കർ എം.ബി.രാജേഷ്. സ്പീക്കർ എന്നതിനൊപ്പം ഇടത് ബോധ്യത്തോടെയുള്ള തന്റെ പ്രധാന പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണ് മണിയെ തിരുത്തിയ റൂളിങ്. റൂളിങ്ങും മുഖ്യമന്ത്രി സഭയിൽ പറഞ്ഞതും പരസ്പര വിരുദ്ധമല്ലെന്നും സ്പീക്കർ എം.ബി.രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എ കെ ജി സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 23 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി.
മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). എഴുപതിധികം രാജ്യങ്ങളില്‍ മങ്കിപോക്സ് പടര്‍ന്നുപിടിക്കുന്ന അസാധാരണമായ സാഹചര്യം ആഗോള പകര്‍ച്ചവ്യാധി എന്ന മാനദണ്ഡത്തിന് അര്ഹമാകുന്നതായി ഡബ്ല്യു എച്ച് ഒ വ്യക്തമാക്കി.
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതിനര്‍ത്ഥം മങ്കിപോക്സ് പൊട്ടിപ്പുറപ്പെടുന്നത് അസാധാരണ സംഭവമാണ് എന്നും അത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാനിടയുള്ളതും പ്രതിരോധിക്കാന്‍ ഏകോപിതമായ ആഗോള പ്രതികരണം ആവശ്യമാണെന്നതുമാണ്. പ്രഖ്യാപനം അപൂര്‍വ രോഗത്തെ പ്രതിരോധിക്കുന്നതില്‍ കൂടുതല്‍ നിക്ഷേപം നടത്താനും വാക്സിനുകള്‍ക്കായുള്ള ശ്രമം സജീവമാക്കാനും ഉപകരിക്കും. Read More
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപ്പണി. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറി ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്ത് മാറ്റി. റവന്യു വകുപ്പിൽ ജോയിന്റ് കമ്മീഷണറായിരുന്ന ജെറോമിക് ജോർജ് തിരുവനന്തപുരം കലക്ടറാകും. Read More
തിരുവനന്തപുരം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം, കരിങ്കൊടി കാണിച്ച ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം മംഗലപുരത്താണ് പ്രതിഷേധം നടന്നത്.
കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതികൾ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തതായി പൊലീസ് പറയുന്നു. പീഡനദൃശ്യങ്ങൾ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തുവന്നത്. പ്രതികളെ ഇന്ന് തന്നെ പൊലീസ് കോടതിയിൽ ഹാജരാക്കും.
ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി ക്യാഷ് കൗണ്ടറുകളിൽ നേരിട്ട് സ്വീകരിക്കില്ലെന്ന് കെ എസ് ഇ ബി. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കാനാണ് കെ എസ് ഇ ബി ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ രണ്ടായിരം വരെയുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കാൻ കഴിയുമായിരുന്നു. ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷനാണ് ഇതുസംബന്ധിച്ച പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതൽ വായിക്കാം.
നിർമാതാവ് ലിബർട്ടി ബഷീറിന്റെ പരാതിയിന്മേൽ നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിനു പിന്നിൽ ലിബർട്ടി ബഷീറാണെന്ന ദിലീപിന്റെ ആരോപണത്തിനെതിരെ നല്കിയ പരാതിയിലാണ് കേസ്. മൂന്ന് വർഷം മുമ്പാണ് കേസ് ഫയൽ ചെയ്തത്. നവംബർ ഏഴിന് ദിലീപ് തലശേരി കോടതിയിൽ ഹാജരാകണം.
മാധ്യമവിചാരണയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി ചീഫ് എന്‍ വി രമണ. പരിചയസമ്പന്നരായ ജഡ്ജിമാര്‍ക്കു പോലും തീരുമാനിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ പല മാധ്യമങ്ങളും ‘കംഗാരു കോടതികള്‍’ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റാഞ്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോയില്‍ നടന്ന പരിപാടിയിലാണ് ജുഡീഷ്യറി നേരിടുന്ന പ്രശ്നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇനി പിടിയിലാകാൻ ഉള്ള പ്രതികൾക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. കൊലപാതക സംഘത്തിൽ ഉണ്ടായിരുന്ന ഒരാളും ഈ കൂട്ടത്തിലുണ്ട്. കേസിൽ ഇതുവരെ 25 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെല്ലാം എസ് ഡി പി ഐ പ്രവർത്തകരാണ്. കഴിഞ്ഞ ഏപ്രിൽ 16നാണ് ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
പണംവച്ച് ചീട്ടുകളിച്ചതിന് പിടിയിലായ എസ്ഐയ്ക്കും പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐ അനിലിനും സി.പി.ഒ അനൂപ് കൃഷ്ണനുമെതിരെയാണ് നടപടി. കുമ്പനാട് വച്ച് ചീട്ടുകളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരുള്‍പെട്ട സംഘത്തെ പിടികൂടിയത്.
കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ സഹിതം ഉടൻ സർക്കാരന് റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. വലിയതുറ ഇൻസ്പെക്ടർ സതി കുമാറാണ് നോട്ടീസ് നൽകിയത്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഴിമതി നടക്കുമ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചാറ്റർജി. സാൾട്ട് ലേക്ക് പ്രദേശത്തെ സിജിഒ കോംപ്ലക്സിലെ ഇ.ഡി ഓഫിസിലാണ് ഇപ്പോൾ ചാറ്റർജിയുള്ളത്. Read More
ഡൽഹിയിൽ മുപ്പതുകാരിയെ റെയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്.
പാലക്കാട്: ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദിച്ചതായി പരാതി. മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികളുടെ പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. Read More
കഴിഞ്ഞ ഏഴു വർഷമായി സർക്കാർ ജോലി ലഭിക്കുന്ന വിമുക്ത ഭടന്മാരുടെ എണ്ണത്തിൽ കുറവ്. 2015 ൽ 10,982 ൽനിന്ന് 2021 ൽ 2,983 ആയി എണ്ണം കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ലോക്സഭയ്ക്കു മുന്നിൽവച്ച കണക്കുകളാണിത്. 2014 മുതൽ 2021 വരെയുള്ള വിമുക്ത ഭടന്മാരുടെ റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങളാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്സഭയിൽ രേഖാമൂലം പങ്കിട്ടത്. Read More
കോവിഡ് ബാധിച്ച 2021 ലെ റെക്കോർഡ് വിജയശതമാനത്തിനുശേഷം, ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ)12, 10 ക്ലാസ് പരീക്ഷ ഫലങ്ങളുടെ മൊത്തത്തിലുള്ള വിജയശതമാനത്തിൽ ഇടിവ്. 12-ാം ക്ലാസിൽ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമാണ് 90, 95 ശതമാനം വിജയം നേടാനായത്. 10-ാം ക്ലാസിന്റെ കാര്യത്തിലും കണക്കുകൾ ഏകദേശം ഇതാണ്. Read More
വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ ഇന്നു നിർണായക യോഗം. അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വര്‍ഷം ആദ്യം തുറമുഖത്ത് കപ്പലടുപ്പിക്കും വിധം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കൽപ്പറ്റ: വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
വടകരയിൽ പൊലീസ് കസ്റ്റഡിയിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും.